ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ
താരങ്ങൾക്ക് ഒരു ജീവിതരീതിയുണ്ട്. യഥാർത്ഥത്തിൽ ഈ ജിവിതരീതിയെയാണ് നമ്മൾ 'താരം' എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നതു തന്നെ. സാധാരണക്കാർക്ക് സാധിക്കാത്ത വിധത്തിലുള്ള ആഡംബരങ്ങളിൽ ജീവിക്കുക എന്നത് ഈ ജീവിതരീതിയുടെ ഒരു പ്രധാന ഭാഗമാണ്. സ്വാഭാവികമായും അത്യാഡംബര കാറുകൾ താരങ്ങൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറുന്നു.
ആഡംബര കാറില്ലാത്ത ഏക ഇന്ത്യൻ സൂപ്പർസ്റ്റാർ!
ദക്ഷിണേന്ത്യൻ താരങ്ങൾ ആഡംബര വാഹനങ്ങളോടുള്ള താൽപര്യത്തിന് പേരുകേട്ടവരാണ്. ഇവിടെ ദക്ഷിണേന്ത്യൻ താരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ആഡംബരക്കാറുകളിൽ ഏറ്റവും വിലപിടിപ്പുള്ളവയെ പരിചയപ്പെടാം.

ചിരഞ്ജീവി
കേരളത്തിലും വലിയ ആരാധകരുള്ള നടനാണ് ചിരഞ്ജീവി. ഇന്നും തെലുഗു നാട്ടുകാർക്കിടയിൽ ദൈവത്തോളം പോന്ന സ്ഥാനം ഈ നടനുണ്ട്. ഇദ്ദേഹത്തിന്റെ പക്കൽ നിരവധി കാറുകളുണ്ട്. ഇവയിൽ പ്രത്യേക പരാമർശമർഹിക്കുന്നത് റോൾസ് റോയ്സ് ഫാന്റം മോഡലാണ്. ഏതാണ്ട് 3 കോടി രൂപ വിലവരും ഈ കാറിന് ഇന്ത്യയിൽ.
കന്നഡ നടൻ ശിവരാജ് കുമാർ മകൾക്കു നൽകിയ സമ്മാനം

രാംചരൺ തേജ
അസാധ്യമായ അഭിനയമാണ് രാംചരൺ തേജയുടെ പ്രത്യേകത. അല്ലൂ അർജുനൊക്കെ പിന്നിലിരിക്കും! മഗധീര എന്ന സിനിമയിലൂടെയാണ് തേജ ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയത്. കല്യാണത്തിന് അമ്മായിയപ്പൻ സമ്മാനിച്ച റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് തേജയുടെ പക്കലുള്ള വിലപിടിപ്പുള്ള കാറുകളിലൊന്ന്. ഒരു ആസ്റ്റൺ മാർടിൻ വി8 വാന്റേജും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!

കമൽ ഹാസ്സൻ
ഇന്ത്യൻ സിനിമയിലെ അഭിനയശേഷിയുള്ള സൂപ്പർതാരങ്ങളിലൊരാളാണ് കമൽ ഹാസ്സൻ. ഇദ്ദേഹം ആഡംബര കാറുകളുടെ ആരാധകനാണ്. കമലിന്റെ പക്കൽ ഒരു ഹമ്മർ എച്ച്3 ഉണ്ടെന്നറിയാമോ?
ബാഹുബലി നായകൻ പ്രഭാസിന്റെ അത്യാഡംബര കാർ

ബാലകൃഷ്ണ
തെലുഗു നടൻ ബാലകൃഷ്ണയുടെ സ്റ്റണ്ട് രംഗങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. പറന്നുപോകുന്ന കാറിനുള്ളിലിരുന്ന കാജാബീഡിക്ക് തീക്കൊടുക്കുന്ന ബാലകൃഷ്ണ, ട്രെയിനിനെ ബൈക്കിൽ പോയി പിടിക്കുന്ന ബാലകൃഷ്ണ, അങ്ങനെ അങ്ങനെ അങ്ങനെ...! ഇദ്ദേഹത്തിന്റെ പക്കൽ ഒരു പോഷെ പനാമീറയും ബിഎംഡബ്ല്യു 7 സീരീസും ഉണ്ട്.
സ്വത്തുവിവരം പരസ്യപ്പെടുത്തി: ജയലളിതയുടെ പക്കല്‍ 9 കാറുകള്‍!!

ഉദയനിധി സ്റ്റാലിൻ
എം കരുണാനിധിയുടെ പേരക്കുട്ടിയായ ഉദയനിധി സ്റ്റാലിൻ നിരവധി പടങ്ങളിൽ അഭിനയിച്ച് വെറുപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഒരു ഹമ്മർ എച്ച്3 ഉണ്ട്. ഈ വാഹനം ചില അഴിമതികളുടെ ഭാഗമായി ഉദയനിധിയുടെ കൈയിലെത്തിയതാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍

വിജയ്
തമിഴിന്റെ ഇളയദളപതി വിജയ് അന്തസ്സിന്റെ കാര്യത്തിൽ ഒരു കുറവും കാണിക്കാത്തയാളാണ്. ഇദിദേഹത്തിന്റെ കൈയിൽ ഒരു റോൾസ് റോയ്സ് ഫാന്റം ഉണ്ട്.

സൂര്യ
സൂര്യയുടെ പക്കലുള്ള ഏറ്റവും വിലയേറിയ കാർ ഓഡി എ7 ആണ്. ഏതാണ്ട് 85 ലക്ഷം രൂപ വിലയുണ്ടിതിന്. ഈ കാർ ഓഡി സൂര്യക്ക് സമ്മാനിച്ചതാണെന്ന് കേൾക്കുന്നു.
ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ ആഡംബര കാര്‍ ചര്‍ച്ചയാവുന്നു
വിക്രം
ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ എന്ന സ്വന്തം തീരുമാനം തിരിച്ചടിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണ് വിക്രമിന്റേത്. ഇദ്ദേഹത്തിന്റെ പക്കലുള്ളത് ഒരു ഓഡി ആർ8 മോഡലാണ്. ഏതാണ്ട് 2 കോടി രൂപ വിലവരും വാഹനത്തിന്.
വിക്രം ഓഡിയില്‍ പോറിയാ?- 'അതുക്കും മേലെ!!'

ധനുഷ്
ആഡംബരക്കാറുകളുടെ കാര്യത്തിൽ ധനുഷ് ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. ബെൻലി, ജാഗ്വർ തുടങ്ങിയ വാഹനങ്ങൾ ധനുഷിന്റെ പക്കലുണ്ട്. 1.7 കോടി രൂപ വിലയുള്ള ഒരു ഓഡി എ8 കാറും ധനുഷിന്റെ ഉടമസ്ഥതയിലുണ്ട്.
ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ധോണി സ്വന്തമാക്കി
തൃഷ
തൃഷ ഈയിടെ കല്യാണം കഴിക്കാൻ തീരുമാനിച്ചതും പിന്നീടത് വേണ്ടെന്നു വെച്ചതുമെല്ലാം വാർത്തയായിരുന്നു. തൃഷയുടെ പക്കലുള്ളത് ബിഎംഡബ്ല്യു 5 സീരീസ് മോഡലാണ്.
തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!
സന്താനം
റോൾസ് റോയ്സ് കാർ സ്വന്തമാക്കാൻ സന്താനം ശ്രമം നടത്തിയതും അത് പരാജയപ്പെട്ടതുമെല്ലാം വലിയ വാർത്തയായിരുന്നു. ഇദ്ദേഹത്തിന്റെ പക്കലുള്ളത് റെയ്ഞ്ച് റോവർ ഇവോക്ക് ആണ്. 40 ലക്ഷത്തിന്റെ ചുറ്റുപാടിൽ വിലവരും ഈ കാറിന്.
റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയേ സന്താനം അടങ്ങൂ

ഹാരിസ് ജയരാജ്
സംഗീത സംവിധായകൻ ഒരസ്സൽ വാഹനഭ്രാന്തനാണ്. ഇദ്ദേഹത്തിന്റെ പക്കലുള്ളത് ഒരു ലാമ്പോർഗിനി അവന്റഡോർ മോഡലാണ്. 5 കോടി രൂപയാണ് ഈ കാറിന് വില.
തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

യുവൻ ശങ്കർ രാജ
ഒട്ടും കുറയ്ക്കാൻ തയ്യാറല്ല സംഗീത സംവിധായകനായ യുവൻ ശങ്കർ രാജ. ഈ ഇളയരാജാ പുത്രന്റെ പക്കലുള്ള കാറുകളിൽ ആസ്റ്റൺ മാർടിൻ എൻ420 വാന്റേജ്, ബിഎംഡബ്ല്യു എന്നിവയുൾപെടുന്നു.
ടിപ്പു സുല്‍ത്താന് ആദരമര്‍പിച്ച് ഗോസ്റ്റ് 'മൈസൂര്‍ പതിപ്പ്'
അല്ലു അർജുൻ
തെലുഗിന്റെ അഭിനയ ചക്രവർത്തിയായ അല്ലൂ അർജുൻ വാഹനങ്ങളോട് വലിയ താൽപര്യമുള്ളയാളാണ്. ബണ്ണി എന്നാണ് അല്ലുവിനെ സ്നേഹിക്കുന്നവർ വിളിക്കുക. പേരിലും ഒരു അർഥരാഹിത്യം കാണാവുന്നതാണ്. 666 എന്ന നമ്പരാണ് ഇദ്ദേഹം കാറിനായി ലേലം വിളിച്ചെടുത്തത്. ഏതാണ്ട് 1 കോടി രൂപ വിലയുണ്ട് ഈ കാറിന്.
ഗ്ലാമറിന് ദാഹിക്കുന്ന അവള്‍ അല്ലൂ അര്‍ജുന്റെ പിന്നാലെ....
മഹേഷ് ബാബു
തെലുഗു നടൻ മഹേഷ് ബാബുവിന് അദ്ദേഹത്തിന്റെ ഭാര്യ ഒരു കിടിലൻ കാർ സമ്മാനിക്കുകയുണ്ടായി. ഈ റെയ്ഞ്ച് റോവർ കാറിന് 2 കോടിയോളം വിലയുണ്ട്.
മാസ്സ് ഹീറോ മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?
രവിതേജ
രവിതേജയുടെ പക്കലുള്ളത് ഒരു മെഴ്സിഡിസ് എസ് ക്ലാസ്സാണ്. ഏതാണ്ട് 1.5 കോടി രൂപ വിലയുണ്ട് ഈ കാറിന്.
ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍
പവൻ കല്യാൺ
തെലുഗിന്റെ പവർ സ്റ്റാറാണ് പവൻ. ഇദ്ദേഹത്തിന്റെ പക്കൽ രണ്ട് ബെൻസ് കാറുണ്ട്. കൂടാതെ ഒരു ഓഡി ക്യു7 മോഡലും സ്വന്തമാക്കിയിരിക്കുന്നു. ഇതിന് ഏതാണ്ട് 85 ലക്ഷം രൂപ വിലയുണ്ട്.
പൃഥ്വിരാജിന്‍റെ കാറിൽ മമ്മൂക്ക കയറിയപ്പോൾ

ജൂനിയർ എൻടിആർ
തെലുഗുദേശത്തിന്റെ സ്വന്തം എൻടി രാമറാവുവിന്റെ കൊച്ചുമകനാണ് ജൂനിയർ എൻടിആർ എന്ന പേരിലറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പക്കൽ ഒരു പോഷെ 911 കാറുണ്ട്. കുച്ചുപുഡിയൊക്കെ പഠിച്ചിട്ടുള്ള ജൂനിയർ എൻടിആറിന് ക്ലാസിക് വാഹനങ്ങളോടാണ് താൽപര്യം. ;)
സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും

പൃഥ്വിരാജ്
മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജിന്റെ പക്കലുള്ളവയിൽ എടുത്തുപറയേണ്ടത് ഓഡി ക്യു7, പോഷെ കായേൻ എന്നീ വാഹനങ്ങളാണ്.
പൃഥ്വിരാജ് വാങ്ങിയ പോഷെ കായേന്‍

മമ്മൂക്ക
കേരളം കണ്ട ഏറ്റവും വലിയ വാഹനഭ്രാന്തന്മാരിലൊരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിന്റെ പക്കൽ നിരവധി കാറുകളുണ്ട്. അവയിലൊന്ന് ജാഗ്വർ എക്സ്‌ജെ എൽ കേവിയർ ആണ്. 1.5 കോടി രൂപയാണ് വില.
മമ്മൂക്ക: അറുപത്തിനാലാം വയസ്സിലും പതിനാറിന്റെ വാഹനഭ്രാന്ത്!
മോഹൻലാൽ
ലാലേട്ടൻ വാഹനങ്ങളോട് വലിയ ഭ്രാന്തൊന്നും ഉള്ളയാളല്ല. ഇദ്ദേഹത്തിന്റെ പക്കൽ 1.5 കോടി രൂപയുടെ ഒരു മെഴ്സിഡിസ് എസ് ക്ലാസ്സുണ്ട്.
ലാലേട്ടന്റെ 'കാറിസം'
കൂടുതൽ
അഞ്ജലി വാങ്ങിയ ആഡംബരക്കാറും മലയാളിയുടെ ഒടുക്കത്തെ കഴപ്പും
അറുപത്താറിലും ഹമ്മറിനെ വിടാതെ ആര്‍നോള്‍ഡ്


Click it and Unblock the Notifications








