Just In
- 11 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 12 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 12 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 12 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കും
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡർ ഒക്ടോബർ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ സൂപ്പർകാർ പുറത്തിറക്കുതിനു പുറമേ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും കമ്പനി നിർവ്വഹിക്കും.
ലംബോർഗിനിയുടെ ഹുറാക്കൻ മോഡലുകളിൽ നിന്ന് രൂപഭേദം വരുത്താവുന്ന പതിപ്പായിരിക്കും ഇവോ സ്പൈഡർ. 2019 ഫെബ്രുവരിയിലാണ് ഹുറാക്കൻ ഇവോ സ്പൈഡർ ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിച്ചത്. 17 സെക്കൻഡിനുള്ളിൽ പിൻവലിക്കാൻ കഴിയുന്ന ഇലക്ട്രോണിക്ക് ഓപ്പറേറ്റഡ് റൂഫാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്.
ലംബോർഗിനി എല്ലായ്പ്പോഴും അവരുടെ മോഡലുകളിൽ നവീന ഡിസൈനാണ് അവതരിപ്പിക്കാറുള്ളത്. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഹുറാക്കൻ ഇവോ സ്പൈഡറും. കാർബൺ ആറ്റത്തിന്റെ സ്പൈക്കി ഷഡ്ഭുജ രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ഹുറാക്കന്റെ രൂപകൽപ്പന. എയറോഡൈനാമിക് ഡിസൈൻ ഉപയോഗിച്ച് നിങ്ങൾക്ക് കാറിന്റെ ഏറ്റവും ഭംഗിയുള്ള വാൾ പോസ്റ്റർ രൂപങ്ങൾ ലഭിക്കുന്നു.
ഹുറാക്കൻ ഇവോ സ്പൈഡറിന്റെ പുറംമോഡിയിൽ ഇന്റഗ്രേറ്റഡ് വിംഗുള്ള ഫ്രണ്ട് സ്പ്ലിറ്ററും ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള ഒരു പൂർണ്ണ എൽഇഡി ഹെഡ്ലാമ്പുകളും ഉൾക്കൊള്ളുന്നു. സൂപ്പർകാറിന്റെ പിൻഭാഗത്ത് ഇരട്ട എക്സ്ഹോസ്റ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക്സിനുള്ള റിയർ ഡിഫ്യൂസർ, ഇന്റഗ്രേറ്റഡ് സ്പോയ്ലർ എന്നിവയും ലഭ്യമാകും.
അകത്തളത്തിൽ ഉയർത്തിയ സെൻട്രൽ കൺസോളുള്ള ബ്രാൻഡിന്റെ കോക്ക്പിറ്റ് ഡിസൈനാണ് ഹുറാക്കൻ ഇവോ സ്പൈഡർ അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണക്കുന്ന 8.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൂപ്പർകാറിന്റെ സെന്റർ കൺസോളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.
ലെതർ, അൽകന്റാര, ‘കാർബൺ സ്കിൻ' കമ്പനിയുടെ നൂതന കാർബൺ ഫൈബർ മെറ്റീരിയൽ എന്നിങ്ങനെ മൂന്ന് മെറ്റീരിയലുകളിലാണ് ഇന്റീരിയർ ട്രിം പൂർത്തിയാക്കിയിരിക്കുന്നത്. കമ്പനിയുടെ സിഗ്നേച്ചർ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും ഹുറാക്കൻ ഇവോ സ്പൈഡറിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സൂപ്പർകാറിന്റെ സ്റ്റിയറിംഗ് വീലിൽ ഫ്ലാറ്റ്-ബോട്ടം ഡിസൈൻ ഉണ്ട്. അതിൽ വിവിധ ഫംഗ്ഷനുകൾക്കായുള്ള നിയന്ത്രണങ്ങളും ഉൾപ്പെടുന്നു.
631 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റർ V10 എഞ്ചിനാണ് ഹുറാക്കൻ ഇവോ സ്പൈഡറിന്റെ കരുത്ത്. കമ്പനിയുടെ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇറ്റാലിയൻ സൂപ്പർകാർ കമ്പനിയുടെ ‘ലംബോർഗിനി ഡൈനാമിക് സ്റ്റിയറിംഗും' വാഗ്ദാനം ചെയ്യുമ്പോൾ ഇതിൽ നാല് വീൽ സ്റ്റിയറിംഗും പ്രാപ്തമാക്കും.
Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടൊയോട്ട ഗ്ലാൻസ
തെരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡ് അനുസരിച്ച് വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (ABS), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) എന്നിവ ഹുറാക്കൻ ഇവോ സ്പൈഡറിൽ ലംബോർഗിനി ഉൾപ്പെടുത്തിയിരിക്കുന്നു.
Most Read: വാഹനത്തിന് പിന്നിലെ സ്റ്റെപ്നി അനധികൃതം എന്ന് പൊലീസ്, എതിർപ്പുമായി ഉടമ; വീഡിയോ
സ്പോർട്ട്, കോർസ, സ്ട്രാഡ, എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ സൂപ്പർകാറിൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് വീലിൽ സ്ഥാപിച്ചിരിക്കുന്ന ബട്ടൺ ഉപയോഗിച്ച് ഡ്രൈവർക്ക് വ്യത്യസ്ത മോഡുകൾക്കിടയിൽ ടോഗിൾ ചെയ്യാൻ കഴിയും. ഹാർഡ്-ടോപ്പ് മോഡലിനേക്കാൾ 100 കിലോഗ്രാം ഭാരമുള്ളതാണ് ഹുറാക്കൻ ഇവോ സ്പൈഡർ.
Most Read: മിനി എസ്യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റാണ് (CBU) ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡർ. വാഹനം അവതരിപ്പിക്കുന്ന പരിപാടിയിൽ പുതിയ മോഡലിന്റെ വിലയും ബുക്കിംഗ് വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തും.