പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

Written By:

പോണ്ടിച്ചേരി രജിസ്‌ട്രേഷനോട് കൂടിയ ആഢംബര കാറുകളുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിന് പിന്നിലെ കാരണമെന്തെന്ന് പ്രത്യേകം പറയേണ്ടതുമില്ല. നികുതിവെട്ടിപ്പ് തന്നെയാണ് പ്രധാന ലക്ഷ്യം.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

പോണ്ടിച്ചേരിയിലെ ആനുകൂല്യം മുതലാക്കി ആഢംബര കാറുകളെ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്ന സംഭവം വീണ്ടും വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

മലയാളിയും തെന്നിന്ത്യന്‍ നടിയുമായ അമല പോള്‍ നടത്തിയ നികുതിവെട്ടിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അമല പോളിന്റെ മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നടിയെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിൽ.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്ത് കൊണ്ടു വന്നത്. ഓഗസ്റ്റ് നാലിനാണ് 1.12 കോടി രൂപ വില വരുന്ന മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസിനെ അമല പോള്‍ വാങ്ങിയത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

ചെന്നൈയില്‍ നിന്നും വാങ്ങിയ കാറിനെ ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണെന്ന കണ്ടെത്തലാണ് സംസ്ഥാനത്തെ 'വിഐപി' തട്ടിപ്പുകാരിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസിനെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇരുപത് ലക്ഷം രൂപയോളം സംസ്ഥാന ഖജനാവിലേക്ക് നികുതിയായി അമല പോളിന് അടയ്‌ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

എന്നാല്‍ പോണ്ടിച്ചേരിയിലെ കുറഞ്ഞ നികുതി ആനുകൂല്യം മുതലെടുത്ത് കാറിനെ അമല പോള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് കാറിന്റെ നികുതിയിനത്തില്‍ അമല പോളിന് പോണ്ടിച്ചേരിയില്‍ നല്‍കേണ്ടി വന്നത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

എന്നാല്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനോടെയുള്ള മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസിനെ ഇടപ്പള്ളിയിലാണ് നടി ഉപയോഗിക്കുന്നത്. തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലാണ് മെര്‍സിഡീസ്-ബെന്‍സ് എസ് ക്ലാസിനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

എന്നാല്‍ അമല പോളിനെയോ, കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനെ കുറിച്ചോ ഇവര്‍ക്ക് അറിയില്ല എന്നതാണ് ശ്രദ്ധേയം. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

Recommended Video - Watch Now!
[Malayalam] 2017 Mercedes AMG GT Roadster And GT R India Launch - DriveSpark
പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

കേരളത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് അന്യസംസ്ഥാനത്തുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസട്രേഷന്‍ ഉടമയുടെ പേരിലേക്ക് മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടക്കുകയും വേണം.

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താലും മതിയാകും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഓടുന്നത് കേരളത്തില്‍; അമല പോള്‍ വെട്ടിച്ചത് 20 ലക്ഷത്തിന്റെ നികുതി

എന്നാല്‍ രജിസ്‌ട്രേഷന്‍ മാറ്റാതെയോ, മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലറക്കിയാല്‍ വണ്ടി പിച്ചെടുക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

Image Source: Mathrubhumi News

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

English summary
Amala Paul's Benz Registration Fake. Read in Malayalam.
Story first published: Monday, October 30, 2017, 11:47 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark