‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

ഫ്രഞ്ച് ബ്രാൻഡായ സിട്രൺ ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ കളമുറപ്പിക്കാനാണ് തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി ആദ്യ മോഡലായ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കുകയും ചെയ്യും.

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

‘സിട്രൺ നോമാഡിക് ഷോറൂം' എന്ന് ബ്രാൻഡ് വിളിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും കമ്പനി ചെയ്‌തു. ഗുജറാത്തിലെ അഹമ്മദാബാദിൽ തങ്ങളുടെ ആദ്യ ഡീലർഷിപ്പ് ഉടൻ ആരംഭിക്കാനുമാണ് കമ്പനിയുടെ പദ്ധതി.

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

ഡൽഹി, മുംബൈ, പൂനെ, കൊൽക്കത്ത, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുരുഗ്രാം തുടങ്ങി പ്രദേശങ്ങളിലെ 10 നഗരങ്ങളിൽ വരുന്ന 10 ഷോറൂമുകളുടെ ഭാഗമായാണ് സിട്രണിൽ നിന്നുള്ള അഹമ്മദാബാദ് ഷോറൂം.

MOST READ: ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

ഈ ഷോറൂമുകളെ ‘ലാ മൈസൺ സിട്രൺ' എന്ന് വിളിക്കും. അതിനർത്ഥം സിട്രണിന്റെ വീട് എന്നാണ്. വരാനിരിക്കുന്ന C5 എയർക്രോസ് ഈ വർഷാവസാനം ബ്രാൻഡിൽ നിന്ന് എത്തുന്ന ആദ്യ മോഡലാകും.

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

പോയ വർഷം അവസാനത്തോടെ രാജ്യത്ത് C5 എയർക്രോസിന്റെ പ്രാദേശിക ഉത്പാദനം സിട്രൺ ആരംഭിച്ചിരുന്നു. 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുക. ഇത് 175 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

ഒരു എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രമാകും സിട്രണിന്റെ ആദ്യ പ്രീമിയം എസ്‌യുവിയിൽ ലഭ്യമാവുക. ഈ ജോടി ഏകദേശം 18.60 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശവാദമുന്നയിക്കുന്നത്.

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

എയര്‍ക്രോസിന് 4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവും 2,730 മില്ലിമീറ്റര്‍ വീല്‍ബേസുമാണുള്ളത്. വിശാലമായ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകള്‍ എന്നിവയാണ് പുറംമോടി ആകർഷകമാക്കാൻ സിട്രൺ നൽകിയിരിക്കുന്നത്.

MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

പിൻവശത്ത് എക്സ്ഹോസ്റ്റുകള്‍, ബ്ലാക്ക് ബമ്പര്‍, വലിയ ടെയില്‍ ലാമ്പുകള്‍ എന്നിവ പ്രധാന ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. നാല് സിംഗിള്‍ കളര്‍ ഓപ്ഷനിലും, മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാകും സിട്രൺ എയർക്രോസ് വിപണിയില്‍ ഇടംപിടിക്കുക.

‘നോമാഡിക് മൊബൈൽ ഷോറൂം’ തുറന്ന് സിട്രൺ

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്ന C5 എയർക്രോസിന് ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, സ്കോഡ കരോക്ക് എന്നിവയാണ് വെല്ലുവിളി ഉയർത്തുക. വില കൂടി പ്രഖ്യാപിക്കുന്നതോടെ കൂടുതൽ എതിരാളികൾ കൂടി ശ്രേണിയിലേക്ക് ചേരും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen India Inaugurated Nomadic Showroom In Ahmedabad. Read in Malayalam
Story first published: Saturday, February 6, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X