പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

ചുരുങ്ങിയ സമയംകൊണ്ട് ആഭ്യന്തര വിപണിയില്‍ ജനപ്രീയമായ ബ്രാന്‍ഡുകളില്‍ ഒന്നാണ് എംജി മോട്ടോര്‍സ്. ഹെക്ടര്‍ എന്ന ഒറ്റ മോഡലായിരുന്നു ബ്രാന്‍ഡിന്റെ തുറുപ്പ്ചീട്ട്.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

ഹെക്ടറിന്റെ വിജയത്തിന് പിന്നാലെ ZS എന്നൊരു ഇലക്ട്രിക് മോഡലും പിന്നാലെ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പ് ഹെക്ടര്‍ പ്ലസും എത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററും വിപണിയില്‍ എത്തി.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

ഇനിയും നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നതും. നിരവധി മോഡലുകളെ അവതരിപ്പിക്കുന്നതിനൊപ്പം വലിയ പദ്ധതികളും ബ്രാന്‍ഡിന്റെ ആലോചനയിലുണ്ട്.

MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

ഇതിനായി ഏകദേശം 1,000 കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും സഹായിക്കും.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

പുതിയ നിക്ഷേപം നടത്താനുള്ള നിര്‍ദ്ദേശവുമായി നിര്‍മ്മാതാക്കള്‍ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനെ (DPIIT) സമീപിക്കും. പുതിയ FDI നിയമങ്ങള്‍ അനുസരിച്ച്, ചൈന ആസ്ഥാനമായുള്ള SAIC -യുടെ ഉപ ബ്രാന്‍ഡായ എംജിക്ക് രാജ്യത്ത് പുതിയ നിക്ഷേപം നടത്താന്‍ DPIIT -യുടെ അനുമതി ആവശ്യമാണ്.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഡല്‍ഹിയിലും ബെംഗളൂരുവിലും പ്രവര്‍ത്തനം ആരംഭിച്ചു

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

എംജി ഇതിനകം തന്നെ 3,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഇന്ത്യന്‍ ഉത്പന്ന പോര്‍ട്ട്ഫോളിയോയില്‍ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇലക്ട്രിക് എന്നിവ ഉള്‍പ്പെടുന്നു. അടുത്ത മാസം വിപണിയിലെത്തുന്ന ഗ്ലോസ്റ്റര്‍ എസ്‌യുവിക്കായി നിര്‍മ്മാതാക്കള്‍ ബുക്കിംഗ് ആരംഭിച്ചു.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

റഡാര്‍ ഗൈഡ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയുള്‍പ്പെടെ വിവിധ നൂതന സുരക്ഷാ സവിശേഷതകള്‍ ഇതിലുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡോവര്‍ എന്നിവരാകും പുതിയ വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

MOST READ: ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത; ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ടിവിഎസ് സ്പോര്‍ട്ട്

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി, സൂപ്പര്‍ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ഗ്ലോസ്റ്റര്‍ വിപണിയില്‍ എത്തുന്നത്. സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി വകഭേദങ്ങള്‍ ആറ് സീറ്റര്‍ ഓപ്ഷനുകളും ഷാര്‍പ്പ്, സൂപ്പര്‍ എന്നിവ ഏഴ് സീറ്റ് ലേഔട്ടിലുമാണ് വില്‍പ്പനയ്ക്ക് എത്തുക.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

മെറ്റല്‍ ബ്ലാക്ക്, അഗേറ്റ് റെഡ്, വാം വൈറ്റ്, മെറ്റല്‍ ആഷ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഗ്ലോസ്റ്റര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന്റെ കരുത്ത്.

MOST READ: ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു; ഇന്ത്യയില്‍ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എംജി

ഈ എഞ്ചിന്‍ 215 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഗ്ലോസ്റ്ററിന്റെ എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലേക്കാണ് എംജി ജോടിയാക്കിയിരിക്കുന്നത്. ഷിഫ്റ്റ്-ഓണ്‍-ഫ്‌ലൈ 4WD സിസ്റ്റവും ഓപ്ഷണലായി കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Planning To Invest Rs. 1,000 Crore in India. Read in Malayalam.
Story first published: Friday, September 25, 2020, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X