Just In
Don't Miss
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്
വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ. 50,000 ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിറ്റതായി ഹീറോ ഇലക്ട്രിക് അറിയിച്ചു.

വില്‍പ്പനയുടെ കാര്യത്തില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഈ കണക്ക് സഹായിക്കുന്നുണ്ടെന്ന് ഇരുചക്ര വാഹന നിര്‍മാതാവ് പ്രസ്താവനയില്‍ അറിയിച്ചു. ഹീറോ ഇലക്ട്രിക് പുറത്തിറക്കിയ പ്രസ്താവനയില്‍ അതിന്റെ വില്‍പ്പന ശൃംഖല 600 ടച്ച് പോയിന്റ് മറികടന്നുവെന്നും വ്യക്തമാക്കി.

ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ സേവന ശൃംഖലകളിലൊന്നായ ഇന്ത്യയിലുടനീളമുള്ള 500 ഓളം നഗരങ്ങളെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാവ് ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നു.
MOST READ: നാല് ദിവസത്തിനുള്ളിൽ 7.5 കോടി രൂപയോളം വിലമതിക്കുന്ന ഓർഡറുകൾ സ്വന്തമാക്കി സ്ട്രോം R3

''വളരെ വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍, ഹീറോ ഇലക്ട്രിക്കില്‍ ഞങ്ങള്‍ നേടിയ നേട്ടങ്ങളില്‍ വളരെ അഭിമാനിക്കുന്നുവെന്ന് ഹീറോ ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

ഇരുചക്രവാഹന നിര്‍മ്മാതാവ് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ഗില്‍ പറഞ്ഞു. ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോ ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം മുതല്‍ 1,500 പുതിയ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചു.
MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ഈ വര്‍ഷം വില്‍പ്പന വളര്‍ച്ച വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹീറോ ഇലക്ട്രിക് ഈ വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ലുധിയാന ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ ഉല്പാദനം വര്‍ദ്ധിപ്പിച്ചു.

പ്രതിവര്‍ഷം 70,000 യൂണിറ്റ് ശേഷി മൂന്നിരട്ടിയിലധികം വര്‍ധിച്ച് 2.5 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഈ വര്‍ഷം എത്തിക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന വളര്‍ച്ചയില്‍ 15 ശതമാനം വര്‍ധനവ് കാണാനും ഇത് സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

7.5 ദശലക്ഷം മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളും 22 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അടുത്തിടെ മാതൃ ബ്രാന്‍ഡായ ഹീറോ മോട്ടോര്‍കോര്‍പ്പ് പറഞ്ഞിരുന്നു.

2020 ഏപ്രില്‍ മുതല്‍ ഹീറോ മോട്ടോകോര്‍പ്പിന് 5 ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും, ഇത് 15 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം ഇത് 7.83 ദശലക്ഷമായി ഉയരുകയും ചെയ്തിരുന്നു.

നിരവധി പദ്ധതികളാണ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിക്കായി ഹീറോ ഇലക്ട്രിക് കരുതി വെച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോ ഇലക്ട്രിക് അടുത്തിടെ EV മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.