2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

Written By:

പുതിയ ടൊയോട്ട ഇന്നോവയുടെ ചിത്രങ്ങൾ വെളിപ്പെട്ടു. ഇന്തോനീഷ്യയിൽ നടപ്പുമാസം തന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന മോഡലാണിത്. ഇന്ത്യയിലേക്കും താമസിയാതെ ഈ മോഡലെത്തും.

സിറ്റിക്കും വെർണയ്ക്കുമെതിരെ ടൊയോട്ട വിയോസ് 2018ൽ

ഇന്നോവയുടെ മുൻ-പിൻ വശങ്ങളും ഒരു ഇന്റീരിയർ ചെയ്തവുമാണ് പുതിയതായി വെളിപ്പെട്ടിരിക്കുന്നത്.

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

പുതിയ ഇന്നോവയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിൽത്തന്നെ ഈ മാറ്റം കാണാം. ഗ്രിൽ എയർഡാമുമായി കൂടിച്ചേർന്ന നിലയിലാണുള്ളത്. ഗ്രില്ലിനോട് ചേർന്നാണ് ഹെഡ്‌ലാമ്പുകൾ നിൽ‌ക്കുന്നത്.

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

ഡീസൽ, പെട്രോൾ എൻജിനുകൾ ഘടിപ്പിച്ച് ഇന്നോവ വിപണിയിലെത്തും. 2.4 ലിറ്ററിന്റെ ഡീസൽ എൻജിനും 2.0 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളത്. 147 കുതിരശക്തി ഉൽപാദിപ്പിക്കുന്നു 2.4 ലിറ്റർ എൻജിൻ. 137 കുതിരശക്തിയാണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത്.

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

ഇന്തോനീഷ്യൻ ബ്രോഷറിൽ എൽഇഡി ഹെഡ്‌ലാമ്പ് കാണുന്നുണ്ട്. ടെയ്ൽ ലാമ്പും എൽഇഡിയാണ്. കീലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, എല്ലാ പതിപ്പുകളിലും ഡ്രൈവർ-പാസഞ്ചർ എയർബാഗുകൾ, ഉയർന്ന പതിപ്പിൽ 7 എയർബാഗ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്.

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

നിലവിൽ ഫോർച്യൂണറിലുപയോഗിക്കുന്നതിന് സമാനമായ ഡാഷ്ബോർഡാണ് ഇന്നോവയ്ക്കുള്ളത്.

2016 ടൊയോട്ട ഇന്നോവയുടെ പുതിയ ചിത്രങ്ങൾ

പുതിയൊരു 7 ഇഞ്ച് ഇൻ‌ഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്നോവയിലുണ്ടാവുക. ബ്ലൂടൂത്ത്, ഓക്സ്, എഡി കാർഡ്, വോയ്സ് റെക്കഗ്നിഷൻ, കൂൾ‌ഡ് ഗ്ലോവ്ബോക്സ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ചേർത്തിരിക്കുന്നു.

Image Source

Autonetmagz

English summary
2016 Toyota Innova Official Exterior and Interior Images.
Story first published: Wednesday, November 11, 2015, 11:24 [IST]
Please Wait while comments are loading...

Latest Photos