Just In
- 26 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 49 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ
ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ച മോഡലാണ് മാരുതിയുടെ സെലേറിയോ എന്ന് പറയാം. 2014-ൽ അവതരിപ്പിച്ചതിൽ പിന്നെ ഹാച്ച്ബാക്കിനായി ഒരു മിഡ്-ലൈഫ് പരിഷ്ക്കരണം മാത്രമാണ് കമ്പനി പരിചയപ്പെടുത്തിയത്.

ആറ് വർഷത്തിലേറെയായി ആദ്യതലമുറയിൽ തുടരുന്ന സെലേറിയോ ഇപ്പോൾ ഒരു തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ്. മാരുതി സുസുക്കി ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടത്തിന് വിധേയമായ മോഡലിന്റെ ഒന്നിലധികം ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാറിന്റെ പുറംഭാഗത്തെ കുറിച്ചുള്ള ചില വിശദാംശങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. മാരുതിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത്.
MOST READ: 315 bhp കരുത്ത്; പുതിയ ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

വരാനിരിക്കുന്ന പുതുക്കിയ ഹാച്ച്ബാക്ക് നിലവിലുള്ള മോഡലിനെക്കാൾ വലുതായിരിക്കുമെന്നും നീളമുള്ള വീൽബേസും ദൃശ്യപരമായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. മുൻവശത്ത് ഒരു സ്ലീക്കർ റേഡിയേറ്റർ ഗ്രില്ലായിരിക്കും കമ്പനി പരിചയപ്പെടുത്തുക.

നമ്പർ പ്ലേറ്റിന് താഴെയായാണ് എയർ ഡാം സ്ഥാപിച്ചിരിക്കുന്നത്. കാർ സ്പോർട്സ് ഹാലോജൻ ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററും ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്നു. പരീക്ഷണയോട്ടത്തിന് വിധേയമായ പതിപ്പിന് വീൽ ക്യാപുകളില്ലാത്ത സ്റ്റീൽ വീലുകൾ ലഭിക്കുന്നത്. അതിനാൽ ഇത് 2021 സെലെറിയോയുടെ എൻട്രി ലെവൽ വേരിയന്റാണെന്നാണ് സൂചന.
MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

1.0 ലിറ്റർ K10B ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് പരമാവധി 67 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. ഹാച്ചിനൊപ്പം പെട്രോൾ-സിഎൻജി യൂണിറ്റും വാഗ്ദാനം ചെയ്യും. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും ഓപ്ഷണൽ അഞ്ച് സ്പീഡ് എഎംടിയും ഉൾപ്പെടും.

കീലെസ് എൻട്രി, പവർ വിൻഡോകൾ, മാനുവൽ HVAC, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾസ് എന്നിവ 2021 സെലേറിയോയ്‌ക്കൊപ്പം ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.
MOST READ: മാഗ്‌നൈറ്റിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷമെന്ന് നിസാന്‍

കീലെസ് എൻട്രി, പവർ വിൻഡോകൾ, മാനുവൽ HVAC, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾസ് എന്നിവ 2021 സെലേറിയോയ്‌ക്കൊപ്പം ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.

ഈ വർഷം ദീപാവലിയോടെ വിപണിയിൽ എത്താനിരുന്ന രണ്ടാംതലമുറ സെലേറിയോയുടെ അവതരണം കൊറോണയിൽ മുങ്ങുകയായിരുന്നു. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ ഹാച്ച്ബാക്കിനെ മാരുത വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കും.