രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നായ സെലേറിയോയുടെ അടുത്ത തലമുറ മോഡലിനെ വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുകയാണ് കമ്പനി. 2014-ൽ അരങ്ങേറ്റം കുറിച്ച മോഡലിന് മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

മാരുതി സുസുക്കിയുടെ സമീപകാല അവതരണങ്ങളിൽ എസ്-പ്രസോ, XL6 എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം വിൽപ്പനയിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ബി‌എസ്‌-VI ശ്രേണി വിപുലീകരിക്കുന്ന ആദ്യത്തെ ബ്രാൻഡ് എന്ന നേട്ടവും കൊയ്യുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ‌ നിർമാതാക്കളായ മാരുതി.

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

നവീകരണത്തോടൊപ്പം ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകളും വിറ്റാര ബ്രെസ, ഇഗ്നിസ് എന്നിവയിലെ ഇന്റീരിയർ പുനരവലോകനങ്ങളും ഈ തന്ത്രത്തിന്റെ ഭാഗമായി എത്തി. ആറു വർഷത്തിലേറയായി ഹാച്ചാബാക്ക് ശ്രേണിയുടെ പ്രധാന മോഡലായ സെലേറിയോയ്ക്ക് ഒരു X വകഭേദം കൂട്ടിച്ചേർത്തുകൊണ്ട് ഈ ശ്രേണി വിപുലീകരിക്കുകയും ചെയ്‌തു കമ്പനി.

MOST READ: വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

ഒരു പുതിയ സെലെറിയോ ഈ വർഷാവസാനം പുറത്തിറക്കുമെന്നാണ് സൂചന. 2019 കലണ്ടർ വർഷത്തിൽ സെലേറിയോയുടെ 71,000 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. വിൽപ്പനയിൽ 30 ശതമാനത്തോളം ഇടിവുണ്ടായെങ്കിലും ഈ സാഹചര്യം ഒഴിവാക്കാൻ അകത്തും പുറത്തും നിരവധി ശ്രദ്ധേയമായ മാറ്റങ്ങളോടെ എത്തുന്ന പുതുതലമുറ സെലെറിയോയ്ക്ക് സാധിച്ചേക്കും.

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

പ്രകടനത്തെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ബി‌എസ്‌-VI 1.0 ലിറ്റർ K10B ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകാം. ഇത് പരമാവധി 67 bhp പവറും 90 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

സെലേറിയോയ്ക്ക് പകരമായി ഒരു പുതിയ മോഡലിനെ പരീക്ഷിക്കുന്ന കാര്യവും തള്ളിക്കളയാനാകില്ല. സെലോറിയോയ്ക്ക് പുറമെ പുതിയ 800 സിസി മോഡലിനെ അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്.

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

ഇങ്ങനെ രണ്ട് പുതിയ എൻ‌ട്രി ലെവൽ‌ മോഡലുകൾ‌ വാഗ്‌ദാനം ചെയ്യുന്നത് ബഹുജന വിപണിയിൽ‌ അതിന്റെ ആധിപത്യം ഉറപ്പിക്കാൻ ബ്രാൻഡിനെ സഹായിക്കും. പുതിയ തലമുറ സെലേറിയോ ഹ്യുണ്ടായി സാൻട്രോ, റെനോ ക്വിഡ്, ടാറ്റ ടിയാഗൊ തുടങ്ങിയ പരിചിതമായ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

MOST READ: പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

വളരെയധികം നവീകരിച്ച രൂപകൽപ്പനക്ക് പുറമെ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും വാഗ്‌ദാനം ചെയ്യുന്ന ഒരു പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതുതലമുറ മാരുതി സുസുക്കി സെലേറിയോയ്ക്ക് ലഭിക്കും. എന്നാൽ ഉയർന്ന മോഡലുകളിൽ മാത്രമായി ഈ സവിശേഷതകൾ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

അതേസമയം ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഹൈ സ്പീഡ് മുന്നറിയിപ്പ് സിസ്റ്റം മുതലായ സുരക്ഷാ സംവിധാനങ്ങൾ സ്റ്റാൻഡേഡ് പാക്കേജിന്റെ ഭാഗമാകും.

Most Read Articles

Malayalam
English summary
New-Gen Maruti Celerio To Launch This Year. Read in Malayalam
Story first published: Thursday, April 16, 2020, 10:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X