മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്ക്ഗോ

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് നഗരങ്ങളിലായി 30,000 ത്തിലധികം ഇലക്ട്രിക് ബൈക്കുകള്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഇബൈക്ക്ഗോ രംഗത്ത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

ഇതിന്റെ ഭാഗമായി ASSAR (അഡ്വാന്‍സ് സര്‍വീസസ് ഫോര്‍ സോഷ്യല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്) യുമായി ഇബൈക്ക്ഗോ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

പുതിയ പദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം ആളുകള്‍ക്ക് ജോലികള്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ഇവി ദിനത്തിലാണ് ഇരുകൂട്ടരും പങ്കാളിത്തം പ്രഖ്യാപിച്ചത്.

MOST READ: പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ പുറത്തിറക്കാനൊരുങ്ങി ഹീറോ

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

ഈ പങ്കാളിത്തത്തില്‍ EoDB -യും ഇബൈക്‌ഗോയും വിവിധ ഇ-കൊമേഴ്സ്, ലോജിസ്റ്റിക് കമ്പനികളായ ആമസോണ്‍, ബിഗ് ബാസ്‌ക്കറ്റ് എ സ്വിഗ്ഗി എന്നിവയിലേക്ക് മൂവായിരത്തിലധികം ഇവി ബൈക്കുകള്‍ വിന്യസിക്കുകയും ചെയ്യും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) പിന്തുണയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നീതി ആയോഗ്, ഭവന, നഗരകാര്യ മന്ത്രാലയം, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇലക്ട്രോണിക്‌സ് മന്ത്രാലയം എന്നിവയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും വക്താക്കള്‍ വെളിപ്പെടുത്തി.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

30,000 ബൈക്കുകളുടെ അഭൂതപൂര്‍വമായ പൂളില്‍ നിന്നുള്ള ആദ്യത്തേതാണ് ഈ 3,000 ബൈക്കുകള്‍. ആദ്യ ഘട്ടത്തില്‍, 7 നഗരങ്ങളിലായി ഈ ബൈക്കുകളുടെ വിന്യാസ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

ഡല്‍ഹിയില്‍ 900, മുംബൈയില്‍ 700, ബെംഗളൂരില്‍ 700, പൂനെയില്‍ 200, അമൃത്സറില്‍ 150, ഹൈദരാബാദില്‍ 150, ജയ്പൂരില്‍ 200 എന്നിങ്ങനെയാകും ആദ്യഘട്ടത്തില്‍ തിരിക്കുക.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

''ഈ സഹകരണത്തോടുള്ള ഞങ്ങളുടെ താല്‍പര്യം ഇരട്ടിയാണ്. ഇന്ത്യയില്‍ ഇവി ഉപയോഗം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ജിഡിപിയില്‍ നല്ല സ്വാധീനം ചെലുത്തുകയും പരിസ്ഥിതി സൗഹൃദവും സാമ്പത്തിക യാത്രയും നേടാന്‍ ഇവി തെരഞ്ഞെടുക്കുന്നവരെ പ്രാപ്തമാക്കുകയും ചെയ്യുമെന്നും ഇബൈക്‌ഗോയുടെ സ്ഥാപകനും സിഇഒയുമായ ടി ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

'പ്രതിസന്ധി ഘട്ടങ്ങളില്‍ അവസരങ്ങള്‍ തേടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ - ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് നന്നായി പ്രതിധ്വനിക്കുന്നു. ആത്മനിര്‍ഭാരത്, ഇബൈക്ക്‌ഗോയുമായുള്ള ഈ സഖ്യം ഉചിതവും കൃത്യസമയവുമാണ്. ഇലക്ട്രിക് ബൈക്കുകള്‍ വിന്യസിക്കുന്നതിലൂടെ ഓരോ പാദത്തിലും 10,000 ആധികം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമാണിതെന്നും ബിസിനസ്സ് പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ASSAR ഡയറക്ടര്‍ അഭിജിത് സിന്‍ഹ പറഞ്ഞു.

MOST READ: 4.5 വർഷത്തിനുള്ളിൽ 5.5 ലക്ഷം വിൽപ്പന; പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 ഇലക്ട്രിക് ബൈക്കുകള്‍; ASSAR പങ്കാളിത്തം പ്രഖ്യാപിച്ച് ഇബൈക്‌ഗോ

ഹരിത ഊജ്ജം ഉപയോഗിച്ച് പരിസ്ഥിതിയെ പിന്തുണയ്ക്കുകയും പരിരക്ഷിക്കുകയും ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ഊന്നല്‍ നല്‍കുമെന്നും കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) ചുമതലയുള്ള മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ഈ പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ സുസ്ഥിര വികസനത്തിന് നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
E-Mobility Startup eBikeGo Ties Up With ASSAR. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X