Just In
- 6 hrs ago
XUV നിരയിൽ പുത്തൻ മിഡ്സൈസ് എസ്യുവിയും മഹീന്ദ്ര പണിപ്പുരയിൽ
- 8 hrs ago
S90 സെഡാന് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ
- 9 hrs ago
സെല്‍റ്റോസിന് iMT ഗിയര്‍ബോക്സ് ഓപ്ഷന് സമ്മാനിക്കാനൊരുങ്ങി കിയ
- 9 hrs ago
കിയ പിക്കാന്റോ അടിസ്ഥിത സൂപ്പർമിനി ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി
Don't Miss
- Movies
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- Sports
IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്- മുന്നില്‍ അശ്വിന്
- News
'കുഞ്ഞാലിക്കുട്ടിയെ മുട്ട് കുത്തിച്ചത് മുതൽ ലീഗ് വേട്ടയാടുന്നു', ജലീലിന് പിന്തുണയുമായി വി അബ്ദുറഹ്മാൻ
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Lifestyle
ദിവസവും ഒരു രണ്ട് ഗ്രാമ്പൂ, അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉത്സവ സീസണിന് മാറ്റുകൂട്ടാൻ മെർസിഡീസ് A-ക്ലാസ് സെഡാനും എത്തുന്നു
ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ മെർസിഡീസ് ബെൻസ് തങ്ങളുടെ A-ക്ലാസ് ലിമോസിൻ എന്നറിയപ്പെടുന്ന A-ക്ലാസ് സെഡാൻ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് മാർച്ചോടു കൂടി ആഢംബര വാഹനത്തെ പുറത്തിറക്കാൻ ബ്രാൻഡ് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ്-19 മൂലം അവതരണം മാറ്റിവെക്കുകയായിരുന്നു.

എന്നാൽ വിപണി സാഹചര്യം പഴയപടിയിലേക്ക് എത്തുമ്പോൾ ഏറ്റവും കൂടുതൽ വിൽപ്പന നേടാൻ സാധ്യതയുള്ള ഉത്സവ സീസണിൽ A-ക്ലാസ് സെഡാനെ വിൽപ്പനയ്ക്ക് എത്തിക്കുകയാണ് മെർസിഡീസ്. അടുത്ത ഒരു മാസത്തിനുള്ളിൽ പുതിയ ആഢംബര കാർ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

ജർമൻ ആഡംബര കാർ നിർമാതാക്കൾ എ-ക്ലാസ് സെഡാന്റെ പെർഫോമൻസ് അധിഷ്ഠിത AMG A35 പതിപ്പായിരിക്കും ആദ്യം വിപണിയിൽ എത്തിക്കുക. സ്‌പോർട്ടിയർ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ആക്രമണാത്മക ഡിസൈൻ ഹൈലൈറ്റുകളും ഈ വേരിയന്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ സഹായിക്കും.
MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ AMG A35 ആക്രമണാത്മകമായ ഡിസൈനാണ് സ്വാകരിക്കുന്നത്. അതിൽ സ്‌ട്രൈക്കിംഗ് ബമ്പർ, കാർഗർ സൈഡ് സ്‌കേർട്ടുകൾ, വലിയ അലോയ് വീലുകൾ, ബൂട്ട്‌ലിഡിലെ ഗർണി-ഫ്ലാപ്പ് പോലുള്ള സ്‌പോയിലർ എന്നിവ ഇടംപിടിക്കും.

റിയർ ബമ്പറിനടിയിൽ നിന്ന് പുറത്തേക്ക് പോകുന്ന വലിയ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും മനോഹരമായാണ് മെർസിഡാസ് പൂർത്തിയാക്കിയിരിക്കുന്നത്. സെഡാന്റെ ക്യാബിനകത്തും AMG ടച്ച് കാണാം.
MOST READ: ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക്ഷോപ്പ്

കാരണം AMG ബക്കറ്റ് സീറ്റുകളും സ്റ്റിയറിംഗ് വീലും, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ എന്നിവ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി ലഭിക്കുന്നു. ഈ വേരിയന്റിന് 60 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

എന്നാൽ സ്റ്റാൻഡേർഡ് മെർസിഡീസ് A-ക്ലാസ് സെഡാൻ 2020 നവംബർ-ഡിസംബർ മാസത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വേരിയന്റിന് ശക്തിയേറിയ പെട്രോൾ, ഡീസൽ എഞ്ചിനുകളാലാണ് നിരത്തിലെത്തുക. എ-ക്ലാസിൽ നീളമുള്ള വീൽബേസും കൂടുതൽ പരമ്പരാഗത സെഡാൻ മേൽക്കൂരയുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

ഇത് CLA ഫോർ-ഡോർ കൂപ്പെയിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. 194 bhp പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് മെർസിഡസ് A-ക്ലാസ് ഡീസലിന് കരുത്ത് പകരുന്നത്. ഈ പതിപ്പ് പുതുതായി സമാരംഭിച്ച ബിഎംഡബ്ല്യു 220d ഗ്രാൻ കൂപ്പെയുമായി നേരിട്ട് മാറ്റുരയ്ക്കും.

മറുവശത്ത് പെട്രോൾ പതിപ്പ് 185 bhp കരുത്ത് നൽകുന്ന 2.0 ലിറ്റർ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. രണ്ട് മോട്ടോറുകളും ഏഴ് സ്പീഡ് ജി-ഡിസിടി ഡ്യുവൽ ക്ലച്ച് ഗിയർബോക്സിലേക്ക് ജോടിയാക്കും.
MOST READ: 2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ A-ക്ലാസ് 4,549 മില്ലീമീറ്റർ നീളവും 1,796 മില്ലീമീറ്റർ വീതിയും 1,466 മില്ലീമീറ്റർ ഉയരവും 2729 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇത് 420 ലിറ്റർ ബൂട്ട് സ്പേസും ഒരുക്കിയിരിക്കുന്നു. പുതിയ CLA, GLA എന്നിവയ്‌ക്ക് അടിവരയിടുന്ന ബ്രാൻഡിന്റെ മോഡുലാർ ഫ്രണ്ട് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

40 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന പുതിയ മെർസിഡീസ് A-ക്ലാസിന് എൽഇഡി ഹെഡ്‌ലാമ്പുകൾ, മൂന്ന് ഡിസ്‌പ്ലേ ഓപ്ഷനുകളുള്ള പൂർണ സ്റ്റാൻഡിംഗ് കോക്ക്പിറ്റ്, നാവിഗേഷനോടുകൂടിയ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, പനോരമിക് സൺറൂഫ് തുടങ്ങിയവയും അണിനിരത്തും.