2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

Written By:

ഇന്ത്യയില്‍ റോഡപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. അമിത വേഗതയും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളുമാണ് മിക്കപ്പോഴും ഇന്ത്യന്‍ റോഡപകടങ്ങള്‍ക്ക് കാരണമാകാറുള്ളത്.

To Follow DriveSpark On Facebook, Click The Like Button
2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

കണക്കുകള്‍ പ്രകാരം 1.51 ലക്ഷം റോഡപകടങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്. 74,000 പേരാണ് ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടതും.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

സ്ഥിതിഗതികള്‍ ഗുരുതരമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കാറുകളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

2019 ജൂലായ് ഒന്നിന് ശേഷം ഉത്പാദിപ്പിക്കപ്പെടുന്ന കാറുകളില്‍ എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും, 80 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പ് സംവിധാനവും, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

മണിക്കൂറില്‍ 80 കിലോമീറ്റര്‍ പിന്നിടുന്ന വേളയില്‍ തന്നെ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ശബ്ദ സംവിധാനമാണ് കാറുകളില്‍ ഇടംപിടിക്കുക.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

Recommended Video
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

100 കിലോമീറ്റര്‍ വേഗത പിന്നിടുന്ന പക്ഷം മുന്നറിയിപ്പ് ശബ്ദം ശക്തമായി ഉയരും. മണിക്കൂറില്‍ 120 കിലോമീറ്ററിന് മേലെയാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ മുന്നറിയിപ്പ് സംവിധാനം തുടരെ ശബ്ദിച്ച് കൊണ്ടേയിരിക്കും.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ പ്രതിബന്ധങ്ങളുണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് പാര്‍ക്കിംഗ് സെന്‍സറുകള്‍.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് പുറമെ കാറിന്റെ ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ കൂടി വിപണിയില്‍ അവതരിക്കും മുമ്പ് പരിശോധിക്കാന്‍ വ്യവസ്ഥ ഒരുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

2019 ജൂലായ് മുതല്‍ കാറുകളില്‍ സുരക്ഷ കര്‍ശനം; ഇടംപിടിക്കേണ്ട സുരക്ഷാ ഫീച്ചറുകള്‍ ഇവ

ആദ്യ ഘട്ടത്തില്‍ നഗരമേഖകളിലുള്ള ചെറുകിട വ്യവസായ വാഹനങ്ങളിലും എയര്‍ബാഗുകളും റിവേഴ്‌സ് സെന്‍സറുകളും നിര്‍ബന്ധമാക്കിയേക്കുമെന്നും സൂചനയുണ്ട്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

English summary
Mandatory Car Safety Features In India From July 2019. Read in Malayalam.
Story first published: Monday, October 30, 2017, 15:34 [IST]
Please Wait while comments are loading...

Latest Photos