വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും ആകാഷയോടെ കാത്തിരുന്ന വാഹനങ്ങളിൽ ഒന്നായിരുന്നു വാഗൺആറിന്റെ ഇലക്‌ട്രിക് പതിപ്പ്. സജീവമായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരുന്ന മോഡലിന്റെ അവതരണം കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

മാരുതി നിരയിൽ നിന്നും എത്തുന്ന ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് കാർ എന്ന ഖ്യാതി തന്നെയാണ് വാഗൺആർ ഇവിയെ ഇത്രയും ശ്രദ്ധിക്കാനുണ്ടായ കാരണവും. ഈ വർഷം അരങ്ങേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറിനെ ഇന്ത്യയിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചത് വാഹനലോകത്ത് വരും ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കാം.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

മാരുതിയുടെ ഇലക്ട്രിക് പദ്ധതിക്ക് മുമ്പും ഒന്നിലധികം കാലതാമസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്പനിയിൽ നിന്നും ഇതുവരെയും ഒരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും "ടെക്നോ-കൊമേഴ്‌സ്യൽ എബിലിറ്റി പ്രശ്‌നങ്ങൾ" കാരണം പദ്ധതി നിർത്താൻ കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ട്.

MOST READ: ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

വാഗൺ‌ആർ‌ ഇലക്ട്രിക്കിനായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ഗണ്യമായ എണ്ണം അതിന്റെ വില വർധനവിന് കാരണമാകുമായിരുന്നു. ചെലവ് കൂടുന്നതിനനുസരിച്ച് ഉൽ‌പ്പന്നത്തിന്റെ വില നിർ‌ണയിക്കുന്നത് ഒരു വലിയ സംഖ്യയായി മാറുമെന്നതിന് സംശയമൊന്നുമില്ലായിരുന്നു.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

മിക്ക മാരുതി ഉൽ‌പ്പന്നങ്ങളും പ്രതിമാസം ശരാശരി 3,000 മുതൽ 4,000 വരെ യൂണിറ്റുകളുടെ വിൽ‌പനയാണ് നിലവിൽ സ്വന്തമാക്കുന്നത്. അതിനാൽ തന്നെ ഉയർന്ന വില നിർണയം വാഗൺആർ ഇലക്ട്രിക്കിന്റെ വിൽപ്പനയെ ബാധിക്കുമായിരുന്നു.

MOST READ: പ്രീമിയമാക്കാൻ പുതിയ XUV500 എസ്‌യുവിയിൽ പനോരമിക് സൺറൂഫും

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

ഇക്കാരണങ്ങളൊക്കെയാണ് ഇലക്ട്രിക് മോഡലിന്റെ പദ്ധതി ഉപേക്ഷിക്കാൻ മാരുതി തയാറായതെന്നാണ് സൂചന. ടൊയോട്ടയും ഇന്ത്യയ്‌ക്കായി ഒരു ഇവി പുറത്തിറക്കാൻ ആസൂത്രണം ചെയ്തിരുന്നു. അത് വരാനിരിക്കുന്ന മാരുതിയുടെ ഇലക്ട്രിക് വാഹനത്തെ അടിസ്ഥാനമാക്കിയുള്ളതാകുമായിരുന്നു.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

വാഗൺആർ ഇവി പദ്ധതി നിർത്തലാക്കിയതോടെ ടൊയോട്ടയും തങ്ങളുടെ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നേക്കാം. മുമ്പത്തെ റിപ്പോർട്ട് അനുസരിച്ച് 12 ലക്ഷം രൂപയ്ക്കാണ് വാഗൺആർ ഇലക്ട്രിക് പുറത്തിറക്കാൻ മാരുതി ലക്ഷ്യമിട്ടിരുന്നത്.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

കഴിഞ്ഞ വർഷം ടാറ്റ 14 ലക്ഷം രൂപയ്ക്ക് ജനപ്രിയ നെക്സോൺ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി എന്നതാണ് ശ്രദ്ധേയം. അതിനാ തന്നെ വിപണിയിൽ വിജയമുണ്ടാക്കുന്ന കാര്യത്തിൽ മാരുതിക്ക് നന്നെ സംശയമുണ്ടായിരുന്നു.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

ജപ്പാനിൽ വിറ്റിരുന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ള വാഗൺആറിന്റെ 50 യൂണിറ്റുകളുടെ പരിശോധന ആരംഭിച്ചുകൊണ്ട് 2018 ൽ മാരുതി വാഗൺആർ ഇലക്ട്രിക് പ്രോജക്റ്റ് ആരംഭിച്ചു. പിന്നീട് 2019 ൽ ഇന്ത്യൻ വാഗൺആറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രോട്ടോടൈപ്പുകൾ മാരുതി നിർമിക്കുകയും പരീക്ഷണം തുടരുകയും ചെയ്തു.

MOST READ: ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

വാഗൺആർ പദ്ധതി നിർത്തലാക്കിയെങ്കിലും ഭാവിയിൽ ഇന്ത്യയിൽ ഒരു ഇലക്ട്രിക് കാർ കൊണ്ടുവരാൻ മാരുതി കാത്തിരിക്കുകയാണ്. വിപണിയിലെ പുതിയ മാരുതി ഇവി 2023 ഓടെ വരുമെന്ന് പ്രതീക്ഷിക്കാം. ഇത് ഒരു ബോഡി തരങ്ങളിലുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപര്യം കണക്കിലെടുത്ത് ഒരു ക്രോസ്ഓവർ അല്ലെങ്കിൽ എസ്‌യുവി ആയി മാറിയേക്കാം.

വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

ഇതിനിടയിൽ സുസുക്കി ഗുജറാത്തിൽ ഒരു പ്രത്യേക ലിഥിയം അയൺ ബാറ്ററി പ്ലാന്റും സ്ഥാപിച്ചു. അത് 2021 മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. ഭാവിയിൽ പൂർണ-ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ആസൂത്രണം ചെയ്യാൻ ഈ പ്ലാന്റ് സുസുക്കിയെ സഹായിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki WagonR Electric Car Launch Plans Cancelled. Read in Malayalam
Story first published: Wednesday, January 6, 2021, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X