വെല്ലുവിളിയാവാം... പക്ഷേ തോൽപ്പിക്കാനാവില്ല; Brezza-യെ കവച്ചുവെച്ച് Nexon-ന്റെ വിളയാട്ടം

എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്ററിലേത്. രാജ്യത്തെ വാഹന വിൽപ്പനയിൽ മാരുതി സുസുക്കിക്കാണ് ഒന്നാം സ്ഥാനമെങ്കിലും മൊത്തത്തിലുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹന രംഗത്ത് ടാറ്റയുടെ ആധിപത്യമാണ് കാണാനാവുന്നത്. മിക്ക മോഡലുകളും പ്രതിമാസ, വാർഷികാടിസ്ഥാനത്തിൽ ശക്തമായ വളർച്ച കാണിക്കുന്നതിനാൽ മൊത്തത്തിലുള്ള വിൽപ്പന ശക്തമായ നിലയിലാണിപ്പോൾ.

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വിൽപ്പന കണക്കുകളിൽ സ്ഥാനങ്ങൾ മാറിമാറി വരാറുണ്ടെങ്കിലും ടാറ്റ നെക്സോണാണ് ഈ വിഭാഗത്തിലെ അതികായകൻ എന്നു വേണമെങ്കിൽ പറയാം. എന്നാൽ പലപ്പോഴും നെക്സോണിനെ മറികടന്ന് ഒന്നാം നമ്പറാവാറുള്ളത് മാരുതി സുസുക്കി ബ്രെസയാണ്. മറ്റൊരു മോഡലിനും അത്രയും വെല്ലുവിളി ടാറ്റ നൽകാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്‌തുത. എന്നാൽ 2022 നവംബറിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ വിൽപ്പനയിൽ തിളങ്ങിയ അഞ്ച് മോഡലുകൾ ഏതെല്ലാമെന്ന് ഒന്നു നോക്കിയാലോ?

മഹീന്ദ്ര XUV300

ഇന്ത്യൻ വിപണിയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വളരെ സാവധാനം വിപണി വിഹിതം നേടിയെടുക്കുന്ന മോഡലാണ് മഹീന്ദ്ര XUV300. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണിത്. 2022 നവംബറിൽ സബ്-4 മീറ്റർ എസ്‌യുവിയുടെ 5,903 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഇത് വാർഷിക വിൽപ്പനയിൽ 47 ശതമാനത്തിലധികം വളർച്ച നേടിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും 2022 ഒക്ടോബറിൽ എസ്‌യുവിയുടെ 6,282 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞതിനാൽ XUV300 എസ്‌യുവിയുടെ പ്രതിമാസ വിൽപ്പന 6 ശതമാനം കുറഞ്ഞിട്ടുണ്ട്.

കിയ സോനെറ്റ്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സോനെറ്റാണ് 2022 നവംബർ മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ നാലാമത്തെ മോഡൽ. പോയ മാസം സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ 7,834 യൂണിറ്റുകളുടെ വിൽപ്പനയാണ് കിയ സോനെറ്റ് സ്വന്തമാക്കിയത്. ഇത് 2021 നവംബറിനെ അപേക്ഷിച്ച് ഏതാണ്ട് 66 ശതമാനം വിൽപ്പനയുടെ വളർച്ചയാണ് നേടിയെടുത്തത്. പ്രതിമാസ വിൽപ്പനയിലും മോഡലിന് മൂന്നു ശതമാനത്തോളം വളർച്ച നേടിയെടുക്കാനായി.

ഹ്യുണ്ടായി വെന്യു

2022 നവംബറിൽ ഇന്ത്യയിൽ വെന്യുവിന്റെ 10,738 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്ക് കഴിഞ്ഞു. കൂടാതെ 2021 നവംബറിൽ വെറും 7,932 യൂണിറ്റുകൾ മാത്രം വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞൊള്ളൂവെന്നതിനാൽ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ ഇത്തവണ കമ്പനിക്ക് 35 ശതമാനത്തിലധികം ലാഭവും നേടിയെടുക്കാനായി. അതിനുപുറമെ മോഡലിന്റെ പ്രതിമാസ കണക്കുകളും 12 ശതമാനത്തിലധികം മെച്ചപ്പെട്ടുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

മാരുതി ബ്രെസ

പോയ മാസം അതായത് 2022 നവംബറിൽ പുത്തൻ ബ്രെസയുടെ 11,324 യൂണിറ്റുകൾ വിറ്റഴിക്കാൻ ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് കഴിഞ്ഞതിനാൽ മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവി പട്ടികയിൽ രണ്ടാം സ്ഥാനം നേടി. താരതമ്യപ്പെടുത്തുമ്പോൾ ബ്രെസ എസ്‌യുവിയുടെ പ്രതിമാസ വിൽപ്പന ഏകദേശം 14 ശതമാനം ഉയരുകയും ചെയ്‌തു. കാരണം 2022 ഒക്‌ടോബർ മാസത്തിൽ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞതിനേക്കാൾ 1,383 യൂണിറ്റുകൾ കൂടുതൽ വിൽക്കാൻ നവംബറിൽ മാരുക്ക് കഴിഞ്ഞു.

ടാറ്റ നെക്‌സോൺ

ഈ വർഷം നവംബറിൽ ടാറ്റ നെക്സോണിന്റെ 15,871 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. അങ്ങനെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവി പട്ടവും നെക്സോൺ സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ വിൽപ്പന പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ മോട്ടോർസിന് 61 ശതമാനത്തിലധികം വിൽപ്പന വളർച്ച രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. 2021 നവംബറിൽ കമ്പനിക്ക് 9,831 യൂണിറ്റുകൾ വിൽക്കാനാണ് സാധിച്ചത്. കൂടാതെ, കോംപാക്‌ട് എസ്‌യുവിയുടെ പ്രതിമാസ വിൽപ്പന കണക്കുകൾ 15 ശതമാനം മെച്ചപ്പെട്ടു. കാരണം കമ്പനിക്ക് മുമ്പത്തേതിനേക്കാൾ 2,104 യൂണിറ്റുകൾ കൂടുതൽ ഈ നവംബറിൽ വിൽക്കാൻ കഴിഞ്ഞുവെന്നതാണ്.

അടുത്ത വർഷത്തോടെ നെക്സോണിന്റെ പുതുതലമുറ ആവർത്തനവും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസ്. സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗങ്ങളിൽ ഒന്നായതിനാൽ മുന്നിൽ തന്നെ പിടിച്ചു നിൽക്കാൻ നിരന്തരമായ ശ്രമം അനിവാര്യമാണ്. മാത്രമല്ല മിക്ക ബ്രാൻഡുകൾക്കും ഇവിടെ സാന്നിധ്യമുള്ളതിനാൽ അവരുടെ മൊത്തത്തിലുള്ള വിപണി വിഹിതം വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വിഭാഗവുമാണിത്. നെക്സോണിന് പുത്തൻ ആവർത്തനം എത്തുന്നതോടെ ടാറ്റയ്ക്ക് മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിക്കാനുമാവും.

Most Read Articles

Malayalam
English summary
Nexon beats brezza top selling sub 4 meter suv models in india 2022 november
Story first published: Friday, December 9, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X