911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

പുതിയ 911 കരേര എസ് എയ്‌റോ കിറ്റ് സ്പോർട്‌സ് മോഡലിനെ അവതരിപ്പിച്ച് ജർമൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷ. ഏറ്റവും പുതിയ സ്പോർട്ടിയർ കോസ്മെറ്റിക് നവീകരണം മാത്രമല്ല പെർഫോമൻസിന്റെ കാര്യത്തിലും വാഹനം ഒരു പടി മുന്നോട്ടു ചവിട്ടിയിട്ടുണ്ട്.

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുറംമോടിയിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല. എന്നാൽ 22 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ, ബ്ലാക്ക് പെയിന്റ് റിയർ വിംഗ് എന്നിവ പോലുള്ള 'എയ്‌റോ കിറ്റിലെ' കറുത്ത ഘടകങ്ങളുടെ മാറ്റം ശ്രദ്ധേയമാണ്.

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

കൂടാതെ വലിയ റിയർ വിംഗ് ഏറെ ആകർഷകമാണ്. അത് മികച്ച ഡൗൺഫോഴ്‌സും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സുമാണ് പുതിയ 911 കരേര എസിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ അറിയാം

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

ഇനി ക്യാബിനകത്തേക്ക് നോക്കിയാൽ എയർ-കോൺ വെന്റുകൾ, ഡാഷ്, സെൻട്രൽ കൺസോൾ എന്നിവയിൽ ചേർത്തിട്ടുള്ള ബോഡി കളർ ആക്‌സന്റുകൾ കാറിന് ഒരു പുതുരൂപം സമ്മാനിക്കുന്നുണ്ട്.

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

അതോടൊപ്പം പാനലുകളിലെ ഉൾപ്പെടുത്തലുകൾക്കൊപ്പം സീറ്റുകളിലും ഡോർ ട്രിം ലെതറിലും എക്‌സ്‌ക്ലൂസീവ് ബോഡിയിൽ പൊരുത്തപ്പെടുന്ന സ്റ്റിച്ചിംഗ് ഉണ്ട്. സ്റ്റാൻഡേർഡ് 911 മോഡലിന്റെ അതേ 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് കരേര എസ് എയ്‌റോ കിറ്റ് പതിപ്പും പങ്കിടുന്നത്.

MOST READ: റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

സമഗ്രമായ കണക്റ്റിവിറ്റിയും സഹായ സംവിധാനങ്ങളും ഓഫറിന്റെ ഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മെക്കാനിക്കലുകളുടെ കാര്യത്തിൽ കാറുകൾക്ക് ഒരേ 3.0 ലിറ്റർ, ആറ് സിലിണ്ടർ ബോക്‌സർ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ പരമാവധി 380 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

ഇത് കാറിന്റെ മുൻഗാമിയേക്കാൾ 15 bhp കൂടുതലാണെന്നത് ശ്രദ്ധേയമാണ്. പുതിയ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായാണ് പുതിയ 911 കരേര എസ് എയ്‌റോ കിറ്റ് സ്പോർട്സ് കാറിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

പുതിയ 911 കരേര എസ് 4.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് പോർഷ അവകാശപ്പെടുന്നു. കൂടാതെ പരമാവധി വേഗത 293 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

911 കരേര എസ് എയ്‌റോ കിറ്റ് മോഡലിനെ പരിചയപ്പെടുത്തി പോർഷ

ഓപ്‌ഷണൽ സ്‌പോർട്ട് ക്രോണോ പാക്കേജും സൂപ്പർ കാറിന്റെ ഭാഗമാണ്. ഇത് സ്പ്രിന്റ് സമയത്തെ 4.0 സെക്കൻഡിൽ 0.2 സെക്കൻഡ് കുറയ്‌ക്കുന്നു. ഇതിന് പോർഷ വെറ്റ് മോഡ്, പോർഷെ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് (PASM) എന്നിവയും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche 911 Carrera S Aero Kit Revealed. Read in Malayalam
Story first published: Friday, September 11, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X