കിടിലൻ സുരക്ഷക്ക് ADAS, മൈലേജ് 21 കി.മീ.; കിടുക്കാൻ ഇനിയെന്തു വേണമെന്ന് Innova Hycross

ഇന്നോവ എംപിവിയുടെ പുതുതലമുറ മോഡലായ ഹൈക്രോസിനെ നവംബർ 25ന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട ഇന്ത്യ. ഇതിനകം പുതിയ ടീസറുകളിലുടെ പരിചയപ്പെടുത്തിയ മോഡലിനെ സെനിക്‌സ് എന്നപേരിൽ ഇന്തോനേഷ്യയിലും കമ്പനി പുറത്തിറക്കിയിരുന്നു.

സുരക്ഷയുടെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും പുതിയമാനങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാവും പുത്തൻ ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ ചുവടുറപ്പിക്കുക. ഒരു ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റമായ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടിനൊപ്പം എംപിവി വരുമെന്ന് ഏറ്റവും പുതിയ ടീസർ വെളിപ്പെടുത്തുന്നു.

കിടിലൻ സുരക്ഷക്ക് ADAS, മൈലേജ് 21 കി.മീ.; കിടുക്കാൻ ഇനിയെന്തു വേണമെന്ന് Innova Hycross

6 എയർബാഗുകളും ഹൈക്രോസിലുണ്ടാവും. ആഗോള വിപണിയിൽ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടിൽ പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീംസ്, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, പ്രോ ആക്ടീവ് ഡ്രൈവിംഗ് അസിസ്റ്റ് എന്നിവയുള്ള പ്രീ കൊളീഷൻ സിസ്റ്റം എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇന്ത്യയ്ക്ക് എല്ലാ ഫീച്ചറുകളും ലഭിക്കുമോ ഇല്ലയോ എന്നത് ഇതുവരെ ടൊയോട്ട സ്ഥിരീകരിച്ചിട്ടില്ല.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ടൊയോട്ട ചിത്രം ഗേജ് ക്ലസ്റ്ററിലെ ലെയ്ൻ ട്രേസ് അസിസ്റ്റിനെയാണ് കാണിക്കുന്നത്. ഓട്ടോ ഹോൾഡ് ഫംഗ്‌ഷൻ, ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, രണ്ടാം നിര യാത്രക്കാർക്കായി പ്രത്യേക കാലാവസ്ഥാ നിയന്ത്രണം, ക്യാബിനിലുടനീളം നാല് യുഎസ്ബി സി-പോർട്ടുകൾ, മധ്യ നിര യാത്രക്കാർക്ക് ഇരട്ട 10 ഇഞ്ച് സ്‌ക്രീനുകൾ എന്നിവ ലഭിക്കും. ഇന്ത്യയിൽ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് പവർട്രെയിനും ഹൈക്രോസ് എംപിവിയിൽ ഇടംപിടിക്കും.

ഇന്തോനേഷ്യയിൽ ഇന്നോവ ഹൈക്രോസ് 152 bhp പവറിൽ 188 Nm torque നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഇന്നോവ വാഗ്ദാനം ചെയ്യുന്നത്. 4 സിലിണ്ടർ ഡ്യുവൽ VVT-i എഞ്ചിൻ 113 bhp പവറിൽ 206 Nm torque ഉള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു. അതിന്റെ ഫലമായി ഇന്നോവ ഹൈക്രോസിന് 186 bhp കരുത്തോളും വികസിപ്പിക്കാൻ കഴിയും. പെട്രോൾ, ഹൈബ്രിഡ് എഞ്ചിനുകളിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ എത്തുമ്പോൾ ഒരു മാനുവൽ ഓപ്ഷനും ഉണ്ടായേക്കും. ഇക്കോ, നോർമൽ, പവർ, ഇവി എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഹൈബ്രിഡ് മോഡൽ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം പുതിയ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്നതിനാൽ മൈലേജും അമ്പരിപ്പിക്കുന്നതാണ്. ഇന്നോവ ഹൈക്രോസ് ഒരു പുതിയ മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയുള്ളതും ഫ്രണ്ട്-വീൽ ഡ്രൈവുമാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞതും നൂതന ഹൈബ്രിഡ് സജ്ജീകരണവും ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാൻ ടൊയോട്ടയെ സഹായിച്ചു.

2023 ടൊയോട്ട ഇന്നോവ സെനിക്‌സ് പെട്രോൾ പതിപ്പ് 15 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്നോവ ഹൈബ്രിഡ് ലിറ്ററിന് 21 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നും ടൊയോട്ട അവകാശപ്പെടുന്നു. ഇത് അതിന്റെ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലായി മാറും എന്നതാണ് രസകരമായ കാര്യം. ഡീസൽ എഞ്ചിൻ ഇത്തവണ എംപിയിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. റൈഡ് നിലവാരം ബോഡി റോൾ, ഹാൻഡ്‌ലിംഗ് എന്നിവ മെച്ചപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കും.

ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഇന്നോവ സെനിക്‌സ് മോഡലിന് 4,755 mm നീളവും 1,850 mm വീതിയും 1,795 mm ഉയരവുമുണ്ട്. അതേസമയം പുതിയ മൾട്ടി പർപ്പസ് വാഹനത്തിന് 2,850 മില്ലീമീറ്റർ വീൽബേസാണുള്ളത്. ഇന്നോവ ഹൈക്രോസ് 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടാവും. 16 ഇഞ്ച്, 17 ഇഞ്ച്, 18 ഇഞ്ച് എന്നിങ്ങനെ 3 വീൽ സൈസുകളിൽ മോഡൽ വാഗ്ദാനം ചെയ്യുകയും ചെയ്യും. വിലയുടെ കാര്യത്തിൽ എന്താവും ടൊയോട്ടയുടെ തീരുമാനം എന്നറിയാനാണ് ഏവരും ഇനി കാത്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota india confirmed innova hycross will get adas safety feature details
Story first published: Wednesday, November 23, 2022, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X