പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പുതിയ കുഷാഖിന്റെ മുൻവശവും വശക്കാഴ്ച്ചയും വെളിപ്പെടുത്തുന്ന രണ്ട് ഡിസൈൻ സ്കെച്ചുകൾ അടുത്തിടെയാണ് സ്കോഡ പുറത്തിറക്കിയത്. ഏവരും അമ്പരന്ന മനോഹാരിതയോടെയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് എസ്‌യുവിയെ അണിയിച്ചൊരുക്കുന്നതെന്ന് വ്യക്തം.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

ഇപ്പോൾ പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ ഇന്റീരിയർ സ്കെച്ച് ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. ഫോക്‌സ്‌വാഗന്റെ പുതിയ MQB A0-IN പ്ലാറ്റ്‌ഫോമിൽ ഒരുക്കുന്ന പുതിയ കുഷാഖിന്റെ അകത്തളവും പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാകുമെന്ന സൂചനയാണ് ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

കുഷാഖ് ഫോക്‌സ്‌വാഗൺ-സ്കോഡയുടെ ഇന്ത്യ 2.0 ഉൽപ്പന്ന പദ്ധതിയുടെ ഭാഗമാണ്. വലിയ എസ്‌യുവി മോഡലുകളായ സ്‌കോഡ കൊഡിയാക്ക്, കരോക്ക് എന്നിവയുമായി ഇതിന്റെ പുറംമോടിക്ക് ശക്തമായ സാമ്യമുണ്ട്.

MOST READ: C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പുതിയ സ്കോഡ കുഷാഖിന്റെ ഇന്റീരിയറിലെ കേന്ദ്ര ഘടകം 10 ഇഞ്ച് വരെ സ്‌ക്രീൻ ഡയഗോണുള്ള ഒരു സ്വതന്ത്ര സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ്. ഇന്റീരിയർ ഡിസൈൻ സ്കെച്ച്, അതിന് താഴെയുള്ള പ്രതീക വരയെ വ്യക്തമായി കാണിക്കുന്നു. ഇത് സ്കോഡ ഗ്രില്ലിന്റെ സിമെട്രിക് രൂപങ്ങൾ പ്രതിധ്വനിക്കുന്നു.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

അതേസമയം ഇന്ത്യൻ വിപണിയിലെ പുതിയ എസ്‌യുവി മോഡൽ അകത്തളത്തിൽ മാന്യമായ ഇടവും നിരവധി സ്റ്റോറേജ് ഓപ്ഷനുകളും സ്കോഡയുടെ സിഗ്നേട്ടർ ഘടകങ്ങളും ലളിതവും സമർഥവുമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: മാഗ്നൈറ്റിന് ഇനിയും ചെലവേറും; വീണ്ടു വില വർധനയുമായി നിസാൻ

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പുറംമോടിയിലേക്ക് നോക്കിയാൽ മുൻവശത്ത് ക്രോം ആക്സന്റുകളുള്ള സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലും വ്യതിരിക്തമായ സ്കോഡ ഡിസൈൻ ലെറ്ററിംഗ് ഉള്ള കറുത്ത വെർട്ടിക്കൽ സ്ലേറ്റുകളും, റാക്ക്ഡ് വിൻഡ്ഷീൽഡ്, വൈഡ് സെൻട്രൽ എയർ ഇന്റേക്ക്, സ്‌കിഡ് പ്ലേറ്റ് പ്രൊട്ടക്ഷൻ എന്നിവയെല്ലാം മനോഹരമായി സംയോജിപ്പിച്ചിട്ടുണ്ട്.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

അതോടൊപ്പം ടു-പാർട്ട് ഫ്രണ്ട് ഹെഡ്‌ലാമ്പുകൾ, ഹാലോജൻ ഫോഗ് ലാമ്പുകൾ എന്നിവയാണ് കുഷാഖിൽ ഇടംപിടിച്ചിരിക്കുന്നത്. ബോഡി ക്ലാഡിംഗിനൊപ്പം ഒരു ഫ്രണ്ട് ബോണറ്റ്, ക്രോം ഫിനിഷ്ഡ് വിൻഡോ ഫ്രെയിമുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, മേൽക്കൂര റെയിലുകൾ എന്നിവയും എസ്‌‌യുവിക്ക് ലഭിക്കും.

MOST READ: സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പുതിയ സ്കോഡ കുഷാക്കിന്റെ പിൻഭാഗം നീളമേറിയ മേൽക്കൂര, റിയർ ഡിഫ്യൂസർ, കറുത്ത ബി പില്ലറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾക്ക് ചുറ്റും റിഫ്ലക്ടറുകൾ കൊണ്ട് പൊതിഞ്ഞ രീതിയിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. എസ്‌യുവിക്ക് 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. വലിയ അക്ഷരങ്ങളിൽ വ്യതിരിക്തമായ സ്കോഡ അക്ഷരങ്ങളും ടെയിൽ ഗേറ്റിൽ കാണാം.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പുതിയ സ്കോഡ കുഷാഖിന്റെ ബാഹ്യ രൂപകൽപ്പന "കോഡ വിഷൻ ഇൻ കൺസെപ്റ്റ് കാറിന്റെ പ്രചോദനം വ്യക്തമാക്കുന്നു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ട്രാൻ‌വേഴ്‌സ് ടൂൾ‌കിറ്റിന്റെ MQB-A0-IN പതിപ്പിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

പൂനെയിലെ സ്കോഡ ഓട്ടോ ടെക്നോളജി സെന്ററിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത മോഡലിന്റെ ഉത്പാദനം 95 ശതമാനം പ്രാദേശികവൽക്കരണ തലത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതും.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

സ്കോഡ കുഷാഖ് പുതിയ സുരക്ഷാ തത്വങ്ങളും ഇന്ത്യയിലെ കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. ഇതിന്റെ സുരക്ഷാ ഉപകരണങ്ങളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടും.

പുറംമോടി പോലെ തന്നെ അകവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ

1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിവയായിരിക്കും എസ്‌യുവിയിലെ എഞ്ചിൻ ഓപ്ഷനുകൾ. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ യഥാക്രമം ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി എന്നിവയിലും ഗിയർബോക്‌സ് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Skoda Released Kushaq SUVs Interior Sketches. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X