Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എസ്‌യുവി വിപണിയിൽ ടാറ്റ തരംഗം; 204 ശതമാനം വളർച്ച നേടി ഹാരിയർ
ടാറ്റ ഹാരിയർ 2019 -ന്റെ തുടക്കത്തിൽ വിപണിയിലെത്തിയെങ്കിലും നിർമ്മാതാക്കൾ പ്രതീക്ഷി ച്ചത്ര ഉപഭോക്താക്കളെ ആകർഷിക്കാൻ വാഹനത്തിന് കഴിഞ്ഞില്ല.

എന്നാൽ ടാറ്റ മോട്ടോർസ് കാറിനായി ശ്രദ്ധേയമായ ചില അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ അപ്‌ഡേറ്റുചെയ്‌ത ബിഎസ് VI കംപ്ലയിന്റ് ടാറ്റ ഹാരിയർ കമ്പനി പുറത്തിറക്കി.

അപ്‌ഡേറ്റുകൾ മിഡ്-സൈസ് എസ്‌യുവിയെ വിപണിയിൽ ശക്തമായി ചുവടുറപ്പിക്കാൻ സഹായിച്ചു, കൂടാതെ പ്രതിമാസ വിൽപ്പന കണക്കുകളും മെച്ചപ്പെട്ടു.

2021 ജനുവരിയിൽ ടാറ്റയ്ക്ക് 2,443 യൂണിറ്റ് ഹാരിയർ ഇന്ത്യൻ വിപണിയിൽ വിൽക്കാൻ കഴിഞ്ഞു, കഴിഞ്ഞ വർഷം ഇതേകാലയളവിലെ 719 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് വിൽപ്പനയിൽ 240 ശതമാനം വളർച്ചയാണ് ഹാരിയർ രേഖപ്പെടുത്തിയത്.

140 bhp കരുത്തും 350 Nm torque ഉം ഉൽപാദിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ബിഎസ് VI -കംപ്ലയിന്റ് പതിപ്പാണ് 2020 ജനുവരിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന ഹാരിയർ. ഹാരിയറിന്റെ വിൽപ്പനയെ പരിമിതപ്പെടുത്തുന്ന നിരവധി പ്രശ്നങ്ങളെ ടാറ്റ പിന്നീട് അഭിസംബോധന ചെയ്തിരുന്നു, അതിലൊന്ന് പവറിന്റെ കുറവായിരുന്നു.

ടാറ്റ ഹാരിയർ ഇപ്പോഴും അതേ FCA-സോഴ്‌സ്ഡ് 2.0 ലിറ്റർ ക്രയോടെക് ഓയിൽ ബർണർ ഉപയോഗിക്കുന്നത് തുടരുന്നു, എന്നിരുന്നാലും, എഞ്ചിൻ ഇപ്പോൾ 170 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു, അതേസമയം പീക്ക് torque ഔട്ട്പുട്ട് 350 Nm ആയി തുടരുന്നു.

ബിഎസ് IV ഹാരിയറിനൊപ്പം വാഗ്ദാനം ചെയ്ത ഏക ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷന് വിപരീതമായി, ബിഎസ് VI പതിപ്പിന് ഓപ്ഷണൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്നു.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ്, സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആറ് തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ജെബിഎല്ലിൽ നിന്നുള്ള 9 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ ഹാരിയറിന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

കൂടാതെ ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്രൈവ് മോഡുകൾ എന്നിവയും അതിലേറെയും നിർമ്മാതാക്കൾ ഒരുക്കുന്നു.

നിലവിലെ കണക്കനുസരിച്ച്, ഹാരിയറിന്റെ ബേസ് വേരിയന്റിന് 13.99 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് എൻഡ് ട്രിമിനായി 20.45 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ഫെബ്രുവരി 22 -ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ തലമുറ സഫാരിയുടെ രൂപത്തിൽ കഴിഞ്ഞ മാസം ഇന്ത്യയിൽ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പും നിർമ്മാതാക്കൾ അവതരിപ്പിച്ചു.