കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാഹനം തിരയുന്നൊരു ശ്രേണിയാണ് ഹാച്ച്ബാക്ക് ശ്രേണി. ഈ ശ്രേണിയിലും ഇന്ന് നിരവധി മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

സെഡാനുകള്‍ക്കും എസ്‌യുവികള്‍ക്കും ഉയര്‍ന്ന വിലയുള്ളതിനാല്‍ കുറഞ്ഞ വിലയില്‍ എത്തുന്ന ഹാച്ച്ബാക്കുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. വിപണിയില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ക്കും എന്‍ട്രി ലെവല്‍ വിഭാഗത്തിലോ ഉയര്‍ന്ന പ്രീമിയം ക്ലാസിലോ കുറഞ്ഞത് ഒരു ഹാച്ച്ബാക്കെങ്കിലും ഉണ്ട്. കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകളെ പരിചയപ്പെടാം.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഫോഴ്സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ

ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്ടോ. 2.94 ലക്ഷം മുതല്‍ 4.36 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 10,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

മാരുതിയുടെ കുഞ്ഞന്‍ കാറാണെങ്കിലും നിരവധി ഫീച്ചറുകളും സവിശേഷതകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്രയും ഒക്കെ ഉണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇല്ലാ എന്നുള്ളത് ഒരു പോരായ്മയാണ്.

MOST READ: RSV4 1100, ടുവോനോ V4 സൂപ്പർ ബൈക്കുകൾക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പുമായി അപ്രീലിയ

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഈ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു മോഡലാണ് ഗ്രാന്‍ഡ് i10. 5.89 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

അടുത്തിടെ ഇതിന്റെ പുതുതലമുറയെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ഗ്രാന്‍ഡ് i10 നിയോസ് എന്ന് അറിയപ്പെടുന്ന ഈ മോഡലിന് 5.08 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

MOST READ: ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മറ്റൊരു മികച്ച ഹാച്ച്ബാക്ക് മോഡലാണ് മാരുതി സ്വിഫ്റ്റ്. 5.19 ലക്ഷം മുതല്‍ 8.02 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

അധികം വൈകാതെ തന്നെ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തും. ഇതിനകം ജാപ്പനീസ് വിപണിയില്‍ എത്തിക്കഴിഞ്ഞു. 2020 അവസാനത്തോടെ അല്ലെങ്കില്‍ 2021 -ന്റെ തുടക്കത്തില്‍ ഇന്ത്യയിലും വാഹനം എത്തിയേക്കും.

MOST READ: ബിഎസ്-VI ഹോണ്ട ലിവോ വിപണിയിൽ, പ്രാരംഭ വില 69,422 രൂപ

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

മാരുതി വാഗണ്‍ ആര്‍

പോയ വര്‍ഷമാണ് ഏറ്റവും പുതിയ മാരുതി വാഗണ്‍ ആര്‍ വിപണിയില്‍ എത്തുന്നത്. തുടക്കനാള്‍ മുതല്‍ തന്നെ ബ്രാന്‍ഡിന് മികച്ച വില്‍പ്പന സമ്മാനിക്കുന്നൊരു മോഡല്‍കൂടിയാണിത്.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

4.45 ലക്ഷം രൂപ മുതല്‍ 5.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും പ്രശസ്തമായ ടോള്‍ബോയ് ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഇത്. ഹ്യുണ്ടായി സാന്‍ട്രോയാണ് വിപണിയിലെ മുഖ്യ എതിരാളി.

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ടാറ്റ ടിയാഗൊ

ടാറ്റയ്ക്ക് ഏറെ വിജയങ്ങള്‍ സമ്മാനിച്ച മോഡലാണ് ടിയാഗോ. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 4.60 ലക്ഷം രൂപ മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read Articles

Malayalam
English summary
Top 5 Best Hatchbacks You Can Buy In India. Read in Malayalam.
Story first published: Wednesday, July 1, 2020, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X