പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

ഇന്ത്യയിൽ എസ്‌യുവി മോഡലുകൾക്ക് ഡിമാന്റ് കൂടിയതോടെ ജനപ്രീതി നഷ്‌ടപ്പെട്ടവരാണ് എക്സിക്യൂട്ടീവ് ക്ലാസ് സെഡാനുകൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ നിരവധി ഓഫറുകൾ ഉണ്ടായിരുന്ന ഈ വിഭാഗത്തിന് ഇപ്പോൾ വിരളമായ കാറുകൾ മാത്രമേയുള്ളൂവെന്നതും ഇതിന് തെളിവാണ്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

കോം‌പാക്‌ട് എസ്‌യുവികളുടെ വരവാണ് സെഗ്‌മെന്റിന്റെ ജനപ്രീതി ഗണ്യമായി കുറയാൻ പ്രധാന കാരണം. ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം സമീപകാലത്തായി പ്രീമിയം സെഡാന് പകരം ഒരു എസ്‌യുവി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരാണ്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

എന്നിരുന്നാലും ബഹുമാനവും ഉയർന്ന പ്രതീക്ഷയും നൽകുന്ന ചില കാറുകൾ ഇപ്പോഴും ഈ വിഭാഗത്തിൽ ഉണ്ട്. അത്തരമൊരു താരമാണ് പുതുതലമുറ ഒക്‌ടാവിയ. ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഉൽപ്പന്നങ്ങളിലൊന്നായ ഇത്.

MOST READ: ടെസ്‌ലയുടെ ഇവി കിരീടത്തിന് വെല്ലുവിളിയായി വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

ഒക്‌ടാവിയ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോഞ്ച് ചെയ്തതിനുശേഷം രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം സെഡാനുകളിൽ ഒന്നായി മാറാനും ഒക്‌ടാവിയക്ക് സാധിച്ചിട്ടുണ്ട്. വളരെ വലുതല്ലെങ്കിലും മോഡലിന്റെ വിൽ‌പന വർഷങ്ങളായി സ്ഥിരത പുലർത്തുന്നവയാണെന്നത് ശ്രദ്ധേയമാണ്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിലെത്തിയ പുതിയ ഒക്‌ടാവിയ ഇപ്പോൾ ഇന്ത്യയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. കുഷാഖിന്റെ ആഗോള അവതരണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം മുംബൈയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ സ്കോഡ ഇന്ത്യ കാറിനെ പ്രദർശിപ്പിച്ചു.

MOST READ: മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

കാറിന്റെ രൂപകൽപ്പന മുമ്പത്തേതിനേക്കാൾ കൂടുതൽ സ്പോർട്ടിയറായിട്ടുണ്ട്. ചിത്രങ്ങളിൽ കാണുന്ന L&K വേരിയന്റിന്റെ മുകളിൽ സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള മാട്രിക്സ് എൽഇഡി സജ്ജീകരണത്തിൽ പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ ഇപ്പോൾ നിലവിലെ മോഡലിനെക്കാൾ വിശാലവും ഷാർപ്പ് ശൈലിയുമാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രില്ലിന് ചുറ്റും പതിവുപോലെ ധാരാളം ക്രോം ഘടകങ്ങളും ഇടംപിടിച്ചിരിക്കുന്നത് പ്രീമിയംനെസ് വർധിപ്പിക്കാൻ സഹായിക്കും.

MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

മെഷ് സ്റ്റൈൽ വൈഡ് എയർ ഡാമിൽ പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകളും ഉണ്ട്. മുൻവശത്ത് മൊത്തത്തിൽ പരിഷ്ക്കരിച്ച ബോണറ്റിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. ബൂട്ട് ലിഡിന് ഷാർപ്പ് ക്രീസുകൾ ലഭിക്കുന്ന ‘സ്‌കോഡ' എന്ന് എഴുതിയ ലെറ്ററിംഗ് നൽകിയിരിക്കുന്നതും മികച്ച തീരുമാനമാണ്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

വശത്ത് നിന്ന് നോക്കുമ്പോൾ ഒക്ടാവിയയ്ക്ക് ഒരു ചരിഞ്ഞ മേൽക്കൂര ലഭിക്കുന്നു. അത് കൂപ്പെ പോലുള്ള രൂപകൽപ്പന നൽകാൻ സ്കോഡയെ സഹായിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള രൂപകൽപ്പന വളരെ വൃത്തിയായി കാണപ്പെടുന്നതോടൊപ്പം മുൻഗാമിയെപ്പോലെ അത്യാധുനികമായി സെഡാൻ തുടരുന്നുണ്ട്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

അകത്തളത്തിൽ 2021 ഒക്‌ടാവി L&K വേരിയന്റ് ഡാഷ്‌ബോർഡിൽ ബീജ്, ബ്ലാക്ക് ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങൾ ബീജിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന് പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സൗജന്യ സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

വയർലെസ് ചാർജിംഗും ഓഫർ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ സൺറൂഫും. ഡി‌എസ്‌ജി ട്രാൻസ്മിഷൻ നിയന്ത്രിക്കുന്നതിന് ഷിഫ്റ്റ് ബൈ വയർ സിസ്റ്റവുമായി പുതിയ ഒക്ടാവിയ L&K വരുന്നു. സാധാരണ ഗിയർ ലിവറിനുപകരം സെന്റർ കൺസോളിൽ ഒരു ഡ്രൈവ് മോഡ് സെലക്ടർ ലിവറാണ് ഇടംപിടിച്ചിരിക്കുന്നത്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

ഇന്ത്യൻ ഒക്‌ടാവിയയ്ക്ക് 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്തേക്കാം. രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി ജനപ്രിയ 7-സ്പീഡ് ഡി‌എസ്‌ജി ഗിയർ‌ബോക്സിലേക്ക് ജോടിയാക്കാൻ സാധ്യതയുണ്ട്.

പുത്തൻ ഒക്‌ടാവിയയുടെ L&K വേരിയന്റിനെ പ്രദർശിപ്പിച്ച് സ്കോഡ

സ്കോഡ ഇന്ത്യയുടെ നിരയിൽ പുതിയ ഒക്‌ടാവിയ റാപ്പിഡിനും സൂപ്പർബിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക. ഇത് ഒരു സി‌കെ‌ഡി യൂണിറ്റ് ആയതിനാൽ ഏകദേശം 18 ലക്ഷം മുതൽ 22 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Showcased The Upcoming 2021 Octavia L&K Top Variant. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X