തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

സച്ചിൻ തെണ്ടുൽക്കർ എന്ന പേര് കേൾക്കാത്ത ആരും തന്നെയുണ്ടാവില്ല. ഇതിഹാസ ക്രിക്കറ്റ് താരത്തിന് ആമുഖം ആവശ്യമില്ല, മാത്രമല്ല കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ആരാധകർക്കിടയിൽ വളരെ പ്രസിദ്ധമാണ്.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

തന്റെ ഗാരേജിൽ നിസാൻ GT-R, ബി‌എം‌ഡബ്ല്യു i8 തുടങ്ങി നിരവധി കാറുകളുടെ ശേഖരം അദ്ദേഹത്തിനുണ്ട്. താരം യഥാർത്ഥത്തിൽ ഇന്ത്യയിൽ ബി‌എം‌ഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറാണ്.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

കൂടാതെ ജർമ്മൻ നിർമ്മാതാവിൽ നിന്ന് നിരവധി കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ട്. എന്നാൽ സച്ചിൻ ആദ്യം സ്വന്തമാക്കിയ കാർ ഒരു എളിയ മാരുതി 800 ആയിരുന്നു. തന്റെ കൈവിട്ടുപോയ കാഞ ഇപ്പോൾ തിരികെ പിടിക്കാൻ ശ്രമിക്കുകയാണ് താരം.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

മാസ്റ്റർ ബ്ലാസ്റ്റർ അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയിൽ ഫീച്ചർ ചെയ്തിരുന്നു, അതിൽ തന്റെ ആദ്യത്തെ കാർ മാരുതി 800 തന്റെ പക്കലില്ലെന്നും അതിനെ വളരെയധികം മിസ് ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നു.

അത് തിരികെ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് താരം വ്യക്തമാക്കുന്നു. മുഡിത് ഡാനിയുടെ യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ ഈ വീഡിയോ ഫീച്ചർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആറാം നമ്പർ ടേബിൾ ടെന്നീസ് താരമാണ് മുഡിത് ഡാനി.

MOST READ: ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

തന്റെ ആദ്യത്തെ കാർ, മാരുതി 800 നിർഭാഗ്യവശാൽ ഇപ്പോൾ തന്റെ പക്കലില്ല. ഈ വാഹനം വീണ്ടും തന്നോടൊപ്പം തിരികെ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് സച്ചിൻ പറഞ്ഞു.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

അതിനാൽ വാഹനത്തെക്കുറിച്ച് ഏന്തെങ്കിലും അറിവുള്ള ആളുകൾ തന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

കാറുകളോടുള്ള തന്റെ പ്രണയം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചതായും സച്ചിൻ വീഡിയോയിൽ പരാമർശിച്ചു. സച്ചിനും സഹോദരനും അവരുടെ വീടിന്റെ ബാൽക്കണിയിൽ ഇരുന്നു കാറുകൾ കണ്ടെത്താറുണ്ടായിരുന്നു.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

തങ്ങളുടെ വീടിനടുത്ത് ഒരു വലിയ ഡ്രൈവ് ഇൻ തിയേറ്റർ ഉണ്ടായിരുന്നു, പലരും കാറുകളിൽ അവിയെത്തി പാർക്ക് ചെയ്ത കാറിനുള്ളിൽ ഇരുന്ന സിനിമകൾ ആസ്വദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

MOST READ: 007 സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ആസ്റ്റൺ മാർട്ടിൻ

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന കാറാണ് മാരുതി 800, വളരെക്കാലം വാഹനം വിപണിയിൽ വിൽപ്പനയ്‌ക്കെത്തി. നമുക്ക് ഇപ്പോഴും രാജ്യത്തുടനീളം നന്നായി സൂക്ഷിച്ചിരിക്കുന്ന നിരവധി മാരുതി 800 കാണാൻ സാധിക്കും.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

ഈ നന്നായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും വാങ്ങാൻ സച്ചിൻ തെണ്ടുൽക്കറിന് കഴിയുമായിരുന്നു. എന്നിരുന്നാലും, താൻ അന്വേഷിക്കുന്നത് തന്റെ ആദ്യ കാറാണ്, അത് മറ്റെന്തിനെക്കാളും വൈകാരിക മൂല്യമുള്ളതാണ്.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

സച്ചിൻ ഒരു കാർ പ്രേമിയാണ്. കൂടാതെ 2002 -ൽ ഫിയറ്റിനെ പ്രതിനിധീകരിച്ച് മൈക്കൽ ഷൂമാക്കർ സമ്മാനമായി നൽകിയ ഒരു ഫെറാറിയും അദ്ദേഹത്തിന് സ്വന്തമാക്കിയിരുന്നു.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

ഈ കാർ ഇപ്പോൾ സൂറത്തിൽ നിന്നുള്ള ഒരു ബിസിനസുകാരന്റെ ഉടമസ്ഥതയിലാണ്. തന്റെ ആദ്യ കാർ താരം ഉടൻ കണ്ടെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ കാറാണ് മാരുതി 800, 1983 -ലാണ് വാഹനം വിപണിയിൽ എത്തുന്നത്. നിർത്തലാക്കുന്നതിനുമുമ്പ് 30 വർഷത്തിലേറെയായി ചെറു ഹാച്ച്ബാക്ക് ഏറെ കുറേ അതേ രൂപത്തിൽ വിപണിയിൽ തുടർന്നു.

Most Read Articles

Malayalam
English summary
Sachin Tendulkar Wants To Get His First Car Maruti 800 Back. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X