ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ രണ്ട് മോഡലുകൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ എത്തുന്നുവെന്നുള്ള വാർത്ത ഒരിടയ്ക്ക് ഏറെ ചർച്ചയായിരുന്നു.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

തുടർന്ന് കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പും എത്തിയതോടെ ഏവരുടെയും കണ്ണുതള്ളി. അടുത്തിടെ വാഹനത്തിന്റെ പേരും വെളിപ്പെടുത്തിയ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി കഴിഞ്ഞു.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

കുഷാഖ് എന്നറിയപ്പെടുന്ന ഈ എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കളുടെ മുൻഗണനകളായ പവർ, പെർഫോമൻസ്, വിശാലമായ ക്യാബിൻ എന്നിവ നിറവേറ്റുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ കുഷാഖ് കഴിഞ്ഞ വർഷം 2020 ഓട്ടോ എക്‌സ്‌പോയിൽ വിഷൻ ഇൻ കൺസെപ്റ്റായി പ്രദർശിപ്പിച്ച മോഡലിന്റെ അതേ രൂപഭാവങ്ങൾ തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

2021 ജൂണോടു കൂടി വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിനെ വരുന്ന മാർച്ചോടു കൂടി കമ്പനി അവതരിപ്പിക്കും. തുടർന്ന് താമസിയാതെ വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുകയും ബുക്കിംഗുകളും തുറക്കുകയും ചെയ്യും.

MOST READ: പുത്തൻ ലോഗോയിലേക്ക് ചേക്കേറാൻ തയാറായി കിയ സെൽറ്റോസും സോനെറ്റും

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

എന്നാൽ എസ്‌യുവിയിൽ ഇടംപിടിക്കുന്ന എഞ്ചിൻ ഓപ്ഷനുകളെ കുറിച്ചുള്ള ഊഹാപോഹങ്ങളും നിലനിന്നിരുന്നു. ഇപ്പോൾ അതിനും ഒരു വ്യക്തത വന്നിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകളും സ്കോഡ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. 1.0 ലിറ്റർ 3 സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ 4 സിലിണ്ടർ ടി‌എസ്‌ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിലാണ് എസ്‌യുവി നിരത്തിലെത്തുക.

MOST READ: ആൾ‌ട്രോസിനായി ഒരു പുതിയ ടോപ്പ്-എൻഡ് വേരിയന്റുകൂടി XZ+; പ്രാരംഭ വില 8.25 ലക്ഷം രൂപ

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

എന്നിരുന്നാലും ഈ എഞ്ചിനുകളുടെ പവർഔട്ട്പുട്ട് കണക്കുകൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1.0 ലിറ്റർ 120 bhp കരുത്ത് നൽകുമെന്നും 1.5 ലിറ്റർ യൂണിറ്റ് പരമാവധി 150 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

രണ്ട് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഇടംപിടിക്കുമ്പോൾ ചെറിയ 3 സിലിണ്ടർ മോട്ടോറിന് ആറ് സ്പീഡ് കോർഖ് കൺവേർട്ടർ ഓട്ടോമാറ്റികും വലിയ 1.5 ലിറ്റർ എഞ്ചിന് ഏഴ് സ്പീഡ് ഡിസിടിയും ഓപ്ഷണലായി തെരഞ്ഞെടുക്കാം.

ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

MQB പ്ലാറ്റ്‌ഫോമിലെ പ്രാദേശികവൽക്കരിച്ച MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മിഡ്-സൈസ് എസ്‌യുവി ഒമ്പത് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ക്രോസ്ഓവറിന് കഴിയുമെന്നാണ് സ്കോഡയുടെ അവകാശവാദം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
All-New Skoda Kushaq SUV Engine Options Revealed. Read in Malayalam
Story first published: Monday, January 25, 2021, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X