മധ്യപ്രദേശുകാരൻ വെറും 10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

Written By:

പെട്രോളിനും ഡീസലിനുമെല്ലാം ദിനംപ്രതിയെന്നോണം വില കയറിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി. ഇത് ഇതര സാധ്യതകളെ തേടാനുള്ള മനുഷ്യന്റെ ചോദനയെ ഉണർത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ആവശ്യമാണല്ലോ കണ്ടുപിടിത്തത്തിന്റെ തന്ത! മധ്യപ്രദേശുകാരനായ ഒരു മെക്കാനിക്ക് നടത്തിയ കണ്ടുപിടിത്തം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ലിറ്ററിന് വെറും 10 രൂപ മാത്രം ചെലവു വരുന്ന ഇന്ധനമാണ് ഈ മെക്കാനിക്ക് തന്റെ കാറിൽ ഉപയോഗിക്കുന്നത്. ഈ ഇന്ധനത്തെ അടുത്തറിയാം താഴെ.

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

റഈസ് മർകാനി എന്ന മെക്കാനിക്കാണ് വാഹനമോടിക്കുന്നതിന് ഒരു ബദൽ ഇന്ധനസാധ്യതയുമായി വന്നിരിക്കുന്നത്.

Read More: ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

തികച്ചും പരിസ്ഥിതി സൗഹൃദം പുലർത്തുന്നതാണ് ഈ ഇന്ധനം എന്ന പ്രത്യേകത കൂടിയുണ്ട്. പരിസ്ഥിതിസൗഹാർദ്ദം പുലർത്തുന്ന ഇന്ധനസാധ്യതകളെ ലോകം തിരഞ്ഞു നടക്കുന്നതിനിടയിലാണ് റഈസിന്റെ ഈ കണ്ടുപിടിത്തം പുറത്തുവരുന്നത് എന്നതും ശ്രദ്ധിക്കണം.

Read More: വാഹന സാങ്കേതികപദങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

അസെറ്റലിൻ ഗാസ് എന്ന ഇന്ധനമാണ് റഈസ് ഉപയോഗിക്കുന്നത്. ഈ ഇന്ധനത്തിലോടുന്ന ഒരു കാർ റഈസ് വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ലിറ്ററിന് പത്ത് രൂപ മുതൽ ഇരുപത് രൂപ വരെ വിലയേയുള്ളൂ ഈ ഇന്ധനത്തിന്.

Read More: ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

വ്യാവസായികാവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് അസെറ്റലിൻ ഗാസ്. റഈസിന്റെ സാങ്കേതികത ഈ ഗാസ് നിർമിക്കുന്നത് കാൽസ്യം കാർബൈഡിന്റെയും വെള്ളത്തിന്റെയും പ്രതിപ്രവർത്തനത്തിലൂടെയാണ്.

Read More: ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

ഈ കണ്ടുപിടിത്തത്തിന്റെ പേറ്റന്റിനായി അപേക്ഷ നൽകിയിട്ടുണ്ട് റഈസ്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

Read More: ഇരുട്ടില്‍ തിളങ്ങുന്ന കാര്‍ പെയിന്റ് വരുന്നു!

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

ഇതിനിടെ ഒരു ചൈനീസ് കമ്പനി റഈസിനെ സമീപിച്ചിരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഈ സാങ്കേതികത ഉപയോഗിക്കാമെന്ന നിർദ്ദേശം അവർ വെച്ചു. പക്ഷെ, റഈസ് ഇതിന് വഴങ്ങുകയുണ്ടായില്ല.

Read More: എന്താണ് കൊങ്കണ്‍ റെയില്‍വേ 'റോറോ' സര്‍വീസ്?

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

രാജ്യത്തു തന്നെ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കാൻ കഴിയുമോ എന്നാണ് റഈസ് ആലോചിക്കുന്നത്.

Read More: ഇമ്മൊബിലൈസറും സറ്റാർട്-സ്‌റ്റോപ്പും ഹീറോ ബൈക്കുകളിലേക്ക്

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

തന്റെ നാടായ സദാർ ബജാർ സാഗറിൽ തന്നെ പ്ലാന്റ് സ്ഥാപിക്കണം. നാട്ടുകാർക്ക് തൊഴിൽ നൽകാൻ സാധിക്കണം.

Read More: ടാറ്റ മോട്ടോഴ്‌സ് മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നു

10 രൂപ വിലയുള്ള ഇന്ധനത്തിൽ കാറോടിക്കുന്നു!

റഈസ് മർക്കാനി ഈ കണ്ടുപിടിത്തം നടത്തിയിട്ട് ഏറെ നാളായി. പുതിയ സാങ്കേതികതയിലോടുന്ന റഈസിന്റെ കാറിനെ ആളുകൾ കളിയാക്കുകയായിരുന്നു. ഇപ്പോൾ രാജ്യാന്തര അംഗീകാരങ്ങൾ ഉദ്ദേഹത്തെ തേടിയെത്തുമ്പോൾ നാട്ടുകാർ അന്തംവിടുകയാണ്.

Read More: വോള്‍വോ സ്വയംനിയന്ത്രിത കാര്‍ 2017ല്‍

കൂടുതൽ

കൂടുതൽ

സ്റ്റീയറിങ് വീല്‍, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം വരുന്നു!

കോഴിക്കഴുത്തില്‍ നിന്ന് മെഴ്‌സിഡിസ് സസ്‌പെന്‍ഷന്‍

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

English summary
A Mechanic In Madhya Pradesh Invented An Alternative Fuel.
Story first published: Monday, October 12, 2015, 10:50 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark