Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 8 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 10 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 23 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- News
ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
- Finance
സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ
- Sports
IPL 2021: കെകെആര്‍ x എസ്ആര്‍എച്ച്, വാര്‍ണറോ, മോര്‍ഗനോ? ടോസ് ഉടന്‍
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടോയെ കുറിച്ച് മഞ്ജു വാര്യർ
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉറൂസിന്റെ വിൽപ്പന കൂട്ടാൻ കച്ചകെട്ടി ലംബോർഗിനി; കാണാം പുതിയ പ്രൊമോ വീഡിയോ
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു എസ്‌യുവി പുറത്തിറക്കാൻ പോകുകയാണെന്ന് ലംബോർഗിനി പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി. അത്രയും നാൾ സൂപ്പർ സ്പോർട്‌സ് കാർ മാത്രം നിർമിച്ചിരുന്ന ബ്രാൻഡിന്റെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു ഉറൂസിലൂടെ നടന്നത്.

ഉയർന്ന സവാരി നിലപാടുള്ള വാഹനങ്ങളുടെ വർധിച്ചുവരുന്ന പ്രവണതയ്ക്ക് ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കൾ പോലും വഴങ്ങി എന്നതായിരുന്നു ഉറൂസിന്റെ അവതരണത്തോടെ തെളിഞ്ഞത്.

2012 ബീജിങ് ഓട്ടോ ഷോയിലാണ് ഉറൂസ് കണ്‍സെപ്റ്റ് പതിപ്പിൽ ആദ്യമായി അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ പരമാവധി 325 കിലോമീറ്റര്‍ വേഗതയാണ് കണ്‍സെപ്റ്റ് മോഡലില്‍ അന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്.
MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ബിഎംഡബ്യു X7, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX, മെബാക്ക് എസ്‌യുവി എന്നിവയാണ് ഉറൂസിന്റെ മുഖ്യ എതിരാളികളായി ആദ്യകാലങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നത്.
2018 മോഡലായി ലംബോർഗിനി 2017 ഡിസംബറിലാണ് ഉറൂസ് സമാരംഭിച്ചത്. ലോകത്തിലെ ഏറ്റവും ആകർഷകമായ എസ്‌യുവികളിൽ ഒന്നാണ് ലംബോർഗിനി ഉറൂസ് എന്ന വസ്തുത പിന്നീട് ആർക്കും നിഷേധിക്കാനായില്ല.

എന്നാൽ മൂന്ന് വർഷം പിന്നിടുമ്പോഴും ഈ സൂപ്പർ എസ്‌യുവിക്ക് ഒരു പരിഷ്ക്കരണം ലഭിച്ചിട്ടില്ല എന്നത് അൽപ്പം നിരാശജനകമാണ്. അതിനാൽ തന്നെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി ലംബോർഗിനി ഇപ്പോൾ ഉറൂസിന്റെ ഒരു പുതിയ പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

ലംബോർഗിനി ഉറൂസ് ഇതിനകം 10,000 യൂണിറ്റ് നിർമാണം എന്ന നാഴികക്കല്ല് 2020 ജൂലൈയിൽ പിന്നിട്ടിരുന്നു. എന്നാൽ എസ്‌യുവിയുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ ലംബോർഗിനി ആവുന്നതെല്ലാം ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ വീഡിയോയും.
MOST READ: 2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

ചാർജിംഗ് ബുൾ എസ്‌യുവിയുടെ പുതിയ പ്രൊമോയിൽ റേസ്‌ട്രാക്ക് മുതൽ റഷ്യയിലെ നഗരത്തിൽ മുതൽ മരുഭൂമി വരെയുള്ള എല്ലാത്തരം പരിതസ്ഥിതികളിലും എസ്‌യുവി പുറത്തെടുക്കുന്ന വൈദഗ്ദ്ധ്യം വീഡിയോ ചിത്രീകരിച്ചിരിക്കുന്നു.

4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ലംബോർഗിനി ഉറൂസിന്റെ കരുത്ത്. ഇത് 6,000 rpm-ൽ പരമാവധി 650 bhp പവറും 2,250-4,500 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

കൂടാതെ പരമാവധി 305 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ ശേഷിയുള്ള ഉറൂസ് എസ്‌യുവിക്ക് 3.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും.

ലംബോർഗിനി നിലവിൽ ഇന്ത്യയിൽ 3.10 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.