ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ബജാജ് ഓട്ടോ ലിമിറ്റഡ് തങ്ങളുടെ ഇതിഹാസ മോഡലായ ചേതക് ‌സ്‌കൂട്ടറിന് തിരികെ കൊണ്ടുവന്നത് ഏറെ ചർച്ചയായിരുന്നു. പരമ്പരാഗത രീതിയിൽ നിന്നെല്ലാം മാറി ഇലക്‌ട്രിക് അവതാരത്തിലാണ് 2019 ഒക്ടോബറിൽ ചേതക് പുനർജന്മം എടുത്തത്.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ഇലക്‌ട്രിക് വാഹന വിപ്ലവത്തിന്റെ തുടക്കകാലത്ത് എത്തിയ സ്‌കൂട്ടറിനെ പ്രീമിയം മോഡലായാണ് ബാജാജ് അന്നേ വിപണിയിൽ എത്തിച്ചത്. എങ്കിലും അതിവേഗം ജനഹൃദയങ്ങൾ കീഴടക്കാൻ ചേതക് ഇവിക്ക് സാധിച്ചു. ഇന്നുവരെ 14,000 യൂണിറ്റ് വിൽപ്പനയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇനിയും 16,000 യൂണിറ്റുകളുടെ ബുക്കുകൾ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

കഴിഞ്ഞ മാസം പൂനെയിലെ അകുർദിയിൽ ബജാജ് ഒരു പുതിയ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം പൂർത്തിയാക്കിയ കമ്പനി ബുക്കിംഗുകൾ ഉടൻ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ പ്രതിവർഷം 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും ഈ പ്ലാന്റ് പ്രാപ്തവുമാണ്.

MOST READ: 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Ather വരുന്നു, അവതരണം ജൂലൈ 11-ന്

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

നിലവിൽ 11,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ഈ പുതിയ പ്ലാന്റിൽ ബജാജ് ഓട്ടോ ഏകദേശം 750 കോടി രൂപ നിക്ഷേപിക്കും. ഹസ്‌ഖ്‌വർണ, കെടിഎം, ഗ്യാസ് ഗ്യാസ് എന്നിവയ്‌ക്കായി ബജാജ് ഇവികളുടെ നിർമാണം ആരംഭിച്ചാൽ ഈ കണക്ക് വർധിക്കുകയും ചെയ്യും.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് വിപണിയിൽ എത്തിയിരുന്നത്. ഇവയുടെ എക്സ്ഷോറൂം വില യഥാക്രമം 1 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമായിരുന്നു. കൂടാതെ FAME II സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും കൂടെ ലഭിക്കുമ്പോൾ വില ഇനിയും താഴുകയും ചെയ്യും.

MOST READ: കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ്; TVS Ronin റിവ്യൂ വിശേഷങ്ങൾ

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ബജാജിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചേതക് ഇവിയുടെ അർബൻ വേരിയന്റ് ഇനി വിൽപ്പനയ്‌ക്കെത്തില്ല എന്നാണ്. ഇലക്‌ട്രിക് സ്കൂട്ടർ ഇനി പ്രീമിയം വേരിയന്റ് മാത്രമായിരിക്കും വിൽപ്പനയ്ക്ക് എത്തുക. ഇതോടൊപ്പം സ്കൂട്ടറിന്റെ വിലയിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

2022 ജൂലൈയിലെ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ പ്രീമിയം വേരിയന്റിന്റെ വില 1,54,189 രൂപയാണ്. കഴിഞ്ഞ മാസം ഇത് 1,41,440 ആയിരുന്നു വില. അതായത് ഇവിക്ക് 12,749 രൂപയുടെ അഥവാ 9.01 ശതമാനം വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: ഇല്ലേ എന്നല്ല, എപ്പോൾ എന്നുവേണം ചോദിക്കാൻ! Brezza സിഎൻജി പതിപ്പിന്റെ അവതരണത്തെ കുറിച്ച് മാരുതി

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ഹാസൽനട്ട്, വെല്ലുട്ടോ റുസോ (റെഡ്), ഇൻഡിഗോ മെറ്റാലിക് (ബ്ലൂ), ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ചേതക് അതിന്റെ സ്റ്റൈലിംഗിൽ സമകാലികമായി അവതരിപ്പിക്കുന്നത്.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ബ്രേക്ക്, ടെയിൽ ലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാൻ നിറത്തിലുള്ള സീറ്റിംഗ്, ഡിസ്‌ക് ബ്രേക്ക് എന്നിവയുമായാണ് ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിലേക്ക് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആപ്പ് അധിഷ്‌ഠിത നിയന്ത്രണം, ജിപിഎസ് നാവിഗേഷൻ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ സവിശേഷതകളും ബജാജ് ചേതക്കിന് സമ്മാനിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

MOST READ: Keeway ഇനി വിയർക്കും; സ്പോർട്ടി SR Max250 HPE -യുമായി Aprilia

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

1,400 rpm-ൽ 16 Nm torque വികസിപ്പിക്കുന്ന 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബജാജ് ചേതക് ഇവിയിൽ പ്രവർത്തിക്കുന്നത്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ലഭിക്കുന്ന ഇതിന് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ 5 മണിക്കൂർ വരെ എടുക്കും. ഒരു മണിക്കൂറിൽ 0 മുതൽ 25 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ബജാജ് ചേതക് ഇവിക്ക് വെറും 3.9 സെക്കൻഡുകൾ മതിയാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്.

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

ബജാജ് ഓട്ടോ ബാറ്ററി പായ്ക്കിന് മൂന്നു വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ചേതക് ഇ-സ്കൂട്ടർ നിലവിൽ ഏഥർ 450X, ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ എന്നിവയോടാണ് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. കാഴ്ച്ചയിൽ ഏതൊരു ഇവിയേക്കാളും പ്രീമിയം ഫീലാണ് ചേതക് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Bajaj increased the price of chetak electric scooter in india
Story first published: Saturday, July 9, 2022, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X