ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് നിർമാതാക്കളായ റെനോ. ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നീ മോഡലുകളിലുടെ നിറഞ്ഞു നിൽക്കുന്ന കമ്പനി അധികം വൈകാതെ തന്നെ ഒരു കോംപാക്‌ട് എസ്‌യുവി കൂടി വിപണിയിൽ എത്തിച്ച് കൂടുതൽ ശക്തി പ്രാപിക്കും.

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

2020 സെപ്റ്റംബറിൽ മൊത്തം 8,805 യൂണിറ്റാണ് റെനോ നിരത്തിലെത്തിച്ചത്. 2019 ൽ ഇതേ കാലയളവിൽ 8,345 യൂണിറ്റായിരുന്ന ബ്രാൻഡിന്റെ വാർഷിക വിൽപ്പനയിൽ ആറ് ശതമാനത്തോളം വർധവും ഉണ്ടായത് വരും മാസങ്ങളിൽ കൂടുതൽ പ്രതീക്ഷ നൽകും.

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

കഴിഞ്ഞ മാസം റെനോയുടെ നിരയിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്വിഡ് തന്നെയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,995 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 4,513 യൂണിറ്റുകളായി വിൽപ്പന ഉയർന്നതും ശ്രദ്ധേയമാണ്.

MOST READ: ഹോട്ട് ഹാച്ച് i20 N -ന് പിന്നാലെ റാലി സ്പെക്ക് i20 N റാലി 2 അവതരിപ്പിച്ച് ഹ്യുണ്ടായി

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

അതായത് എൻട്രി ലെവൽ ഹാച്ച്ബാക്കിന്ഫെ വിൽപ്പനയിൽ 51 ശതമാനം വളർച്ചക്കാണ് റെനോ സാക്ഷ്യംവഹിച്ചത്. കൂടാതെ ഏഴ് സീറ്റർ എംപിവി മോഡലായ ട്രൈബറിലൂടെയും കമ്പനി മികച്ച നേട്ടമാണ് കൊയ്യുന്നത്. എങ്കിലും വാർഷിക വിൽപ്പനയിൽ ചെറിയ ഇടിവും ഉണ്ടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

2019 ൽ ഇതേ കാലയളവിൽ വിറ്റഴിച്ച 4,710 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 4,159 യൂണിറ്റുകളായി ചുരുങ്ങി. എങ്കിലും ട്രൈബറിന്റെ പ്രതിമാസ വിൽപ്പനയിൽ 12 ശതമാനത്തോളം വളർച്ചയുണ്ടായത് റെനോയ്ക്ക് ആശ്വാസമേകിയിട്ടുണ്ട്.

MOST READ: അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

2020 സെപ്റ്റംബറിൽ മൊത്തം 133 ഉപഭോക്താക്കളെ കണ്ടെത്താൻ ഡസ്റ്ററിന് കഴിഞ്ഞു. 2019 ൽ ഇതേ കാലയളവിൽ എസ്‌യുവിയുടെ 544 യൂണിറ്റായിരുന്നു റെനോ നിരത്തിലെത്തിച്ചത്. വർഷം തോറും 76 ശതമാനം ഇടിവാണ് ഈ സെഗ്മെറിൽ കമ്പനി നേരിടുന്നത്.

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

നിലവിൽ ആഭ്യന്തര ശ്രേണിയിൽ ഈ മൂന്ന് മോഡലുകൾ മാത്രമാണ് റെനോയ്ക്ക് ഉള്ളത്. ക്വിഡും ട്രൈബറും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റും അടുത്തിടെ ഒരു പുത്തൻ ടർബോ എഞ്ചിൻ ലഭിച്ചിട്ടും ഡസ്റ്ററിന് വിപണിയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

മുമ്പ് സൂചിപ്പിച്ചതു പോലെ അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിൽ പുതിയ കോം‌പാക്‌ട് എസ്‌യുവി അവതരിപ്പിക്കാൻ റെനോയ്ക്ക് പദ്ധതിയുണ്ട്. നിസാൻ മാഗ്നൈറ്റിനെ അടിസ്ഥാനമാക്കി എത്തുന്ന മോഡലിന്റെ സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌‌യുവി ഒരുങ്ങുന്നത്. മാത്രമല്ല കൂടുതൽ പ്രാദേശികവൽക്കരണത്തോടെ മോഡലിന് ആക്രമണാത്മകമായി വില നൽകാനും റെനോയ്ക്ക് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Posted 8,805 Unit Sales In September 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X