പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

ഇന്ത്യയിൽ നിന്നും ഫിയറ്റ് പിൻമാറിയപ്പോൾ ജീപ്പ് ബ്രാൻഡുമായി കളംപിടിച്ചവരാണ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ്. തുടക്കത്തിൽ ഏറെ ജനപ്രീതി നേടിയെടുത്തങ്കിലും പിന്നീട് പ്രതാപം നഷ്‌ടപ്പെട്ടവരാണ് ഈ അമേരിക്കൻ ബ്രാൻഡ്.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

എസ്‌യുവി ശ്രേണിയിൽ ചുവടുപിഴച്ച് കോമ്പസിന് വിൽപ്പനയിൽ ഗണ്യമായ ഇടിവാണ് ഉണ്ടായിക്കഒണ്ടിരിക്കുന്നത്. 2020 ഡിസംബറിൽ ഇന്ത്യൻ വിപണിയിൽ വെറും 384 യൂണിറ്റുകളാണ് ജീപ്പിന് നിരത്തിലെത്തിക്കാൻ സാധിച്ചത്.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

2020 നവംബറിൽ 742 യൂണിറ്റ് വിൽപ്പനയുണ്ടായിരുന്നതിനാൽ പ്രതിമാസ കണക്കിലും 48.24 ശതമാനം വിൽപ്പന കുറഞ്ഞു. അതേസമയം വാർഷിക അടിസ്ഥാനത്തിലും കമ്പനിക്ക് 45.84 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

MOST READ: പ്രൊഡക്ഷൻ റെഡി! രൂപം വ്യക്തമാക്കി ടാറ്റയുടെ പുതിയ മൈക്രോ എസ്‌യുവി

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

2017-ലാണ് ജീപ്പ് ഇന്ത്യയിൽ കോമ്പസ് എസ്‌യുവിയുമായി എത്തുന്നത്. തുടക്കത്തിൽ ഇത് വളരെ ജനപ്രിയമായ ഒരു വാഹനമായിരുന്നു. പിന്നീട് മിടുക്കൻമാരായ എതിരാളികളുമായി മുട്ടിനിൽക്കുന്നതിൽ ബ്രാൻഡ് അമ്പേ പരാജയപ്പെടുകയായിരുന്നു.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

യഥാർഥത്തിൽ ഇന്ത്യയിൽ ജീപ്പ് തങ്ങളുടെ ശ്രേണി വിപുലീകരിക്കാനും തയാറായില്ല. നിലവിൽ ആഭ്യന്തര വിപണിയിൽ കമ്പനിക്ക് കോമ്പസ്, റാങ്‌ലർ എന്നീ രണ്ട് മോഡലുകൾ മാത്രമാണുള്ളത്. റാങ്ലർ കുറഞ്ഞ വിൽപ്പനയുള്ള ഒരു പ്രീമിയം CBU ഇറക്കുമതി ഉൽപ്പന്നമാണ്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി ഡീലർഷിപ്പിലെത്തി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; ചിത്രങ്ങൾ കാണാം

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

അപ്‌ഡേറ്റുകളും പുതിയ കാർ ലോഞ്ചുകളും ഇല്ലാത്തതിനാൽ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജീപ്പിന്റെ സ്ഥാനം വരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വരും ദിവസം കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ച് മുഖംമിനുക്കാനുള്ള ശ്രമത്തിലാണ് ജീപ്പ്.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2020 ജനുവരി അഞ്ചിന് ഇന്ത്യയിൽ വിപണിയിലെത്തും. അപ്‌ഡേറ്റുചെയ്‌ത മോഡലിൽ ഇന്റീരിയറിലും എക്സ്റ്റീരിയറിലും സ്റ്റൈലിംഗ് മാറ്റങ്ങളാകും കമ്പനി ഉൾപ്പെടുത്തുക. ഏറ്റവും പുതിയ യുകോണക്ട് 5 സിസ്റ്റമുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലെ മികച്ച ഉപകരണങ്ങളും എസ്‌യുവിയിൽ ഉണ്ടാകും.

MOST READ: ഉറൂസിന്റെ വിൽപ്പന കൂട്ടാൻ കച്ചകെട്ടി ലംബോർഗിനി; കാണാം പുതിയ പ്രൊമോ വീഡിയോ

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

അന്തർദ്ദേശീയ മോഡലിനെ പോലെ കുറഞ്ഞത് ഉയർന്ന വേരിയന്റുകളിലെങ്കിലും കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരു ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തെപ്പോലെ തന്നെ തുടരും.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

അതിൽ 1.4 ലിറ്റർ ടർബോ-പെട്രോൾ 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിവയാകും ഉൾപ്പെടുക. ഇതിനുശേഷം കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് പുറത്തിറക്കാനും ജീപ്പിന് പദ്ധതിയുണ്ട്. അതൊരു പുതിയ പേരിലാകും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുക.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവി അതിന്റെ അണ്ടർപിന്നിംഗുകളും എഞ്ചിൻ ഓപ്ഷനുകളും കോമ്പസുമായി പങ്കിടും. മാത്രമല്ല 2021 മധ്യത്തോടെ ഇത് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിടിച്ചുനിൽക്കാനാവാതെ ജീപ്പ്; കോമ്പസിന്റെ വിൽപ്പന തകർന്നു, ഇനി പ്രതീക്ഷ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ

ഒരു പുതിയ ഉൽ‌പ്പന്നത്തിന്റെ കൂട്ടിച്ചേർക്കൽ‌ ജീപ്പിന്റെ ശ്രേണി‌ വികസിപ്പിക്കുന്നതിനും കൂടുതൽ‌ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Sales Figures Continue To Fall In India. Read in Malayalam
Story first published: Monday, January 4, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X