ഇന്ത്യയിൽ നിശബ്‌ദ വിപ്ലവത്തിനൊരുങ്ങി BWM; CE04 ഇലക്ട്രിക് സ്‌കൂട്ടർ നാളെയെത്തും!

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിൽ ബിഎംഡബ്ല്യു അവരുടെ CE04 എന്ന ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്ത് ലഭ്യമായ മറ്റേതൊരു ഉൽപ്പന്നത്തിൽ നിന്നും വ്യത്യസ്തമാണ് ഈ വരാനിരിക്കുന്ന മോഡൽ എന്നതാണ് ഹൈലൈറ്റ്.

സ്‌കൂട്ടറിന്റെ ഡിസൈൻ മുതൽ അതിന്റെ പെർഫോമൻസും സാങ്കേതിക സവിശേഷതകളും വരെയുള്ള എല്ലാം വിസ്മയവും ഇനി മുതൽ ഇന്ത്യക്കും ലഭ്യമാവും. CE04 ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ പുതിയ ടീസർ ചിത്രവും ബവേറിയൻ ബ്രാൻഡ് പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ഈ മോഡൽ നിരവധി വിദേശ വിപണികളിൽ ലഭ്യമാണ്. യുഎസിൽ സ്കൂട്ടർ 11,795 ഡോളർ അതായത് ഏകദേശം 9.71 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാങ്ങാനാവുന്നത്.

ഇന്ത്യയിൽ നിശബ്‌ദ വിപ്ലവത്തിനൊരുങ്ങി BWM; CE04 ഇലക്ട്രിക് സ്‌കൂട്ടർ നാളെയെത്തും!

ഭാവിയിൽ ബിഎംഡബ്ല്യു ഇന്ത്യയ്‌ക്കായി കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ അവതരിപ്പിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. ഫുൾ ചാർജിൽ വരാനിരിക്കുന്ന CE04 ഇലക്ട്രിക് സ്കൂട്ടറിന് WMTC സ്റ്റാൻഡേർഡ് അനുസരിച്ച് 129 കിലോമീറ്റർ സഞ്ചരിക്കാനാവും. ദൈനംദിന ആവശ്യങ്ങൾക്ക് ഈ റേഞ്ച് ഇന്ത്യ പോലൊരു രാജ്യത്ത് തികച്ചും പര്യാപ്തമാണെന്നാണ് തോന്നുന്നത്. 4,900 rpm-ൽ 42 bhp പരമാവധി പവറും 1,500 rpm-ൽ 62 Nm torque ഉം ഉത്പാദിപ്പിക്കുന്ന പെർമനന്റ്-മാഗ്നറ്റ് ലിക്വിഡ് കൂൾഡ് സിൻക്രണസ് മോട്ടോറാണ് ഇവിക്ക് തുടിപ്പേകുന്നത്.

അതേസമയം ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 121 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആക്സിലറേഷൻ തികച്ചും സ്പോർട്ടിയർ ആയതിനാൽ തന്നെ വെറും 2.6 സെക്കൻഡിൽ 0-50 കി.മീ. വേഗത കൈവരിക്കാൻ ഈ പവർഫുൾ മോഡലിനാവും. ഇവിയിൽ ഉയർന്ന വോൾട്ടേജ് ബാറ്ററി സാങ്കേതികവിദ്യയാണ് ബവേറിയൻ ബ്രാൻഡ് ഉപയോഗിക്കുന്നത്. അത് സ്കൂട്ടറിന്റെ അണ്ടർബോഡിയിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നതും. ഈ സജ്ജീകരണം ഗുരുത്വാകർഷണത്തിന്റെ താഴ്ന്ന കേന്ദ്രം കൈവരിക്കാനും സഹായിക്കുന്നു.

ഇതിലൂടെ എളുപ്പമുള്ള റൈഡ് ഡൈനാമിക്സും രസകരമായ ഹാൻഡിലിംഗും ഇലക്‌ട്രിക് സ്‌കൂട്ടറിൽ ബിഎംഡബ്ല്യു ഉറപ്പാക്കുന്നു. ഒരു ഹോം പരിതസ്ഥിതിയിൽ സാധാരണ ചാർജിംഗ് സമയം 4 മണിക്കൂർ 20 മിനിറ്റാണ്. അതേസമയം ക്വിക്ക് ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 1 മണിക്കൂർ 40 മിനിറ്റായി കുറയുന്നു. ക്വിക്ക് ചാർജർ ഉപയോഗിച്ച് 0-80 ശതമാനം ചാർജ് വെറും 65 മിനിറ്റിനുള്ളിൽ നേടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ബാറ്ററി ചാർജിംഗ് വിവരങ്ങൾ മോഡലിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലിൽ പ്രദർശിപ്പിക്കും.

ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റഡ് ആപ്പ് വഴിയും ഇത് ആക്‌സസ് ചെയ്യാം. ഇക്കോ റൈഡ് മോഡ് ഉപയോഗിച്ച് റേഞ്ച് പരമാവധിയാക്കാം. സ്കൂട്ടറിന് എനർജി റിക്കവറി സംവിധാനവും ഉണ്ട്. അതുവഴി ഉയർന്ന വോൾട്ടേജ് ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പെർഫോമൻസ് കണക്കുകൾ ശ്രദ്ധേയമാണെങ്കിലും, സ്കൂട്ടറിന്റെ രൂപകൽപ്പനയും സവിശേഷതകളുമാണ് അതിനെ ശരിക്കും ശ്രദ്ധേയമാക്കുന്നതെന്ന് പറയാതെ വയ്യ. ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്‌കൂട്ടർ എല്ലാ അർഥത്തിലും തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണ്.

കൂടാതെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നതിനാൽ ബിഎംഡബ്ല്യു CE04 കാഴ്ച്ചയിൽ ആരെയും അമ്പരപ്പിക്കും. എൽഇഡി ലൈറ്റുകളുള്ള സ്‌പോർട്ടി ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, സ്‌ട്രൈക്കിംഗ് ഡിസ്‌ക് വീൽ, ഫ്ലാറ്റ് സീറ്റ് ഡിസൈൻ, ഇന്റഗ്രേറ്റഡ് സൈഡ് സ്റ്റാൻഡ്, സ്റ്റൈലിഷ് ഡെക്കറേറ്റീവ് സ്റ്റിക്കറുകൾ എന്നിവ ഇലക്ട്രിക് സ്കൂട്ടറിലെ ചില പ്രധാന സവിശേഷതകളാണ്. റൈഡിംഗ് എർഗണോമിക്‌സ് റൈഡറിനും പില്യണും ഒരുപോലെ സുഖകരമാണെന്നാണ് കാഴ്ച്ചയിൽ മനസിലാക്കാനാവുന്നത്. ഇവിയുടെ 780 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് ഒപ്റ്റിമൽ നിയന്ത്രണവും ഹാൻഡിലിംഗും മികച്ചതാക്കും.

കീലെസ് ആക്‌സസ്, ഇക്കോ, റെയിൻ ആൻഡ് റോഡ്, എഎസ്‌സി, ബിഎംഡബ്ല്യു മോട്ടോറാഡ് എബിഎസ്, ഇലക്‌ട്രോണിക് റിവേഴ്‌സ് റൈഡ് മോഡുകൾ എന്നിവയാണ് ബിഎംഡബ്ല്യു CE04-ന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. സ്‌കൂട്ടറിന് USB ഉള്ള വെന്റിലേറ്റഡ് സ്റ്റോറേജ് കമ്പാർട്ട്‌മെന്റും ഇൻബിൽറ്റ് ലൈറ്റിംഗുള്ള സൈഡ് ലോഡിംഗ് സ്റ്റോറേജ് യൂണിറ്റും ഉണ്ട്. മികച്ച അനുഭവം തേടുന്ന ഉപയോക്താക്കൾക്ക് ഹീറ്റഡ് ഗ്രിപ്പുകൾ, ആന്റി-തെഫ്റ്റ് അലാറം, ഉയർന്ന വിൻഡ്‌സ്‌ക്രീൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള ഓപ്‌ഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യാനും അവസരമുണ്ട്.

Most Read Articles

Malayalam
English summary
New bmw ce04 electric scooter launching in india tomorrow details
Story first published: Friday, December 9, 2022, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X