Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അപ്രീലിയ SXR160 വിപണിയില്‍ എത്തുക രണ്ട് നിറങ്ങളില്‍
അപ്രീലിയ SXR160-യുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന നിര്‍മ്മാതാക്കളായ പിയാജിയോ അടുത്തിടെ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ വരാനിരിക്കുന്ന സ്കൂട്ടറിന്റെ പുതിയ നിറവും കമ്പനി വെളിപ്പെടുത്തി.

ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച സ്പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രിലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും. SXR160 പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125 ന് എതിരായി വിപണിയില്‍ മത്സരിക്കും.

ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്സി-സ്കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്കൂട്ടറിനുണ്ട്. ഏതാനും ഡീലര്‍ഷിപ്പുകള്‍ സ്കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്കൂട്ടറായിരിക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന മാക്സി-സ്കൂട്ടറിന്റെ ഫ്രണ്ട് ഫാസിയയുടെ സിലൗറ്റ് ആണ് നേരത്തെ പുറത്തുവന്ന ടീസര്‍ ചിത്രം കാണിക്കുന്നത്. ഡ്യുവല്‍-എല്‍ഇഡി ഹെഡ്ലാമ്പ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കാണാം.

വലിയ വിന്‍ഡ്സ്ക്രീനും മോഡലിന്റെ സവിശേഷതയാണ്. ബിഎസ് VI ശ്രേണിയിലുള്ള എഞ്ചിനാകും സ്കൂട്ടറിന്റെ കരുത്ത്. എന്നാല്‍ എഞ്ചിന് സംബന്ധിച്ചും കരുത്തും ടോര്‍ക്കും സംബന്ധിച്ച വിവരങ്ങളും നിലവില്‍ ലഭ്യമല്ല.

നിരവധി പുതുമകളോടും ഫീച്ചര്‍ സമ്പന്നവുമായിട്ടാണ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്സി-സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

വലിയ സീറ്റ്, നീളം കൂടിയ വിന്‍ഡ് സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാണ് SXR 160-യുടെ പ്രത്യേകതകള്‍. മുന്‍വശത്ത് സ്പോര്‍ട്ടി പരിവേഷം ലഭിക്കുന്നതിനായി വലിയ വിന്‍ഡ് സ്ക്രീന്‍ ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് ബ്ലാക്ക് സ്കീമും ഉണ്ട്.

വശങ്ങളില് മികച്ച ഗ്രാഫിക്സ് ഉള്‍പ്പെടുത്തിയാണ് സ്പോര്‍ട്ടി ആക്കിയിരിക്കുന്നത്. സ്പോര്‍ട്ടി അലോയി വീലുകള്‍, ഡിസ്ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.