2 ഡ്രൈവിംഗ് ലൈസന്‍സുണ്ടോ? വേഗം ഒന്നാക്കി മാറ്റിക്കോളൂ...ഇല്ലെങ്കില്‍ പണിയാകും

ഒരാള്‍ക്ക് വാഹനം ഓടിക്കാന്‍ നിയമപരമായ അനുമതിയുണ്ടെന്ന് കാണിച്ച് അധികാരികള്‍ നല്‍കുന്ന ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്. എന്നാല്‍ ചിലരുടെയെങ്കിലും കൈയ്യില്‍ രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാണും. ഒരേ വ്യക്തി രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വയ്ക്കുന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമാണ് എന്ന കാര്യം എത്ര പേർക്കറിയാം.

പലരും അറിയാതെയാണ് ഒന്നിലധികം ലൈസന്‍സുകള്‍ കൈവശം വെക്കുന്നത്. നിങ്ങള്‍ ഒന്നില്‍ കൂടുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെച്ചാലുള്ള പ്രശ്‌നങ്ങളും അതിനുള്ള ശിക്ഷയുമാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. പണ്ട് കാലം മുതല്‍ തന്നെ ഉപജീവന മാര്‍ഗം തേടി കടല്‍ കടന്നവരാണ് മലയാളികള്‍. എന്നാല്‍ ചിലര്‍ ജീവിക്കാനായി ഇന്ത്യയുടെ തന്നെ മറ്റ് ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്തു. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും മലയാളി കാണും എന്ന് ചൊല്ല് വരെയുണ്ട്.

2 ഡ്രൈവിംഗ് ലൈസന്‍സുണ്ടോ? വേഗം ഒന്നാക്കി മാറ്റിക്കോളൂ...ഇല്ലെങ്കില്‍ പണിയാകും

ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിങ്ങനെ ഇന്ത്യയിലെ ഏത് വന്‍നഗരം എടുത്താലും അവിടെ ജോലിക്കായി എത്തിയ മലയാളികളെ കാണാം. അങ്ങനെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ ആ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവരാണ് പലരും. സ്വന്തം നാട്ടിലും ഇവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍ ഡ്രൈവര്‍ ജോലിക്കായി പോകുന്നവരില്‍ ഭൂരിഭാഗവും രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെക്കുന്നു.

2019 വരെ ഇന്ത്യയിലെ 25 ശതമാനം ഡ്രൈവര്‍മാര്‍ക്കും രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉണ്ടായി ഒരു പഠനം പറയുന്നു. 2019 ഇന്ത്യയില്‍ ഇനി ആര്‍ക്കും 2 ലൈസന്‍സ് കൈവശം വയ്ക്കാന്‍ പാടില്ല എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചാലും, അത് ഇന്ത്യയിലുടനീളം വാഹനം ഓടിക്കാന്‍ സാധുതയുള്ളതാണ്. ഇരുചക്ര വാഹന ലൈസന്‍സായാലും 4 വീലര്‍ ലൈസന്‍സായാലും കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഒരു സംയോജിത പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിട്ടുണ്ട്.

പരിവാഹന്‍ എന്ന പ്ലാറ്റ് ഫോമിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ ഇന്ന് കൈകാര്യം ചെയ്യുന്നത്. ഇതിനായി ഡ്രൈവിംഗ് ലൈസന്‍സില്‍ ചിപ്പ് ഘടിപ്പിക്കണമെന്നും വ്യക്തിപരമായ എല്ലാ പ്രധാന വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവുണ്ട്. ഇത്തരത്തില്‍, ഇന്ന് നല്‍കുന്ന പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളിലോ പുതുക്കി ലഭിക്കുന്ന ലൈസന്‍സുകളിലോ, ലൈസന്‍സ് ഉടമയുടെ പേര്, വിലാസം, രക്തഗ്രൂപ്പ്, മുന്‍കാല ട്രാഫിക് നിയമലംഘന വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തും.

ഒരു പോലീസുകാരന് ഇത് ക്യുആര്‍ കോഡ് വഴി അയാളുടെ കൈവശമുള്ള ഉപകരണം വഴി നിര്‍ദ്ദിഷ്ട വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ഈ വിവരങ്ങളെല്ലാം പരിശോധിക്കാന്‍ സാധിക്കും. ബാര്‍ കോഡ് റീഡര്‍ വഴി വ്യക്തിയുമായി ബന്ധപ്പെട്ട എല്ലവിവരങ്ങളും ഒത്തുനോക്കാം. ആ വിവരങ്ങളില്‍ പൊരുത്തക്കേട് കാണുകയും, ഒരാള്‍ക്ക് രണ്ട് ലൈസന്‍സുകള്‍ ഉണ്ടെങ്കില്‍ അയാള്‍ വ്യാജ ലൈസന്‍സ് കൈവശം വെച്ചതായി കണക്കാക്കും. ഇത്തരത്തില്‍ വ്യാജ ലൈസന്‍സ് എടുത്തതിന് പൊലീസിന് ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പറ്റും.

നിങ്ങള്‍ക്ക് നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ലൈസന്‍സ് ഉണ്ടെങ്കിലും നിയമ നൂലാമാലകളില്‍ നിന്ന് ഊരാന്‍ വഴിയുണ്ട്. പരിവാഹന്‍ പ്ലാറ്റ്ഫോമില്‍ നിങ്ങള്‍ക്ക് ഈ രണ്ട് ലൈസന്‍സുകളും ഒരുമിച്ച് ബന്ധിപ്പിച്ച് ഒന്നാക്കാന്‍ കഴിയും. ഇതിനായി നിങ്ങള്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അനുബന്ധ ഓപ്ഷനില്‍ ഈ ലൈസന്‍സ് ലിങ്ക് ചെയ്യുന്നതിന് ആര്‍ടി ഓഫീസില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. നിര്‍ദ്ദിഷ്ട സമയത്ത് ഈ വ്യക്തിക്ക് ഓഫീസ് സന്ദര്‍ശിച്ചാല്‍ രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകളും സംയോജിപ്പിക്കാനാകും.

അതുപോലെ, ചിലര്‍ക്ക് രണ്ട് തരത്തിലുള്ള ലൈസന്‍സുകള്‍ ഉണ്ടാകും. ഒന്ന് കാറിനും ഒന്ന് ടൂ-വീലറിനും. കാറിനുള്ള ലൈസന്‍സ് എടുക്കുമ്പോള്‍ ടൂ വീലര്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്താല്‍ രണ്ടും ഒരു ലൈസന്‍സായി മാറും. എന്നാല്‍ ഇത് ചെയ്യാത്തവര്‍ക്ക് പരിവാഹന്‍ പ്ലാറ്റ്ഫോമില്‍ തന്നെ ഇതിനായി അപേക്ഷിക്കാം. എന്നാല്‍ ഈ സേവനം ചില സംസ്ഥാനങ്ങളില്‍ മാത്രമേ ലഭ്യമാകൂ. 2019-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ കുത്തനെ കൂട്ടിയിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപയാണ് പിഴയായി നല്‍കേണ്ടത്.

Most Read Articles

Malayalam
English summary
Having two driving licenses from different indian states may lead you into trouble in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X