രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ടാറ്റയുടെ മാറുന്ന മുഖത്തിന് തുടക്കം കുറിച്ച മോഡലാണ് ഹെക്‌സ. രാജ്യത്ത് പുതിയ ബിഎസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനു മുന്നോടിയായി വിപണിയിൽ നിന്നും പിൻവാങ്ങിയിട്ട് ഒരു വർഷത്തോളമായിരിക്കുകയാണ്.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

വിൽപ്പനയിൽ കാര്യമായ നേട്ടംകൈവരിക്കാനായില്ലെങ്കിലും നിർമാണ നിലവാരത്തിലും എഞ്ചിൻ-ഗിയർബോക്‌സ് കാര്യക്ഷമതയിലും പേരെടുക്കാൻ ഹെക്‌സയ്ക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ അത്രയധികം ജനപ്രീതിയുള്ളതിനാൽ മോഡലിനെ വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

2020 ഓട്ടോ എക്സ്പോയിൽ ഹെക്സയുടെ ബിഎസ്-VI പതിപ്പിനെ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ഹെക്സ സഫാരി എഡിഷന് ഭാവി തെളിഞ്ഞപ്പോൾ കൊവിഡ്-19 വില്ലനായി അവതരിച്ചു. തുടർന്ന് പദ്ധതി മാറ്റിവെച്ച ടാറ്റ ഹെക്‌സയെ ഈ വർഷം അധികം വൈകാതെ തന്നെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

MOST READ: 220i M സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 40.90 ലക്ഷം രൂപ

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

പുതുക്കിയ ക്രോസ്ഓവർ എം‌പി‌വി 2021 പകുതിയോടെ സമാരംഭിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന ഹെക്‌സയിലെ പ്രാഥമിക മാറ്റം ബിഎസ്‌-VI നിലവാരത്തിലേക്ക് ഉയർത്തിയ എഞ്ചിനായിരിക്കും.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

2.2 ലിറ്റർ ഡീസൽ എഞ്ചിനുമായി ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതേ യൂണിറ്റ് ബിഎസ്-IV അവതാരത്തിൽ 156 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും. കൂടാതെ മാനുവൽ വേരിയന്റിനായി ഓപ്ഷണൽ ഫോർ വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. ടാറ്റ ഓട്ടോമാറ്റിക് വേരിയന്റിലും 4WD സിസ്റ്റം വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഈ ഫോർ വീൽ ഡ്രൈവ് വേരിയന്റുകൾ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതിനു സമാനമായി സഫാരി എഡിഷൻ എന്ന് പേരും സ്വീകരിച്ചേക്കും. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡൽ കറുത്ത അലോയ് വീലുകൾക്കൊപ്പം പുതിയ ഡാർക്ക് ഗ്രീൻ പെയിന്റ് സ്‌കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇന്റീരിയറുകളും ലൈറ്റ് നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. ഈ രണ്ട് മാറ്റങ്ങളും പ്രൊഡക്ഷൻ-സ്പെക്ക് മോഡലിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹെക്സയുടെ ബി‌എസ്-VI പതിപ്പിൽ മറ്റ് സുപ്രധാന മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ടാറ്റയുടെ ബോഡി-ഓൺ-ഫ്രെയിം, 4X4 എന്നിവയോടെ ഹെക്‌സ ഈ വർഷാവസാനം വിൽപ്പനയ്ക്കെത്തുമ്പോൾ പുതിയ സഫാരിയുടെ 4x4 വേരിയന്റായകും വിപണി നിറയുക. ഏകദേശം 14 ലക്ഷം രൂപയിൽ നിന്നായിരിക്കും പുതിയ മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുക.

രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്‌സ; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ഇന്ത്യൻ വിപണിയിൽ ഇത് മഹീന്ദ്ര മറാസോ, XUV500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, എംജി ഹെക്ടർ പ്ലസ് എന്നിവയോട് മാറ്റുരയ്ക്കാൻ ശേഷിയുള്ളതായിരിക്കും 2021 ടാറ്റ ഹെക്‌സ ക്രോസ്ഓവർ എംപിവി.

Most Read Articles

Malayalam
English summary
New BS6 Tata Hexa To Launch In Later Half Of 2021. Read in Malayalam
Story first published: Tuesday, January 12, 2021, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X