പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

Written By:

ടാറ്റ നെക്‌സോണ്‍ XZ വകഭേദം വിപണിയില്‍ എത്തി. നെക്‌സോണിന്റെ പുതിയ വകഭേദമാണ് XZ. 7.99 ലക്ഷം രൂപയാണ് നെക്‌സോണ്‍ XZ പെട്രോളിന്റെ വില. നെക്‌സോണ്‍ XZ ഡീസല്‍ മോഡലിന് 8.99 ലക്ഷം രൂപയാണ് പ്രൈസ്ടാഗ്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

ഏറ്റവും ഉയര്‍ന്ന XZ പ്ലസിന് തൊട്ടുതാഴെയാണ് പുതിയ XZ വകഭേദത്തിന്റെ സ്ഥാനം. വരവിന് മുമ്പെ പുതിയ നെക്‌സോണ്‍ XZ യുടെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

ഫീച്ചറുകളും പ്രീമിയം ഘടകങ്ങളും നെക്‌സോണ്‍ XZ മോഡലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയിസ് കമ്മാന്‍ഡ് കണക്ടിവിറ്റി ലഭ്യമാണ്.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

റിവേഴ്‌സ് ക്യാമറയും ക്ലൈമറ്റ് കണ്‍ട്രോളും നെക്‌സോണ്‍ XZ യില്‍ എടുത്തുപറയണം. ഇതിന് പുറമെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും, സീറ്റ് ബെല്‍റ്റും നെക്‌സോണ്‍ XZ യില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

നാലു ട്വീറ്ററുകള്‍, ഡോര്‍ ട്രിമ്മുകളിലുള്ള ഫാബ്രിക് ഇന്‍സേര്‍ട്ട് എന്നിവ അകത്തളത്ത് ശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍ XZ പ്ലസുമായി താരതമ്യം ചെയ്താല്‍ നെക്സോണ്‍ XZ മോഡലില്‍ ഒരുപിടി ഫീച്ചറുകളുടെ അഭാവം നിഴലിക്കുന്നുണ്ട്.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

ഡ്യൂവല്‍ ടോണ്‍ റൂഫ് നിറം, ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീല്‍, ആംറെസ്റ്റുള്ള സെന്റര്‍ കണ്‍സോള്‍, തെന്നിമാറുന്ന താംബൂര്‍ ഡോര്‍ എന്നിങ്ങനെ നീളുന്ന വിശേഷങ്ങള്‍ പുതിയ XZ യ്ക്ക് ഇല്ല.

Recommended Video - Watch Now!
Tata Nexon AMT Details, Specifications, Expected Launch & Pricing - DriveSpark
പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

കോര്‍ണറിംഗ് അസിസ്റ്റന്‍സ് ഉള്ള മുന്‍ ഫോഗ് ലാമ്പുകളും, റിയര്‍ ഫോഗ്‌ലാമ്പുകളും പുതിയ വകഭേദത്തില്‍ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. കപ്പ് ഹോള്‍ഡറുകളോട് കൂടിയ റിയര്‍ സീറ്റ് സെന്റര്‍ ആംറെസ്റ്റ്, പുഷ് ബട്ടണ്‍ സ്മാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീയും പുതിയ നെക്‌സോണ്‍ XZ യ്ക്ക് നഷ്ടമായിട്ടുണ്ട്.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണ്‍ XZ യുടെ ഒരുക്കം. 108 bhp കരുത്തും 178 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 260 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും നെക്‌സോണ്‍ XZ യിലുണ്ട്.

പുതിയ ടാറ്റ നെക്‌സോണ്‍ XZ വിപണിയില്‍ എത്തി; വില 7.99 ലക്ഷം രൂപ മുതല്‍

അധികം വൈകാതെ തന്നെ നെക്‌സോണ്‍ എഎംടി പതിപ്പിനെയും വിപണിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടാറ്റ. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

02.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

03.പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ?

04.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

05.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

കൂടുതല്‍... #tata motors #new launch
English summary
Tata Nexon XZ Variant Launched In India. Read in Malayalam.
Story first published: Tuesday, March 27, 2018, 11:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark