ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

മുമ്പ് എങ്ങുമില്ലാത്ത അത്ര സ്വീകാര്യതയാണ് ഇന്ന് വിപണിയിൽ ടാറ്റ കാറുകൾക്ക് ലഭിക്കുന്നത്. സുരക്ഷ തന്നെയാണ് ഇതിന്റെ പിന്നിലെ പരസ്യമായ ഒരു രഹസ്യം. എതിരാളികൾക്കെതിരെ ഈ വിജയ തന്ത്രം വ്യാപകമായി ഉപയോഗിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതിയും.

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

അടുത്തിടെ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിനെതിരെ ഒരു പരസ്യം പുറത്തുവിട്ട ടാറ്റ മോട്ടോർസ് ഇപ്പോൾ മാരുതിക്കിട്ടും ഒരു കൊട്ടുകൊടുത്തിരിക്കുകയാണ്. മറ്റൊന്നുമല്ല ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ എസ്-പ്രെസോയുടെ പരാജയത്തെ തന്നെയാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ പരിഹാസരൂപേണ ചിത്രീകരിച്ചിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ടാറ്റയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കിട്ട ചിത്രത്തിൽ ടിയാഗൊ ഹാച്ച്ബാക്കിനെക്കുറിച്ചും 4 സ്റ്റാർ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളെക്കുറിച്ചും പരാമർശിക്കുന്നു. ഇത് എസ്-പ്രെസോ എന്ന മിനി ഹാച്ചിന്റെ സുരക്ഷാ വീഴ്ച്ചയാണ് പറയാതെ പറയുന്നതെന്ന് കാണുന്ന ഏതൊരു വാഹന പ്രേമിക്കും മനസിലാക്കാം.

MOST READ: i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ഇനി അറിയാത്തവർക്കായി ഒന്ന് വിശദീകരിക്കാം. മാരുതി സുസുക്കി എസ്-പ്രെസോ അടുത്തിടെ ഗ്ലോബൽ NCAP സേഫ്റ്റി ക്രാഷ് ടെസ്റ്റ് പരിശോധനകൾക്ക് വിധേയമായി. അതിൽ അഡൾട്ട് ഒക്കുപ്പെൻസി അതായത് പ്രായപൂർത്തിയായവർക്കുള്ള സംരക്ഷണത്തിന് ഒരു സ്റ്റാർ പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ഇതിനെയാണ് ടാറ്റ തകർന്ന കോഫി കപ്പ് ചിത്രവും വീ വോണ്ട് ബ്രേക്ക് ദാറ്റ് ഈസി എന്ന ക്യാപ്ഷനും ഉപയോഗിച്ച് മാരുതിയെ ഉന്നംവെക്കുന്നത്. ടാറ്റ ഉടമകളിൽ നിന്നും ആരാധകരിൽ നിന്നുമുള്ള അഭിപ്രായങ്ങളിലൂടെയും പ്രശംസകളോടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തു.

MOST READ: കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

എന്തായാലും ടാറ്റ കാറുകളുടെ സുരക്ഷയെ സംബന്ധിച്ച് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. സുരക്ഷിതമായ കാറുകൾക്കായി ബ്രാൻഡ് ഇപ്പോഴും ആക്രമണാത്മകമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹാരിയർ ഒഴികെ ടാറ്റയുടെ ഉൽ‌പ്പന്നങ്ങളെല്ലാം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമായി.

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

നെക്‌സോണിനും ആൾ‌ട്രോസിനും ആകർഷകമായ ഫൈവ്-സ്റ്റാർ റേറ്റിംഗ് ലഭിച്ചപ്പോൾ ടിഗോറും ടിയാഗൊയും മുതിർന്നവരുടെ സംരക്ഷണത്തിനായി ഫോർ-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി തൊട്ടുപിന്നാലെയുണ്ട്.

MOST READ: ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ടിഗോർ, ടിയാഗൊ, നെക്സോൺ മോഡലുകളെ ടാറ്റ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പരിഷ്ക്കരിച്ച് പുറത്തിറക്കി. മൂന്ന് മോഡലുകളും ഇപ്പോൾ ബ്രാൻഡിന്റെ ഏറ്റവും പുതിയ ‘ആൽഫ' പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ഇത് ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൽട്രോസിനും അടിവരയിടുന്നു. മുൻനിര ഹാരിയർ എസ്‌യുവി, ബ്രാൻഡിന്റെ ഒമേഗാ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നു. ഇത് ഇതുവരെ ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Tata Takes A Dig At Maruti Suzuki S-Presso Global NCAP Results. Read in Malayalam
Story first published: Friday, November 13, 2020, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X