ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

കൊവിഡ്-19 ലോകമെമ്പാടുമുള്ള വാഹന വിപണിയെ മോശമായി തന്നെ ബാധിച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് ഉത്പാദനം നിര്‍ത്തിയതിനാല്‍ രാജ്യത്തുടനീളമുള്ള നിര്‍മ്മാതാക്കള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

എന്നിരുന്നാലും, സര്‍ക്കാര്‍ ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2015-ലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ് വിപണിയില്‍ എത്തുന്നത്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

MOST READ: ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പുമായി റെനോ; അവതരണം ഉടന്‍

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

ഡീലര്‍ഷിപ്പിനൊപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

MOST READ: പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

പുതിയ പ്ലാന്റിനൊപ്പം രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡീലര്‍ഷിപ്പ് മാര്‍ജിന്‍ എട്ട് ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

കൊവിഡ്-19 മഹാമാരിക്കിടെ പങ്കാളികളെ പിന്തുണയ്ക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചത്. കമ്പനി പ്രധാനമായും ബീഹാര്‍, മഹാരാഷ്ട്ര, അസാം, രാജ്യത്തിന്റെ കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ നഗരങ്ങളെ ലക്ഷ്യമിടുന്നു. എന്നിരുന്നാലും, ഒഖിനാവ ഡീലര്‍ഷിപ്പുകള്‍ പരിമിതമായ സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കുന്നു.

MOST READ: അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഒഖിനാവ

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ അനുസരിച്ച്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനവും. ഏകദേശം 25 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇവിടെ ജോലിക്കായി എത്തുന്നതെന്നും കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Okinawa Plans To Expand Its Dealership. Read in Malayalam.
Story first published: Tuesday, July 21, 2020, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X