പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

പുതുതലമുറ ആവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി. ജൂണ്‍ ഒമ്പതിന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നോടിയായി വാഹനത്തിന്റെ ടീസർ ചിത്രവുമായി എത്തിയിരിക്കുകയാണ് ബ്രാൻഡ്.

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ടീസർ ചിത്രത്തിൽ കാണുന്നത് പോലെ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ വരാനിരിക്കുന്ന തലമുറയ്ക്ക് പുതിയ റാപ്-റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ ലഭിക്കുമെന്ന് ഉറപ്പിക്കാം. അതോടൊപ്പം പുതുക്കിയ മുൻവശവും എസ്‌യുവിക്ക് മിഴിവേകും.

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ഫ്രണ്ട് ഗ്രിൽ, പുനർനിർമിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലൈറ്റുകൾ, അപ്പ്-റൈറ്റ് ടെയിൽ ഗേറ്റ് എന്നിവ പുത്തൻ ലാന്‍ഡ് ക്രൂയിസറിന്റെ ബാഹ്യ രൂപകൽപ്പനയിൽ ശ്രദ്ധേയമായ മറ്റ് ചില മാറ്റങ്ങളാകും.

MOST READ: ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ 2021 ടൊയോട്ട ലാൻഡ് ക്രൂയിസറിൽ വലിയതും സ്വതന്ത്രവുമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എസി കൺട്രോളുകൾക്കായുള്ള ഫിസിക്കൽ ബട്ടണുകൾ, ഓഫ്-റോഡ് കഴിവുകൾ, ഒരു വലിയ എം‌ഐഡി കൊണ്ട് വിഭജിച്ചിരിക്കുന്ന ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് എന്നിവയെല്ലാം ഉൾക്കൊള്ളും.

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും 2021 മോഡൽ എസ്‌യുവി ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ പ്ലാറ്റ്‌ഫോം പുതിയ ലാൻഡ് ക്രൂയിസറിനെ അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ സാങ്കേതികമായി സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

MOST READ: ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

3.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 3.3 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് വരാനിരിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിനെ ശക്തിപ്പെടുത്തുന്നത്. ആദ്യത്തേത് 409 bhp കരുത്തിൽ 650 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ യൂണിറ്റ് 302 bhp പവറും 700 Nm torque ഉം ഉത്പാദിപ്പിക്കും.

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ഗ്ലേസിയര്‍ വൈറ്റ്, പേള്‍ വൈറ്റ് മെറ്റാലിക്, ക്ലാസിക് വൈറ്റ്, സാറ്റിന്‍ സില്‍വര്‍ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, റൂബി മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, അവന്റേ-ഗാര്‍ഡ് സിൽവർ മെറ്റാലിക്, മൂണ്‍ലൈറ്റ് ഓഷ്യന്‍ മെറ്റാലിക് എന്നീ പത്ത് നിറങ്ങളിലായിരിക്കും പുതുതലമുറ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട പരിചയപ്പെടുത്തുക.

MOST READ: ചുളു വിലയ്ക്ക് കിട്ടിയാലും സെക്കൻഡ്ഹാൻഡായി വാങ്ങരുത് ഈ കാർ മോഡലുകൾ

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മോഡലുകളെ ടൊയോട്ട ഇന്ത്യന്‍ വിപണിയിൽ നിന്നും ഒഴിവാക്കിയിരുന്നു. രാജ്യത്ത് ബിഎസ്-VI നിയമങ്ങൾ നിലവിൽ വന്നതോടെയാണ് എസ്‌യുവിയുടെ ഇരു മോഡലുകളും കളമൊഴിയുന്നത്.

പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

എന്നാൽ പുതുതലമുറയിലേക്ക് ചേക്കേറുന്നതോടെ ഇന്ത്യയിലേക്കും ലാൻഡ് ക്രൂയിസർ എത്തിയേക്കും. സമാരംഭിച്ചു കഴിഞ്ഞാല്‍ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് GLS എന്നിവയ്ക്കെതിരയായിരിക്കും ജാപ്പനീസ് എസ്‌യുവി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Teased The All-New 2021 Land Cruiser SUV Ahead Of June 09 Launch. Read in Malayalam
Story first published: Monday, June 7, 2021, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X