യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

അന്താരാഷ്ട്ര വിപണിയിലും ഇന്ത്യയിലും ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്ന ഫ്ലാഗ്ഷിപ്പ് പ്രീമിയം സെഡാനാണ് പസാറ്റ്. ആഭ്യന്തര തലത്തിൽ വാഹനത്തെ വീണ്ടും അവതരിപ്പിക്കാൻ ജർമൻ ബ്രാൻഡ് പദ്ധതിയിടുമ്പോൾ ചില വിപണികളിൽ നിന്നും കാറിനെ പൂർണമായും പിൻവലിക്കാനും തയാറെടുപ്പുകൾ നടത്തുകയാണ്.

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം യു‌എസ്‌എയിലും യൂറോപ്പിലും 2023 ഓടെ പാസാറ്റിനെ നിർത്തലാക്കാനാണ് ഫോക്‌സ്‌വാഗന്റെ പദ്ധതി. ഇലക്ട്രിക് കാറുകളിലേക്കും എസ്‌യുവികളിലേക്കും കമ്പനി കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനാലാണ് ഈ തീരുമാനം.

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

യൂറോപ്പിൽ പാസാറ്റ് സെഡാന്റെ അവസാനം കുറിക്കുമെങ്കിലും കാറിന്റെ എസ്റ്റേറ്റ് പതിപ്പ് ജർമനി പോലുള്ള വിപണികളിൽ വിൽക്കുന്നത് തുടരും. അടുത്ത തലമുറ പസാറ്റ് എസ്റ്റേറ്റ് 2023 അവസാനത്തോടെ അവതരിപ്പിക്കാമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

MOST READ: യുറൽ റേഞ്ചർ; 21 -ാം നൂറ്റാണ്ടിൽ സൈഡ്-കാറുമായി ഒരു വ്യത്യസ്ത മോട്ടോർസൈക്കിൾ

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

കാരണം യൂറോപ്പിലെ ചില വിപണികലിൽ വാഹനത്തിന് ലഭിക്കുന്ന ജനപ്രീതി തന്നെയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോൺ-പ്രീമിയം മിഡ്-സൈസ് സെഡാനാണിത്. 2020 ഒക്ടോബറിൽ പസാറ്റിന്റെ 88,478 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

അതേസമയം യു‌എസ് വിപണിയിലെ പാസാറ്റിന്റെ വിൽ‌പന പ്രകടനം അത്ര പ്രോത്സാഹജനകമല്ല എന്നതും ശ്രദ്ധേയമാണ്. 2020 ന്റെ ആദ്യ മൂന്ന് പാദങ്ങളിലുമായി ഫോക്‌സ്‌വാഗൺ മോഡലിന്റെ വെറും 16,190 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. അതിനാൽ യുഎസിൽ പസാറ്റിനെ പിൻവലിച്ചാലും ബ്രാൻഡിന് നഷ്ടബോധം ഉണ്ടാകാൻ പോകുന്നില്ലന്ന് സാരം.

MOST READ: ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഫോക്‌സ്‌വാഗൺ തൽക്കാലം പസാറ്റ് നൽകുന്നത് തുടരും. 2007 -ലാണ് പസാറ്റ് ആദ്യമായി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. പിന്നീട് ഇത് നിര്‍ത്തലാക്കുകയും ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

വാസ്തവത്തിൽ സെഡാന്റെ ടി‌എസ്‌ഐ പതിപ്പിന്റെ പരീക്ഷണയോട്ടത്തിലുമാണ് ജർമൻ ബ്രാൻഡ്. ബിഎസ് 6-കംപ്ലയിന്റ് ടർബോ-പെട്രോൾ എഞ്ചിനാകും വരവിൽ കാറിന് കരുത്തേകുക.

MOST READ: വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

2.0 ലിറ്റര്‍ TSI പെട്രോള്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ ഇടംകണ്ടെത്തുക. ഈ യൂണിറ്റ് പരമാവധി 190 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്താനാണ് സാധ്യത.

MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും പുതിയ ഫോക്‌സ്‌വാഗൺ പസാറ്റിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലിന്റെ വിലയി. നിന്നും വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Volkswagen Could Discontinue The Passat In USA And Europe By 2023. Read in Malayalam
Story first published: Tuesday, December 1, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X