Just In
- 17 min ago
വരാനിരിക്കുന്ന പുതുതലമുറ ഫാബിയയുടെ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ
- 19 min ago
ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ
- 40 min ago
ഇലക്ട്രിക് സ്കൂട്ടര്‍ പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കി ഓല; ഉത്പാദനം 2021 ഓടെ
- 1 hr ago
ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്സ്വാഗൺ
Don't Miss
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യന്‍ ഫ്ളോപ്പുകള്‍- ഒരാള്‍ വലിയ തലവേദന!
- News
മുസ്ലിം ലീഗുമായി സഖ്യം ബിജെപി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
- Movies
രാജമാണിക്യത്തില്‍ അത് ചെയ്തത് കുറെ ടേക്ക് എടുത്താണ്, വെളിപ്പെടുത്തി റഹ്മാന്
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
- Lifestyle
കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍
- Finance
ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1,000 പോയിന്റ് ഇടിഞ്ഞു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്കോഡ വിഷൻ ഇൻ എസ്യുവി ‘കുഷാഖ്' എന്നറിയപ്പെടും
വിഷൻ ഇൻ കൺസെപ്റ്റ് എസ്യുവിയുടെ ഔദ്യോഗിക പേര് പ്രഖ്യാപിച്ച് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതു മുതൽ ഏറെ ശ്രദ്ധനേടിയ വാഹനമായിരുന്നു ഈ മിഡ്-സൈസ് എസ്യുവി.

കഴിഞ്ഞ മാസം സ്കോഡ ഇന്ത്യയിൽ അഞ്ച് പുതിയ പേരുകളും രജിസ്റ്റർ ചെയ്തിരുന്നു. കർമിക്, കൊണാർക്ക്, ക്ലിക്ക്, കുഷാഖ്, കോസ്മിക് എന്നീ പേരുകളിലൊന്നായിരിക്കും വിഷൻ ഇൻ എസ്യുവിക്കായി ബ്രാൻഡ് സ്വീകരിക്കുക എന്ന് അതോടെ വ്യക്തമായിരുന്നു. കിങ് എന്ന് അർഥം വരുന്ന സംസ്കൃത വാക്കിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചിരിക്കുന്നതും.

MQB കാർ പ്ലാറ്റ്ഫോമിലെ പ്രാദേശികവൽക്കരിച്ച MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മിഡ്-സൈസ് എസ്യുവി ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രത്യേക മുൻഗണനകളായ പവർ, പെർഫോമൻസ്, മതിയായ ഇടം എന്നിവ നിറവേറ്റുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്കോഡ കുഷാഖ് അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുകയും രാജ്യത്ത് നിർബന്ധമാക്കിയ ഏറ്റവും പുതിയ സുരക്ഷ, മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ട്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് കാറിന് 4,256 മില്ലീമീറ്റർ നീളവും 1,589 മില്ലീമീറ്റർ ഉയരവും 2,671 മില്ലീമീറ്റർ വീൽബേസുമാണ് ഉണ്ടായിരുന്നത്.

അതുപോലെ തന്നെ ആശയത്തിൽ നിന്ന് ശക്തവും പരുക്കനുമായ പുറംഭാഗങ്ങൾ മുന്നോട്ട് കൊണ്ടുപോകും മിഡ്-സൈസ് എസ്യുവി ശ്രേണിയിലേക്ക് എത്തുന്ന ഈ കാർ യൂറോപ്പിലെ ബ്രാൻഡിന്റെ കാമിക് എസ്യുവിയിൽ നിന്ന് വളരെയധികം ഡിസൈൻ ഘകങ്ങൾ കടമെടുക്കും.
MOST READ: മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി JK ടയറുകള്‍

അതിൽ വെട്ടിക്കലായി അടുക്കിയിരിക്കുന്ന മൾട്ടി-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, ഹാലൊജൻ ഫോഗ് ലൈറ്റുകൾ, റൂഫ് റെയിലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, സംയോജിത സ്പോയിലർ ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയാണ് ഇടംപിടിക്കുക.

കുഷാഖിന്റെ അകത്തളത്തിൽ അത്യാധുനിക സാങ്കേതികവിദ്യയുടെയും അതിമനോഹരമായ കരകൗശലവിദ്യയും സ്കോഡ സമന്വയിപ്പിക്കും. വെർച്വൽ കോക്ക്പിറ്റ്, ഷിഫ്റ്റ്-ബൈ-വയർ ടെക്നോളജി, 12.3 ഇഞ്ച് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയ്ക്കൊപ്പമാകും ഇന്റീരിയർ ഒരുങ്ങുക.

എല്ലാ വേരിയന്റുകളിലും ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ്-മൗണ്ട്ഡ് കൺട്രോളുകൾ എന്നിവ ഉൾക്കൊള്ളുന്ന സവിശേഷതകളും എസ്യുവിയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

പരമാവധി 150 bhp പവറിൽ 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന നൂതന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്കോഡ വിഷൻ ഇൻ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായ കുഷാഖിന് കരുത്ത് പകരുന്നത്. എഞ്ചിൻ ഇലക്ട്രോണിക് രീതിയിൽ ഏഴ് സ്പീഡ് ഡിഎസ്ജി യൂണിറ്റുമായി ജോടിയാക്കും.
MOST READ: സബ്സ്ക്രിപ്ഷന് പദ്ധതിയിലേക്ക് പുതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ലോവർ വേരിയന്റുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും.എസ്യുവിക്ക് പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ 8.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലെത്താനും വരാനിരിക്കുന്ന സ്കോഡ കാർ പര്യാപ്തമായിരിക്കും.

ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്ന നിർബന്ധിത സുരക്ഷാ ചട്ടങ്ങളും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും കുഷാഖ് പാലിക്കും.