മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

ഇന്ത്യയിലെ സ്പോർട് ബൈക്ക് ശ്രേണിയിലെ നിറസാന്നിധ്യമാണ് ടിവിഎസ് അപ്പാച്ചെ RR310. അതേപോലെ തന്നെ അർഹിച്ച വിജയവും മോട്ടോർസൈക്കിളിന് ഇതുവരെ നേടാനായില്ല എന്നതും യാഥാർഥ്യമാണ്. എന്നാൽ ഒരു ചെറിയ പരിഷ്ക്കരണത്തിലൂടെ ബൈക്കിനെ കൂടുതൽ മികച്ചതാക്കാൻ കമ്പനി ഒരുങ്ങുകയാണ്.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

2021 ഏപ്രിൽ ഏഴിന് പുതുക്കിയ അപ്പാച്ചെ RR310 അവതരിപ്പിക്കുമെന്ന് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈക്ക് നിർമാതാക്കളായ ടിവിഎസ് മോട്ടോർ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. സൂപ്പർസ്‌പോർട്ട് ടൂററിൽ പ്രതീക്ഷിക്കാവുന്ന ചില മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

മെച്ചപ്പെടുത്തിയ റൈഡ് ഡൈനാമിക്സ്

അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത അപ്പാച്ചെ RTR 200 4V മോഡലിൽ‌ ചെയ്‌തതുപോലെ RR310 പതിപ്പിന്റെ ഫ്രണ്ട് യു‌എസ്‌ഡി ഫോർ‌ക്കുകളിൽ‌ പ്രീലോഡ് ക്രമീകരണം ടി‌വി‌എസ് നൽകാൻ‌ സാധ്യതയുണ്ട്.

MOST READ: CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

സവാരി സുഖത്തിനും ശൈലിക്കും അനുസൃതമായി സസ്പെൻഷൻ സജ്ജീകരണം ട്യൂൺ ചെയ്യാൻ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് ഈ കൂട്ടിച്ചേർക്കൽ സഹായകമാകും. റൈഡറിന്റെ മുൻഗണന അനുസരിച്ച് നിയന്ത്രണങ്ങൾ മാറ്റുന്നതിന് ലിവർ സ്‌പാൻ ക്രമീകരിക്കാവുന്നതാക്കാനും സാധ്യതയുണ്ട്.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

സാധ്യമായ മറ്റൊരു അപ്‌ഡേറ്റ് 313 സിസി മോട്ടോറിൽ നിന്ന് കൂടുതൽ പവർ ഔട്ട്പുട്ട് വാഗ്‌ദാനം ചെയ്യുക എന്നതാണ്. നിലവിൽ റിവേഴ്സ്-ഇൻ‌ലൈൻ സിംഗിൾ സിലിണ്ടർ DOHC എഞ്ചിൻ പരമാവധി 34 bhp കരുത്തിൽ 27.3 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

മികച്ച ഇലക്ട്രോണിക് എയ്ഡുകൾ

നവീകരണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന വലിയ കാര്യമാണ് ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ മെച്ചപ്പെടുത്തുക എന്നത്. ഉദാഹരണത്തിന് അർബൻ, റെയ്ൻ സവാരി മോഡുകൾക്ക് കൃത്യമായ എഞ്ചിൻ മാപ്പിംഗ് ഇല്ല. അതിനാൽ തന്നെ സിറ്റി യാത്രകൾക്ക് ആവശ്യമായ ലോ-എൻഡ് ടോർഖ് എഞ്ചിന് നൽകാൻ സാധിക്കുന്നില്ല എന്നതാണ്.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

ഇത് പരിഹരിക്കപ്പെട്ടാൽ യാത്രയുടെ കൂടുതൽ സമയത്തും മോട്ടോർസൈക്കിൾ ഉയർന്ന ഗിയറിൽ ഓടിക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഇത് കാരണമാകും.

MOST READ: സവാരി അനുഭവം മെച്ചപ്പെടുത്തുക; 450X-ന് ഏഥര്‍സ്റ്റാക്ക് ആറ്റം നവീകരണം സമ്മാനിച്ച് ഏഥര്‍

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

പുതിയ ടയറുകൾ

വിദേശരാജ്യങ്ങളിൽ നിന്നുള്ള എല്ലാ ടയറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന പുതിയ നിയമം ഇന്ത്യൻ സർക്കാർ അംഗീകരിച്ചതിനാൽ പുത്തൻ ടയറുകളാകും ഇനി മുതൽ കമ്പനി ഉപയോഗിക്കുക.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

നിലവിൽ RR310 സൂപ്പർ‌ സ്റ്റിക്കി മിഷേലിൻ‌ റോഡ്‌ 5 ടയറുകളാണ് ഉപയോഗിച്ചു വരുന്നത്. അത് ടി‌വി‌എസ് യൂറോഗ്രിപ്പ് പ്രോ‌ടോർക്ക് എക്‌സ്ട്രീം ടയറുകളിലേക്കായിരിക്കും മാറുക. ഈ ടയറുകൾ മുമ്പത്തേതിനേക്കാൾ വില കുറഞ്ഞതാകും എന്നതും ശ്രദ്ധേയം.

മിനുങ്ങിയിറങ്ങാൻ അപ്പാച്ചെ RR310; മാറ്റങ്ങളുമായി ഏപ്രിൽ ഏഴിന് വിപണിയിലെത്തും

മൊത്തത്തിൽ 2021 അപ്പാച്ചെ RR310 വില 5,000-6,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 2.50 ലക്ഷം രൂപയാണ് സൂപ്പർസ്പോർട്ട് മോഡലിന്റെ എക്‌സ്‌ഷോറൂം വില. പുതിയ നവീകരണത്തിൽ കുറച്ച് പുതിയ കളർ ഓപ്ഷനുകളും കൂടി ടിവിഎസ് അവതരിപ്പിക്കുകയാണെങ്കിൽ അതൊരു ഗംഭീര തീരുമാനമാകും.

Most Read Articles

Malayalam
English summary
TVS Will Introduce An Updated Apache RR 310 On April 7th. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X