കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

Written By:

റെയ്ഞ്ച് റോവർ എന്ന വിഖ്യാതമായ എസ്‌യുവി ലോകത്തിന്റെ നിരത്തുകളിൽ ഓടാൻ തുടങ്ങിയിട്ട് വർഷം നാൽപത്തഞ്ചായി. ഇത് ആഘോഷിക്കേണ്ട സംഗതി തന്നെയാണ്. വ്യത്യസ്തമായ ആഘോഷങ്ങളിലൂടെ റെയ്ഞ്ച് റോവർ എസ്‌യുവിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ലാൻ‌ഡ് റോവർ ഇപ്പോൾ.

ചൈനയിൽ വ്യത്യസ്തമായ ഒരു രീതിയിലാണ് റെയ്ഞ്ച് റോവറിന്റെ പിറന്നാൾ ആഘോഷിക്കപ്പെട്ടത്. പേപ്പർ കൊണ്ട് ഒരു പാലമുണ്ടാക്കി. ആ പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചു!! ചിത്രങ്ങളും വിവരങ്ങളും താഴെ.

To Follow DriveSpark On Facebook, Click The Like Button
കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

ലോകത്തിലാദ്യമായാണ് പേപ്പറുകൾ കൊണ്ട് നിർമിച്ച പാലത്തിലൂടെ ഒരു വാഹനം വിജയകരമായി ഓടിക്കുന്നത്.

പ്രിയങ്ക ചോപ്രയും നീളംകൂടിയ റെയ്ഞ്ച് റോവറും

കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

54,390 ഷീറ്റ് പേപ്പറാണ് പാലം നിർമിക്കാൻ ഉപയോഗിച്ചത്. ഈ പാലം യാതൊരു താങ്ങുമില്ലാതെയാണ് നിൽക്കുന്നത് എന്നറിയുക. മൂന്നു ദിവസമെടുത്തു പാലത്തിന്റെ നിർമാണത്തിന്.

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്‍ഗ് അവതരിപ്പിച്ചു

കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

പശകളോ, ഉറപ്പിച്ചുനിറുത്താനാവശ്യമായ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കാതെയാണ് പാലത്തിന്റെ നിർമാണം. പ്രത്യേകതരത്തിലുള്ള നിർമാണത്തിലൂടെയാണ് ഇത് സാധിച്ചത്. ഇതിനായി ബ്രിട്ടിഷ് കമ്പനിയായ ജേംസ് ക്രോപ്പർ പിഎൽസിയെയാണ് ലാൻഡ് റോവർ സമീപിച്ചത്.

ബിജു മേനോന്‍റെ റെയ്ഞ്ച് എത്ര?

കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

1970ലാണ് റെയ്ഞ്ച് റോവർ വിപണിയിലെത്തുന്നത്. ലോകത്തിലെ ആദ്യത്തെ ആഡംബര എസ്‌യുവി എന്ന വിശേഷണത്തോടെ ഈ വാഹനം നിരത്തുകളിലെത്തി.

ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍

കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

മധ്യ അമേരിക്കയിലെ ഡാരിയൻ ഗാപ്പ് കടക്കുന്ന ആദ്യത്തെ വാഹനമെന്ന ബഹുമതി റെയ്ഞ്ച് റോവർ ഇവോക്കിനാണ്. അങ്ങേയറ്റം ദുർഘടം പിടിച്ച പാതയാണിത്.

അനുഷ്കയുടെ 'റോഡ് പ്രസന്‍സ്' പരിശോധിക്കുന്നു!

കടലാസ് പാലത്തിലൂടെ റെയ്ഞ്ച് റോവർ ഓടിച്ചപ്പോൾ!!

പൂർണമായും അലൂമിനിയത്തിൽ നിർമിച്ച ആദ്യത്തെ എസ്‌യുവി എന്ന ബഹുമതിയും റെയ്ഞ്ച് റോവറിനാണ്. ഈ മാറ്റം വലിയൊരു വിപ്ലവമാണ് വാഹനനിർമാണത്തിൽ സാധിച്ചത്. സാധാരണ സ്റ്റീൽ വാഹനത്തിനെക്കാൾ 420 കിലോഗ്രാം ഭാരം കുറയ്ക്കാൻ അലൂമിനിയത്തിലുള്ള നിർമാണത്തിന് സാധിച്ചു.

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

കൂടുതല്‍... #range rover
Story first published: Monday, November 23, 2015, 11:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark