കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ കമ്പനി കഴിഞ്ഞ വർഷാവം അവസാനത്തോടെ കോന ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു, ഇപ്പോൾ അതിന്റെ സ്‌പോർടി 'N' പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ കാർ ഭീമൻ വരാനിരിക്കുന്ന എസ്‌യുവിയുടെ അരങ്ങേറ്റത്തിന് ഇതുവരെ ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും, അടുത്ത കുറച്ച് മാസങ്ങളിൽ ഇതുണ്ടാവുമെന്ന് ഏറ്റവും പുതിയ ടീസർ സൂചിപ്പിക്കുന്നു.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി കോന N‌ -ന്റെ പുതിയ ടീസർ‌ ഇമേജുകൾ‌ സങ്കൽപ്പങ്ങൾ‌ക്ക് കൂടുതൽ ഇടം നൽകാതെ വാഹനത്തിന്റെ ഏറെ കുറെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നു. എസ്‌യുവിയുടെ മുൻവശത്ത് സ്‌പോർട്ടിയർ ഗ്രില്ല് ഡിസൈനുണ്ട്, അതിൽ ‘N' ബാഡ്ജിംഗും നൽകിയിരിക്കുന്നു.

MOST READ: വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി എയർ ഡാമിന് പൂർണ്ണമായും തുറന്ന മെഷാണ് വരുന്നത്. ഫ്രണ്ട് ബമ്പറിന്റെ അടിയിൽ ഒരു സ്പ്ലിറ്റർ ഒരുക്കിയിട്ടുണ്ട്, സ്പോർട്ടി ടച്ചിനായി റെഡ് ഫിനിഷും നൽകിയിരിക്കുന്നു.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

സ്റ്റാൻഡേർഡ് മോഡലിന്റെ ലംബമായി വിഭജിച്ച ഹെഡ്‌ലാമ്പ് രൂപകൽപ്പന കോന N -ൽ തുടരുന്നു, മുകളിലെ ഭാഗത്ത് എൽഇഡി ഡിആർഎല്ലുകളും ബമ്പറിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നു.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

നോസിനടുത്ത് ബോണറ്റിൽ കൂടുതൽ ഇന്റേക്കുകളും നമുക്ക് കാണാം, ഇത് ഡിസൈനിന് കൂടുതൽ അഗ്രസ്സീവ് ഫീൽ നൽകുന്നു. ഇരുണ്ട ചിത്രങ്ങളിലൂടെ, വാഹനത്തിന് വശങ്ങളിൽ റെഡ് ഹൈലൈറ്റുകൾ ലഭിക്കുന്നുവെന്നും അലോയി വീലുകൾ വ്യത്യസ്തമാണെന്നും കാണാനാകും.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

പിൻഭാഗത്ത്, ഒരു വലിയ റൂഫ് സ്‌പോയിലർ കാണാം, അതിൽ ഒരു ത്രികോണ സ്റ്റോപ്പ് ലാമ്പ് സംയോജിപ്പിച്ചിരിക്കുന്നു. സ്‌പോർട്ടി റെഡ് ഹൈലൈറ്റുകൾക്കൊപ്പം ഇന്റഗ്രേറ്റഡ് ഡിഫ്യൂസറും റിയർ ബമ്പറിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

വളരെ അഗ്രസ്സീവായി കാണപ്പെടുന്ന വലിയ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും വാഹനത്തിന് ലഭിക്കുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ഈ ടീസർ ചിത്രങ്ങളിൽ റൂഫ് റെയിലുകളും നമുക്ക് കാണാം.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ബാഹ്യ രൂപകൽപ്പന ഏതാണ്ട് പൂർണ്ണമായും ഇവിടെ കാണിച്ചിട്ടുണ്ടെങ്കിലും, വാഹനത്തിന്റെ ഇന്റീരിയർ ഇപ്പോഴും വ്യക്തമല്ല. വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നതിനും ഫൺ പാക്ടർ ഉയർത്തുന്നതിനുമായി ഹ്യുണ്ടായി വാഹനത്തിന്റെ സസ്പെൻഷൻ, സ്റ്റിയറിംഗ് സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യും.

MOST READ: ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

വെലോസ്റ്റർ N പോലെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 2022 ഹ്യുണ്ടായി കോന N -ൽ വരുന്നത്. ഈ മോട്ടറിന് 275 bhp പരമാവധി കരുത്തും 353 Nm പരമാവധി torque ഉം സൃഷ്ടിക്കാൻ കഴിയും.

കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ്-സ്പീഡ് മാനുവൽ, എട്ട്-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ അടങ്ങിയിരിക്കാം, അതിൽ FWD അല്ലെങ്കിൽ AWD ഓപ്നുകൾ തെരഞ്ഞെടുക്കാം. കോന N ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുകയില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Shared New Teaser Images Of More Agressive 2022 Kona N SUV. Read in Malayalam.
Story first published: Thursday, March 11, 2021, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X