Just In
- 25 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 2 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 2 hrs ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്‌ട് എസ്യുവി അവതരിപ്പിച്ച് റെനോ
Don't Miss
- News
കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്ളാഗ് മാര്‍ച്ച്
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Movies
മമ്മൂട്ടിയാണ് മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചത്, ആ സഹായം ഒരിക്കലും മറക്കില്ലെന്നും പി ശ്രീകുമാര്‍
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം
ഇന്ത്യൻ റെട്രോ-ക്ലാസിക് റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ജാപ്പനീസ് ബ്രാൻഡുകളുടെ കണ്ണെത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ കുത്തകയായ ഈ ശ്രേണി പിടിച്ചെടുക്കാനാണ് എല്ലാവരുടെയും ശ്രമം.

അതിന്റെ ഭാഗമായി ഇന്ത്യയ്‌ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഹൈനസ് CB350 ഹോണ്ട അവതരിപ്പിച്ചു. ഇപ്പോൾ കവസാക്കി തങ്ങളുടെ W175 കോംപാക്‌ട് ഡിസ്‌പ്ലേസ്‌മെന്റ് റോഡ്സ്റ്റർ രാജ്യത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

അടുത്ത വർഷത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ ഭാഗമായി W175 ബൈക്കിനെ ഇന്ത്യൻ നിരത്തിൽ പരീക്ഷിക്കുകയാണ് കവസാക്കി. അതിന്റെ ആദ്യ സ്പെ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലായിരിക്കും W175. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ചെറിയ ഫ്യുവൽ ടാങ്ക്, നീളമുള്ള സാഡിൽ എന്നിവയാൽ തികച്ചും ലളിതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കവസാക്കി W175 ക്ലാസിക് അപ്പീലാണ് നൽകുന്നത്.

ധാരാളം ക്രോം ഘടകങ്ങൾ മോട്ടോർസൈക്കിളിൽ ഇല്ല എന്നാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. തീർച്ചയായും അതൊരു നല്ല കാര്യമാണ്. മഡ്-ഗാർഡിൽ മൗണ്ട് ചെയ്ത ടെയിൽലൈറ്റ്, സ്‌പോക്ക് വീലുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ മോട്ടോർസൈക്കിളിന്റെ ഓൾഡ് സ്‌കൂൾ ആകർഷണത്തെ കൂടുതൽ വർധിപ്പിക്കുന്നു.
MOST READ: 250 അഡ്വഞ്ചര്‍ അവതരിപ്പിച്ച് കെടിഎം; വില 2.48 ലക്ഷം രൂപ

പഴമയുടെ ശൈലിയുള്ള ഡിസൈൻ പോലെ തന്നെ കാര്യമായ സാങ്കേതിക സവിശേഷതകൾ ഒന്നും കവസാക്കി W175-യിൽ ഇല്ല. സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് 177 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ വിപണികളിൽ കാർബ്യൂറേറ്റർ യൂണിറ്റാണിത്.

എന്നിരുന്നാലും ഇന്ത്യയിലെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ മോട്ടോർസൈക്കിളിനെ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലേക്ക് മാറാൻ പ്രേരിപ്പിക്കും. W175 ബൈക്കിന്റെ എഞ്ചിൻ 13.05 bhp കരുത്തിൽ 13.2 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.
MOST READ: 2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാട്ടി

അഞ്ച് സ്പീഡാണ് ഗിയർബോക്‌സ്. 126 കിലോഗ്രാം ഭാരത്തിൽ ഒരുങ്ങിയിരിക്കുന്ന കവസാക്കി W175 ഒരു ലൈറ്റ് റോഡ്‌സ്റ്ററാണ്. എന്തായാലും പ്രദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. എന്നിരുന്നാലും സെഗ്മെന്റിലെ എതിരാളികളുമായി മത്സരിക്കാൻ ആക്രമണാത്മകമായ വില നിർണയം ആവശ്യമാണ്.

ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും കവസാക്കിയുടെ ബൈക്കിന് എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. കവസാക്കിയുടെ പരിമിതമായ ഡീലർഷിപ്പ് ശൃംഖലയും സർവീസ് സെന്ററുകളും W175 മോട്ടോർസൈക്കിളിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.