ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്ക് വാങ്ങാം, Ultraviolette F77 മോഡലിനായുള്ള ബുക്കിംഗ് ഇന്നു മുതൽ

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച അൾട്രാവയലറ്റ് F77 ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്ക് ഇതിനോടകം തന്നെ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. പല കാരണങ്ങളാലും വ്യത്യസ്‌തമാവുന്ന പുത്തൻ ഇ-മോട്ടോർസൈക്കിളിനെ വിപണിയുടെ ഭാവിയായാണ് പലരും കണക്കാക്കുന്നതു തന്നെ. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിനായുള്ള ബുക്കിംഗും ഇന്നു മുതൽ ആരംഭിക്കുകയാണ്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ഇന്ന് നവംബർ 25-ന് വൈകുന്നേരം ആറു മണി മുതൽ ആരംഭിക്കും. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുകയ്ക്ക് അൾട്രാവയലറ്റ് വെബ്‌സൈറ്റ് വഴി അവരുടെ F77 റിസർവ് ചെയ്യാം. F77 വ്യത്യസ്‌ത വേരിയന്റുകളിൽ ലഭ്യമാണെങ്കിലും, ഒരാൾക്ക് അവരുടെ ആവശ്യങ്ങൾക്കും റൈഡിംഗ് ശൈലിക്കും അനുയോജ്യമായ രീതിയിൽ മോട്ടോർസൈക്കിൾ ക്രമീകരിക്കാനും കഴിയും. ഇവിയുടെ ഡെലിവറി 2023 ജനുവരിയിൽ ബാംഗ്ലൂരിൽ ആരംഭിക്കും.

ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്ക് വാങ്ങാം, Ultraviolette F77 മോഡലിനായുള്ള ബുക്കിംഗ് ഇന്നു മുതൽ

ഇപ്പോൾ ഇലക്ട്രിക് മോട്ടോർസൈക്കിൾ സ്റ്റാൻഡേർഡ്, റീകോൺ, സ്പെഷ്യൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിലെ അടിസ്ഥാന മോഡലിന് 3.80 ലക്ഷം രൂപയാണ് വിലയെങ്കിൽ റീകോണിന് 4.55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം അൾട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷൻ സ്‌പെഷ്യൽ ഇവിക്ക് 5.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. ഈ മൂന്ന് വേരിയന്റുകളും വ്യത്യസ്ത റേഞ്ച് കണക്കുകളും ടോപ്പ് സ്പീഡുമാണ് വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാൻഡേർഡ് അതിന്റെ 7.1kWh ബാറ്ററിയിൽ നിന്നും 27kW മോട്ടോറിൽ നിന്നും പരമാവധി 140 കിലോമീറ്റർ വേഗതയും 206 കിലോമീറ്റർ റേഞ്ചും നൽകും. മറുവശത്ത് F77 ഇലക്ട്രിക് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ റീകോണും സ്പെഷ്യലും യഥാക്രമം 29kW, 30.2kW മോട്ടോറാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, രണ്ടിനും 10.3kWh ബാറ്ററിയും 307 കിലോമീറ്റർ റേഞ്ചുമാണ് ഒരേപോലെ ലഭിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഏറ്റവും ഉയർന്ന പ്രകടനവും ശ്രേണിയും അൾട്രാവയലറ്റ് F77-ന് അവകാശപ്പെടാനുള്ളതാണ്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഓട്ടോ ഹെഡ്‌ലൈറ്റ് ഓൺ/ഓഫ്, സൈഡ് സ്റ്റാൻഡ് സെൻസർ, ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ, അഡാപ്റ്റീവ് ഡാഷ് ലൈറ്റിംഗ്, നാവിഗേഷൻ, വെഹിക്കിൾ ലൊക്കേറ്റർ, ഫാൾ എന്നിവയുള്ള അഞ്ച് ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീനാണ് F77 ശ്രേണിയിലുള്ളത്. കൂടാതെ ക്രാഷ് സെൻസറും എമർജൻസി കോൺടാക്റ്റ് അലേർട്ടും, റൈഡ്-ബൈ-വയർ, 9 ആക്സിസ് IMU (ഇനർഷ്യൽ മെഷർമെന്റ് യൂണിറ്റ്) എന്നിവയും അൾട്രാവയലറ്റ് F77-ൽ കമ്പനി അണിയിച്ചൊരുക്കിയിട്ടുണ്ട്.

അൾട്രാവയലറ്റ് ബൈക്കിനായുള്ള ഡെലിവറികൾ 2023 ജനുവരിയിൽ ആരംഭിക്കുമെങ്കിലും ഇതിനെ മൂന്ന് ഘട്ടമായി തിരിച്ചാണ് കമ്പനി F77 ഇലക്ട്രിക് ബൈക്കിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ ഇവിക്കായുള്ള ഡെലിവറികൾ ആരംഭിക്കൂ. എന്നാൽ അടുത്ത വർഷത്തിന്റെ രണ്ടാം പാദത്തിൽ ചെന്നൈ, മുംബൈ, പൂനെ, കൊച്ചി എന്നിവിടങ്ങളിലേക്കും തുടർന്ന് അടുത്ത വർഷം തന്നെ മുഴുവൻ ഒമ്പത് നഗരങ്ങളിലേക്കും മോഡലിന്റെ വിൽപ്പന വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഒരു വലിയ കപ്പാസിറ്റിയും സിംഗിൾ ബാറ്ററി പായ്ക്കും സജ്ജീകരിക്കുന്നതിന് അൾട്രാവയലറ്റ് മോട്ടോർസൈക്കിളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. F77 ഇലക്ട്രിക് ബൈക്ക് പൂർണമായും പുനർരൂപകൽപ്പന ചെയ്ത ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സസ്‌പെൻഷൻ ചുമതലകൾക്കായി, മോട്ടോർസൈക്കിളിന് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കുന്നു. ഇവ രണ്ടും പ്രീ-ലോഡായി ക്രമീകരിക്കാവുന്നവയാണ്. ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 320 mm ഫ്രണ്ട് ഡിസ്‌കും 230 mm പിൻ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ നൽകിയിട്ടുണ്ട്.

സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുമായാണ് F77 വരുന്നത്. സ്റ്റാൻഡേർഡിന് 1 മണിക്കൂറിനുള്ളിൽ 35 കിലോമീറ്റർ പരിധിയിലെത്താൻ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെങ്കിലും ബൂസ്റ്റ് ചാർജർ മണിക്കൂറിൽ 75 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 1340 mm വീൽബേസുള്ള മോട്ടോർസൈക്കിളിന് 800 mm സീറ്റ് ഹൈറ്റാണുള്ളത്. മൂന്ന് വേരിയന്റുകളിലും ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലീമീറ്ററാണ്. F77 ഇവിക്ക് 197 കിലോഗ്രാം ഭാരമുണ്ടെങ്കിൽ, റീക്കണിന്റെയും ലിമിറ്റഡ് എഡിഷന്റെയും ഭാരം 207 കിലോയാണ്.

Most Read Articles

Malayalam
English summary
Ultraviolette f77 electric bike bookings will commence today from 6 pm details
Story first published: Friday, November 25, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X