മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ

അടുത്തിടെ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് വൈവിധ്യമാർന്ന പുതിയ മോഡലുകളും പ്രൊഡക്ഷൻ കൺസെപ്റ്റുകളും നമുക്കായി പ്രദർശിപ്പിച്ചിരുന്നു. അവയ്‌ക്ക് പുറമേ, ടാറ്റ രണ്ട് പുതിയ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുകൾ പുറത്തിറക്കിയിരുന്നു. ഇവ രണ്ടും ഭാവിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഓഫറുകളിലും സ്ഥാനം പിടിച്ചേക്കാം.

1.2 ലിറ്റർ DI ടർബോ, 1.5 ലിറ്റർ DI ടർബോ ഗ്യാസോലിൻ യൂണിറ്റുകളാണ് ടാറ്റ അവതരിപ്പിച്ച പുത്തൻ പവർട്രെയിനുകൾ. ഇവയുടെ അരങ്ങേറ്റത്തിൽ തന്നെ, E20 ഫ്യുവൽ ബ്ലെൻഡിൽ പ്രവർത്തിക്കാനും കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനും എഞ്ചിൻ യൂണിറ്റുകളെ പ്രാപ്തരാകുകയും ചെയ്യും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ അടുത്ത വർഷം തന്നെ വരാനിരിക്കുന്ന കർവ്വിൽ ടാറ്റ മോട്ടോർസ് അവതരിപ്പിക്കും.

മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ

അതേസമയം വലിയ ടർബോ യൂണിറ്റ് ഈ ദശകത്തിന്റെ മധ്യത്തോടെ സിയറയിൽ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നസ്. കർവ്വും സിയറയും മോട്ടോർ ഷോയിൽ അവയുടെ പ്രൊഡക്ഷൻ സ്പെക്ക് ഗെറ്റപ്പിൽ അനാവരണം ചെയ്യപ്പെട്ടിരുന്നു. നെക്സ്റ്റ് ജനറേഷൻ പവർട്രെയിനുകൾക്ക് നിലവിലുള്ള യൂണിറ്റുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഇന്ധനക്ഷമതയും അടങ്ങുന്ന സ്റ്റിഫ് കൺസ്ട്രക്ഷൻ ഉണ്ടായിരിക്കും.

അലൂമിനിയം നിർമ്മിത എഞ്ചിനുകളിൽ ഡ്യുവൽ ക്യാം ഫേസിംഗ്, സിലിണ്ടർ ഹെഡിൽ ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡ്, വേരിയബിൾ ഓയിൽ പമ്പ് എന്നിവ ഉൾപ്പെടുന്നു. വാട്ടർ കൂൾഡ് VGT (വേരിയബിൾ ജ്യോമെട്രി ടർബോചാർജർ) ബ്രാൻഡ് അനുസരിച്ച് മികച്ച ലോ-എൻഡ് torque വാഗ്ദാനം ചെയ്യാൻ സഹായിക്കും. കൂടുതൽ മികച്ച സർവ്വീസ് ലൈഫിനായി, എഞ്ചിൻ യൂണിറ്റുകളിൽ പുതിയ ടൈമിംഗും വാൽവ് ചെയിനുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

കർവ്വിൽ വരാനിരിക്കുന്ന 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 5,000 rpm -ൽ 125 bhp മാക്സ് പവറും 1,700-3,500 rpm -ൽ 225 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. നെക്‌സോണിൽ നിലവിലുള്ള ടർബോ 1.2 യൂണിറ്റിനേക്കാൾ അല്പം കൂടുതൽ കരുത്തും 55 Nm torque ഉം ഇതിന് കൂടുതലായിരിക്കും.

കർവ്വിൽ അരങ്ങേറ്റത്തെത്തുടർന്ന്, നെക്‌സോൺ പോലുള്ള മോഡലുകളിൽ നിലവിലുള്ള റെവോട്രോൺ യൂണിറ്റിന് പകരം ഈ എഞ്ചിന് സ്ഥാനം പിടിക്കാൻ കഴിയും. വലിയ 1.5 ലിറ്റർ ഫോർ പോട്ട് DI ടർബോ പെട്രോൾ എഞ്ചിൻ 5,000 rpm -ൽ 170 bhp പവറും 2,000-3,500 rpm -ൽ 280 Nm പീക്ക് torque ഉം വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി കണക്ട് ചെയ്യപ്പെടും. വരാനിരിക്കുന്ന സിയറ ഉൾപ്പെടെയുള്ള കൂടുതൽ ഉയർന്ന മോഡലുകൾക്കായി 1.5 യൂണിറ്റ് പ്രാദേശിക വാഹന ഭീമൻ റിസർവ് ചെയ്തേക്കാം.

ടാറ്റയുടെ രണ്ട് മിഡ് സൈസ് എസ്‌യുവികളും നിലവിൽ 173 bhp കരുത്ത് സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ മാത്രമാണ് ലഭിക്കുന്നത്, ഫിയറ്റിൽ നിന്ന് സോഴ്സ് ചെയ്യുന്നതിനാൽ ഈ പുത്തൻ എഞ്ചിൻ സമീപഭാവിയിൽ ഹാരിയറിലും സഫാരിയിലും സ്ഥാനം പിടിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Tata to equip more powerful next gen petrol engine upcoming curvv suv
Story first published: Monday, January 30, 2023, 6:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X