XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഇന്ത്യയിൽ ഒരു സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആഢംബര വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു വോൾവോ. എന്നാൽ പല കാരണങ്ങളാൽ കൊണ്ടും പദ്ധതി വൈകിയപ്പോൾ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നിവരെല്ലാം ഇവി സെഗ്മെന്റിലേക്ക് കടന്ന് ആധിപത്യം നേടി.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലായ XC40 റീചാർജ് ഒരു വർഷം മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2021 ഒക്ടോബറോടെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കമ്പനി കാർ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിനാൽ ഇലക്ട്രിക് എസ്‌യുവിയുടെ വിൽപ്പന തുടങ്ങാൻ വൈകുകയായിരുന്നു.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളാണ് അവതരിപ്പിക്കുന്നതിനു പകരം ഒരു സെമി നോക്ക്‌ഡ് ഡൌൺ വഴി XC40 റീചാർജിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് വോൾവോ തയാറെടുക്കുന്നത്. ആഗോള സെമി കണ്ട‌ക്ടർ ചിപ്പ് ക്ഷാമവും മറ്റ് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം വോൾവോയുടെ പദ്ധതികളെല്ലാം വൈകാൻ കാരണമായി.

MOST READ: ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

കർണാടകയിലെ ഹോസകോട്ട് പ്ലാന്റിൽ പ്രാദേശികമായി XC40 റീചാർജ് അസംബിൾ ചെയ്യും. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത ആഢംബര ഇലക്‌ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെർസിഡീസ് ബെൻസ് പോലുള്ള ജർമൻ ബ്രാൻഡുകളുടെ വിപണി പിടിക്കുകയാണ് വോൾവോയുടെ പ്രധാന ലക്ഷ്യം.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഏറെ നാളായി കാത്തിരിക്കുന്ന XC40 റീചാർജ് വിപണിയിൽ 2022 ജൂലൈ 26-ന് എത്തുമെന്ന സ്ഥിരീകരണവും സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്‌യുവിയുടെ പെട്രോൾ വകഭേദമായ XC40 പതിപ്പിന് സമാനമായ സ്റ്റൈലിംഗും ഡിസൈനുമാണ് ഇലക്ട്രിക് വേരിയന്റിനുമുള്ളത്.

MOST READ: Nissan Magnite എസ്‌യുവിയുടെ ഈ വേരിയന്റുകളും ഫീച്ചറുകളും ഇനിയില്ല, കാരണം ഇതാണ്

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

പെട്രോൾ എസ്‌യുവിയുടെ അതേ CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്‌ട്രിക്കും. അതിനാൽ ക്ലോസ്-ഓഫ് ഗ്രില്ലും വ്യത്യസ്ത അലോയ് വീലുകളും പോലുള്ള ചില ഇവി-നിർദ്ദിഷ്ട വ്യത്യാസങ്ങൾ ഒഴികെ രണ്ട് എസ്‌യുവികളും ഒരേപോലെ തന്നെ കാണപ്പെടും. ഈ വർഷം ആദ്യം മാർച്ചിൽ പ്രദർശിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

XC40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവറിന് 75 ലക്ഷം രൂപയോളം എക്സ്ഷോറൂം വില മുടക്കേണ്ടി വരുമെന്നാണ് സ്ഥിരീകരണം. ഒരൊറ്റ വേരിയന്റിൽ എത്തുന്ന ഇലക്‌ട്രിക് എസ്‌യുവിക്ക് ആൻഡ്രോയിഡ് ഓപ്പറേഷൻ സിസ്റ്റം ഉള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

MOST READ: വില 13.61 ലക്ഷം രൂപ, പ്രീമിയം സെഗ്മെന്റ് കൈയിലെടുക്കാൻ Suzuki Katana സൂപ്പർ ബൈക്ക് ഇന്ത്യയിൽ എത്തി

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഇതുകൂടാതെ വയർലെസ് ഫോൺ ചാർജർ, ഗൂഗിൾ വോയ്‌സ് അസിസ്റ്റൻസ്, ഒരു പനോരമിക് സൺറൂഫ്, വോൾവോ ഓൺ കോൾ കണക്റ്റഡ് കാർ ടെക്‌നോളജി, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ സവിശേഷതകളുമെല്ലാം ലഭിക്കും.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

രണ്ട് വ്യത്യസ്‌ത ഇന്റീരിയർ നിറങ്ങളോടെയാവും XC40 റീചാർജിനെ വോൾവോ അണിനിരത്തുക. ലംബമായി അധിഷ്‌ഠിതമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും എയർകോൺ വെന്റുകളും ഫീച്ചർ ചെയ്യുന്ന മിനിമലിസ്റ്റിക് ലേഔട്ടോടുകൂടിയ വളരെ പരിചിതമായ ക്യാബിനാണ് ഇലക്‌ട്രിക് എസ്‌യുവിയിലേതെന്നു പറയാം.

MOST READ: Renault Kiger-ന്റെ പ്രൊഡക്ഷന്‍ 50,000 പിന്നിട്ടു; ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പുതിയ കളര്‍ ഓപ്ഷനും

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾക്കൊപ്പം 'വോൾവോ ഓൺ കോൾ' ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യയാണ് വോൾവോ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുകൂടാതെ മുന്നിലും പിന്നിലും ഹീറ്റഡ് സീറ്റുകൾ, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമായിരിക്കും.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

വോൾവോ XC40 റീച്ചാർജ് ഇലക്‌ട്രിക് എസ്‌യുവിയുടെ സുരക്ഷാ സവിശേഷകളിലേക്ക് നോക്കിയാൽ 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ലെയ്ൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്. ഓരോ ആക്‌സിലിലും ഒരു ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് ഊർജം നൽകുന്ന 75kWh ബാറ്ററി പായ്ക്കാണ് ഇന്ത്യയിൽ വരാനിരിക്കുന്ന XC40 റീചാർജിന്റെ ഹൃദയം.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

408 bhp പവറിൽ പരമാവധി 660 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ XC40 റീച്ചാർജിന് പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഇലക്ട്രിക് എസ്‌യുവിക്ക് വെറും 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയും.

XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ബ്ലാക്ക് സ്റ്റോൺ, ഡെനിം ബ്ലൂ, ഫ്യൂഷൻ റെഡ്, ഗ്ലേസിയർ സിൽവർ, ക്രിസ്റ്റൽ വൈറ്റ് എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് എസ്‌യുവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo confirms xc40 recharge electric suv india launch on july 26 details
Story first published: Tuesday, July 5, 2022, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X