Just In
- 9 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
Don't Miss
- News
'അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ', ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
- Movies
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യൂറോപ്പില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് എസ്യുവിയാകാനൊരുങ്ങി മഹീന്ദ്ര eXUV300
2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര, XUV300 -യുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. 2021 -ന്റെ പകുതിയോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

അടുത്തിടെ, യൂറോപ്യന്‍ വിപണിയില്‍ പുതിയതും താങ്ങാനാവുന്നതുമായ ഒരു ഇലക്ട്രിക് എസ്യുവി 2021-ല്‍ റോഡുകളില്‍ എത്താന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രിക് ആവര്‍ത്തനത്തിന് മുമ്പ്, മഹീന്ദ്രയ യൂറോപ്പില്‍ XUV300-യുടെ പതിവ് പെട്രോള്‍ മോഡല്‍ അവതരിപ്പിക്കും.

വാഹനം മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നതിനും ബാറ്ററികള്‍, ഇലക്ട്രോണിക്സ്, മോട്ടോര്‍ എന്നിവയുടെ വിതരണ ശൃംഖല തടസ്സപ്പെടുത്തുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണം കൈവരിക്കുക എന്നതാണ് കാര്‍ നിര്‍മ്മാതാവ് ലക്ഷ്യമിടുന്നത്.
MOST READ: ഇലക്ട്രിക് മോട്ടോറിൽ മാത്രം 57 കിലോമീറ്റർ ശ്രേണിയുമായി 2021 കിയ സോറന്റോ പ്ലഗ്-ഇൻ ഹൈബ്രിഡ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മഹീന്ദ്ര XUV300 ഇലക്ട്രിക് എസ്യുവി പൂര്‍ണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ പരിധി വരെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. പുറത്തിറങ്ങിയ ഒരു വര്‍ഷത്തിനുള്ളില്‍ ലിഥിയം സെല്ലും മഹീന്ദ്ര eXUV300-യുടെ എല്ലാ ഘടകങ്ങളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ഇലക്ട്രിക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് ബാബു പറഞ്ഞു.

അത് സംഭവിക്കുകയാണെങ്കില്‍, യൂറോപ്പ് ഉള്‍പ്പടെ മറ്റ് ആഗോള വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് എസ്യുവിയായി eXUV300 മാറും. ടാറ്റ നെക്സണ്‍ ഇവിക്കെതിരെ പുതിയ മഹീന്ദ്ര ഇലക്ട്രിക് സബ് കോംപാക്ട് എസ്യുവി മത്സരിക്കും.
MOST READ: 2021 മോഡൽ നിരയിലുടനീളം 28,000 രൂപ വിലവർധന പ്രഖ്യാപിച്ച് റെനോ

ഏകദേശം 12 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില കണക്കാക്കുന്നത്. മെയ്ഡ്-ഇന്‍-ഇന്ത്യ MESMA (മഹീന്ദ്ര ഇലക്ട്രിക് സ്കേലബിള്‍ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന ബ്രാന്‍ഡിന്റെ ആദ്യ മോഡലായിരിക്കും XUV300 ഇലക്ട്രിക്.

2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച പുതിയ ആര്‍ക്കിടെക്ചര്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണ കേന്ദ്രം നേടാനും പരമാവധി ക്യാബിന് ഇടം സൃഷ്ടിക്കാനും അനുവദിക്കുന്നു, ഫ്ളോറിലേക്ക് കുറഞ്ഞ സെറ്റ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി 2021 ടാറ്റ നെക്സോണ്‍; സ്പൈ ചിത്രങ്ങള്‍

രണ്ടു വകഭേദങ്ങളായിരിക്കും eXUV300-യുടെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുകയെന്നും സൂചനയുണ്ട്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ്, മറ്റൊന്ന് എക്സ്റ്റന്റഡ് റേഞ്ച്. ദൈനംദിന ഓഫീസ് യാത്രകള്‍ക്കായി ഒരു ചെലവ് കുറഞ്ഞ വാഹനം തിരയുന്നവര്‍ക്കുള്ള ഒരു മികച്ച സാധ്യതയാണ് മഹീന്ദ്ര eXUV300.

കൂടാതെ മികച്ചൊരു ഹൈവേ യാത്രാ വാഹനമായും ഈ കോംപാക്ട് എസ്യുവി അനുയോജ്യമാകും. ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായി മാത്രമേ XUV300 ഇവി ലഭ്യമാകൂ. eXUV300-ന്റെ പ്രൊഡക്ഷന്‍ പതിപ്പ് മോഡല്‍ സ്റ്റാന്‍ഡേര്‍ഡ് XUV300-ന് സമാനമായി കാണപ്പെടും.
MOST READ: പെര്‍ഫോമെന്‍സ് കാറുകള്‍ക്കായി പുതിയ എഞ്ചിന് വികസിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ വരും വര്‍ഷം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. മറ്റ് നിര്‍മ്മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹീന്ദ്രയും രംഗത്തെത്തിയിരിക്കുന്നത്.

സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനും, വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി ശ്രേണിയിലൂടനീളം ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിയാണ് മഹീന്ദ്ര ഡിസംബര്‍ മാസത്തെ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നത്.

ഈ വര്‍ഷവും നിര്‍മ്മാതാക്കളുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാഹനം ബൊലേറോ എസ്യുവിയായി തുടരുന്നു. കഴിഞ്ഞ മാസം 6,000 -ന് മേല്‍ യൂണിറ്റുകള്‍ വില്‍പ്പന ചെയ്തു. ഈ വര്‍ഷം വിപണിയില്‍ എത്തിയ പുതുതലമുറ ഥാറിനും ആവശ്യക്കാര്‍ ഏറെയാണ്.