വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

Written By:

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ടാക്‌സി വിപണി ലക്ഷ്യമിട്ട് മാരുതി അവതരിപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന മോഡലാണ് ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി. പുതിയ സിഎന്‍ജി വകഭേദത്തിന്റെ ഇന്റീരിയര്‍ ചിത്രങ്ങളാണ് ഇക്കുറി പുറത്തുവന്നത്.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ബീജ്-ബ്ലാക് ഡ്യൂവല്‍ ടോണ്‍ പശ്ചാത്തലമാണ് അകത്തളത്തിന്. അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുള്ള ലളിതമായ ഡാഷ്‌ബോര്‍ഡാണ് കാറിലെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എസി വെന്റുകളും മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോളും കാറിലുണ്ട്. പെട്രോള്‍-സിഎന്‍ജി നില സൂചിപ്പിക്കുന്ന വെവ്വേറെ മീറ്ററുകളും ഡാഷ്‌ബോര്‍ഡില്‍ കാണാം. ഡിസൈര്‍ LXI വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിന്റെ ഒരുക്കം.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്‍ പവര്‍ വിന്‍ഡോകള്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. പവര്‍ സ്റ്റീയറിംഗും മോഡലില്‍ ഒരുങ്ങും. സ്റ്റീയറിംഗ് വീലിന് സമീപമായാണ് പെട്രോള്‍-സിഎന്‍ജി ബട്ടണ്‍.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ബൂട്ടില്‍ ഇടംപിടിച്ചിട്ടുള്ള സിഎന്‍ജി ഗ്യാസ് ടാങ്ക് കാര്യമായ സ്ഥലം കൈയ്യടക്കുന്നതായി ചിത്രം പറയുന്നു. ഡിസൈര്‍ ടൂര്‍ എസ് സിന്‍എജിയുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ ഗ്രീന്‍ ബാഡ്ജിംഗും ഒരുങ്ങിയിട്ടുണ്ട്.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നുമാണ് ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി ഊര്‍ജ്ജം ഉള്‍ക്കൊള്ളുക. പെട്രോളില്‍ ഓടുമ്പോള്‍ എഞ്ചിന് പരമാവധി 83 bhp കരുത്ത് സൃഷ്ടിക്കാനാവും.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ സിഎന്‍ജി മോഡില്‍ കരുത്തുത്പാദനം 70 bhp ആയി ചുരുങ്ങും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് കാറില്‍. കഴിഞ്ഞ ഏപ്രില്‍ മാസം പുതുതലമുറ ഡിസൈര്‍ വരുന്നതിന് മുമ്പെയാണ് ഡിസൈര്‍ ടൂര്‍ എസിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Recommended Video - Watch Now!
Auto Expo 2018: Tata Tigor EV - Details, Expected Price, Launch - DriveSpark
വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ വരാനിരിക്കുന്ന ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി, രണ്ടാം തലമുറ ഡിസൈറിന്റെ ടാക്സി പതിപ്പാണ്. വേഗപ്പൂട്ടിനൊപ്പമാണ് ഡിസൈര്‍ ടൂര്‍ എസുകള്‍ വിപണിയില്‍ എത്തുന്നത്.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മണിക്കൂറില്‍ 80 കിലോമീറ്ററാണ് സെഡാന്റെ പരമാവധി വേഗത. രൂപഭാവത്തില്‍ രണ്ടാം തലമുറ ഡിസൈറിന് സമാനമാണ് ഡിസൈര്‍ ടൂര്‍ എസും.ലക്ഷ്യം ടാക്സി വിപണിയായതിനാല്‍ ഒരുപിടി ഫീച്ചറുകള്‍ ഡിസൈര്‍ ടൂര്‍ എസില്‍ മാരുതി ലഭ്യമാക്കിയിട്ടില്ല.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്ലാസ്റ്റിക് ഗ്രില്‍, സില്‍വര്‍ നിറത്തിലുള്ള സ്റ്റീല്‍ വീലുകള്‍, ബ്ലാക് മിററുകള്‍ എന്നിവ ഡിസൈര്‍ ടൂര്‍ എസിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം.ഡിസൈര്‍ ടൂര്‍ എസിന്റെ പെട്രോള്‍ ഡീസല്‍ പതിപ്പുകളെ അപേക്ഷിച്ചു പുതിയ സിഎന്‍ജി പതിപ്പിന്റെ പ്രവര്‍ത്തന ചെലവ് നാമമാത്രമായിരിക്കും.

വരവിന് മുമ്പെ മാരുതി ഡിസൈര്‍ ടൂര്‍ സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പേള്‍ മെറ്റാലിക് ആര്‍ട്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക് എന്നീ മൂന്ന് നിറങ്ങളാണ് പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയില്‍ ലഭ്യമാവുക.5.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

02.ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!

03.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

04.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

05.പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

Image Source: TeamBHP

കൂടുതല്‍... #maruti suzuki #maruti #spy pics
English summary
Maruti Dzire Tour S CNG Interior Leaked Ahead Of Launch. Read in Malayalam.
Story first published: Tuesday, March 27, 2018, 18:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark