ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

ദക്ഷിണേഷ്യൻ വിപണികൾക്കായി ഒരു എംപിവി മോഡലിനെ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഹ്യുണ്ടായി. ബ്രാൻഡിന്റെ ആഗോള നിരയിൽ എല്ലാത്തരം ഹാച്ച്ബാക്കുകളും സെഡാനുകളും എസ്‌യുവികളും നിറഞ്ഞിരിക്കുമ്പോഴും ഒരു എംപിവിയുടെ സാന്നിധ്യം നിഴലിക്കുന്നുണ്ടായിരുന്നു.

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

പല ഏഷ്യൻ വിപണികളിലും പ്രീമിയം ഓഫറായി പ്രവർത്തിക്കുന്ന ഒരു പുതിയ എം‌പി‌വി നിർമിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാണ് ഹ്യുണ്ടായി തയാറെടുക്കുന്നത്. വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി മോഡലിന്റെ ഔദ്യോഗിക ടീസർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

ഇതോടെ എംപിവി മോഡലിന്റെ അരങ്ങേറ്റത്തിന് കളമൊരുങ്ങി എന്ന സൂചനയാണ് ബ്രാൻഡ് നൽകുന്നതും. ഹ്യുണ്ടായി എംപിവിയെ സ്റ്റാരിയ എന്ന് വിളിക്കുമെന്നാണ് സൂചന. അടുത്തിടെ ഫിലിപ്പൈൻസിൽ "സ്റ്റാരിയ പ്രീമിയം", "സ്റ്റാരിയ" എന്നീ പേരുകൾ വ്യാപാരമുദ്ര ചെയ്‌തതിനു പിന്നാലെ ഇന്ത്യയിലും കമ്പനി ഈ പേര് സ്വന്തമാക്കിയിരുന്നു.

MOST READ: റെക്‌സ്റ്റൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി സാങ്‌യോങ്, ആൾട്യുറാസും മാറുമോ?

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

രാജ്യത്ത് ടൊയോട്ട ഇന്നോവയ്ക്കും മഹീന്ദ്ര മറാസോയ്‌ക്കുമുള്ള ഹ്യുണ്ടായിയുടെ ഉത്തരമാകും പുതിയ സ്റ്റാരിയ എന്നാണ് സൂചന. ഒരു ബഹിരാകാശ കപ്പലിൽ നിന്ന് വ്യക്തമായി പ്രചോദനം ഉൾക്കൊണ്ടേക്കാവുന്ന ദൃശ്യ സൂചകങ്ങൾ എംപിവിയുടെ ഡിസൈനിൽ കാണാനായേക്കും.

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് ഒരു വലിയ മെഷ് ഗ്രിൽ, ബോണറ്റിന്റെ മുൻഭാഗത്തുകൂടി പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലിന്റെ ഒരു സ്ട്രിപ്പ്, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌‌ലെറ്റ് യൂണിറ്റുകൾ എന്നീ ഘടകങ്ങളെല്ലാം ടീസറിൽ വ്യക്തമാണ്.

MOST READ: ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

സ്റ്റാരിയയുടെ പിൻ‌ പ്രൊഫൈൽ‌ ഒരു പരമ്പരാഗത എം‌പിവി മോഡൽ പോലെയാണ്. കൂടാതെ ലംബമായി വലിച്ചുനീട്ടുകയും ചെയ്യുന്നു. എന്നാൽ ഇരുവശത്തുമുള്ള വലിയ എൽഇഡി ടെയിൽ ലൈറ്റ് യൂണിറ്റുകൾ ഒരു ഫ്യൂച്ചറിസ്റ്റ് ആകർഷണം നൽകുന്നു.

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

വിപുലമായ പനോരമിക് വിൻഡോകളും ലോവർ ബെൽറ്റ് ലൈനുകളും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാകും. ഇത് പ്രീമിയം-നെസ്, വലിയ ക്യാബിൻ സ്പേസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ആധുനിക ഫീച്ചർ സംവിധാനങ്ങളും ഹ്യുണ്ടായി സ്റ്റാരിയയിൽ ഉൾപ്പെടുത്തും.

MOST READ: വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് എംപിവി വിപണിയിൽ എത്താനാണ് സാധ്യത. ആദ്യത്തേത് 114 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കും.

ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

മറുവശത്ത് ഡീസൽ യൂണിറ്റ് 114 bhp പവറിൽ 250 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ക്രെറ്റ എസ്‌യുവിയിൽ എന്ന പോലെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ സ്റ്റാരിയ എംപിവിയിലും ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Released New Staria MPV First Official Teaser. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X