2015ൽ ആഘോഷിക്കപ്പെട്ട വാഹന വാർത്തകൾ

Written By:

കുറെ വർഷങ്ങളായി ഈ ഭൂമിയിലുള്ളവരാണ് നമ്മൾ. പലതരം കുന്നായ്മകൾ ചെയ്തും ചിലപ്പോഴെല്ലാം നല്ലതെന്ന് തോന്നിപ്പിക്കുന്ന പണികൾ ചെയ്തും നമ്മളങ്ങനെ കഴിഞ്ഞുകൂടുകയാണ്. ഓരോ വർഷവും പിന്നിടുമ്പോൾ ഇങ്ങനെ ചെയ്തുകൂട്ടിയതെല്ലാം ഓർത്തെടുത്ത് സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നതും നമ്മുടെ ഒരു രീതിയാണ്. ഇവിടെ അത്തരമൊരു പണിയാണ് ഡ്രൈവ്സ്പാർക്ക് ചെയ്യാൻ പോകുന്നത്.

2015ൽ അടിച്ചുകൂട്ടിയ സ്റ്റോറികളിൽ ഏറ്റവുമധികം വായിക്കപ്പെട്ടവ തെരഞ്ഞെടുത്ത് നൽകുകയാണ്. ഇവയിൽ ചിലത് നിങ്ങൾ വായിച്ചിരിക്കില്ല. വെറുതെയൊന്ന് കേറി നോക്കാവുന്നതാണ് :)

ജനുവരി: അമേരിക്കൻ പ്രസിഡണ്ടിന്റെ വരവ്

ജനുവരി: അമേരിക്കൻ പ്രസിഡണ്ടിന്റെ വരവ്

റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയിലെത്തിയതിന്റെ കോലാഹലങ്ങളോടെയാണ് 2015 പുലർന്നത്. എയര്‍ ഫോഴ്‌സ് വണ്‍ എന്ന പ്രത്യേക വിമാനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇത്തരം യാത്രകള്‍ക്ക് പോകാറുള്ളത്. എയര്‍ ഫോഴ്‌സ് വണ്ണിനെ വിശദമായി പരിചയപ്പെടുത്തുന്ന സ്റ്റോറി വർഷാദ്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ഒന്നായിരുന്നു. ഇവിടെ വായിക്കാം.

ഫെബ്രുവരി: മാരുതിയെന്നു കേട്ടാൽ തിളയ്ക്കണം

ഫെബ്രുവരി: മാരുതിയെന്നു കേട്ടാൽ തിളയ്ക്കണം

മാരുതി സുസൂക്കി എന്ന ബ്രാൻഡ് നാമം ഇന്ത്യൻ ഇടത്തരക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. നിലവിൽ ജപ്പാൻ കമ്പനിയായ സുസൂക്കിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനിയുള്ളതെങ്കിലും ഇന്ത്യാക്കാരുടെ സ്നേഹബഹുമാനങ്ങൾ ഒട്ടും കുറഞ്ഞിട്ടില്ല. മാരുതിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ വിഖ്യാത ഡിസൈനറായ ദിലീപ് ഛബ്രിയ മോഡിഫൈ ചെയ്ത സ്റ്റോറിയാണ് ഫെബ്രുവരി മാസത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത്. ഇവിടെ വായിക്കാം

മാർച്ച്: പഴയ ചില മരണവാർത്തകൾ

മാർച്ച്: പഴയ ചില മരണവാർത്തകൾ

മരണം എപ്പോഴും രുചിയേറിയ വാർത്തയാണ്. അകാലമരണമാണെങ്കിൽ അതിന് ഇനിയും വാർത്താമൂല്യം കൈവരും. ഇന്ത്യയുടെ വാഹനചരിത്രത്തിൽ സംഭവിച്ച വലിയ 'കാർമരണ'ങ്ങളെക്കുറിച്ചുള്ള ഫീച്ചറായിരുന്നു മാർച്ച് മാസത്തിലെ ഏറ്റവുമധികം വായിക്കപ്പെട്ട സ്റ്റോറി. അതിവിടെ വായിക്കാം.

ഏപ്രിൽ: ലാലേട്ടനോടുള്ള സ്നേഹം

ഏപ്രിൽ: ലാലേട്ടനോടുള്ള സ്നേഹം

'ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും' വേണ്ടില്ല മനസ്സിലൊരു ഫ്യൂഡൽ കുടവയർ സൂക്ഷിക്കുന്നത് വലിയവിഭാഗം മലയാളികളുടെ ശീലമാണ്. ഇത്തരമാളുകളുടെ വികാരമാണ് ലാലേട്ടൻ. ഡ്രൈവ്സ്പാർക്കിന്റെ ഏപ്രിൽ മാസം ലാലേട്ടന്റെ ആരാധകർ കൊണ്ടുപോകുന്നതാണ് കണ്ടത്. വാർത്ത ഇവിടെ വായിക്കാം.

മെയ്: വിശ്വാസം, അതല്ലെ എല്ലാം?

മെയ്: വിശ്വാസം, അതല്ലെ എല്ലാം?

പഴയ കാറുകൾ വാങ്ങുമ്പോൾ വിശ്വാസ്യത എപ്പോഴും ഒരു വലിയ പ്രശ്നമായി വരുന്നു. കുറെ ഓടിക്കഴിഞ്ഞാലും നല്ല പ്രകടനം കാഴ്ചവെക്കുന്ന മോഡലുകളെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ ലേഖനത്തിന് ധാരാളം വായനക്കാരുണ്ടായി. ഇവിടെ വായിക്കാം.

ജൂൺ: മരണപ്പെട്ട കാറുകളുടെ വിശ്രമസ്ഥലം

ജൂൺ: മരണപ്പെട്ട കാറുകളുടെ വിശ്രമസ്ഥലം

രണ്ടാംലോകയുദ്ധകാലത്ത് ഏതോ അടിയന്തിരാവസ്ഥയിൽ ഓടിപ്പോകേണ്ടിവന്ന അമേരിക്കൻ പട്ടാളക്കാർ തങ്ങളുടെ കാറുകൾ ഒരു കാട്ടിലൊളിപ്പിച്ചു. പിന്നീടെന്നെങ്കിലും തിരിച്ചുവന്ന് അവ കൊണ്ടുപോകാമെന്നായിരുന്നു പട്ടാളക്കാരുടെ വിചാരം. ഈ സ്റ്റോറിയാണ് ജൂൺ മാസത്തിൽ ഏറെ വായിക്കപ്പെട്ടത്. കൂടുതൽ വായിക്കാം ഇവിടെ.

ജൂലൈ: വീണ്ടുമൊരു വിശ്വാസ്യതാ പ്രശ്നം

ജൂലൈ: വീണ്ടുമൊരു വിശ്വാസ്യതാ പ്രശ്നം

ബജാജ് പൾസർ ആർഎസ്200 മോഡലിന്റെ അലോയ് വീൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തകർന്നത് വലിയ വാർത്തകൾക്ക് കാരണമായി. ജൂലൈ മാസത്തിൽ ഏറെ വായിക്കപ്പെട്ടത് ഈ വാർത്തയാണ്. ഇവിടെ വായിക്കാം.

ആഗസ്റ്റ്: മാരുതി എസ് ക്രോസ്സിന്റെ പ്രവേശം

ആഗസ്റ്റ്: മാരുതി എസ് ക്രോസ്സിന്റെ പ്രവേശം

മാരുതി സുസൂക്കി എസ് ക്രോസ്സ് ക്രോസ്സോവറിന്റെ വിപണിപ്രവേശമായിരുന്നു ആഗസ്റ്റ് മാസത്തിലെ പ്രധാന വാർത്ത. ഏറ്റവുമധികം പേർ വായിച്ചതും ഈ വാർത്ത തന്നെ. ഈ വാഹനത്തിന്റെ പ്രധാന എതിരാളിയായ ഹ്യൂണ്ടായ് ക്രെറ്റയുമായുള്ള താരതമ്യത്തിനും നല്ല വായനക്കാരുണ്ടായി. ഇവിടെ വായിക്കാം ആ താരതമ്യം.

സെപ്തംബർ: ഫോക്സ്‌വാഗൺ വിവാദവും ഡീസലിന്റെ മരണവും

സെപ്തംബർ: ഫോക്സ്‌വാഗൺ വിവാദവും ഡീസലിന്റെ മരണവും

അമേരിക്കൻ എമിഷൻ വകുപ്പ് അധികൃതരെ പറ്റിക്കാനായി ചില സോഫ്റ്റ്‌വെയർ തിരിമറികൾ നടത്തിയ ഫോക്സ്‌വാഗന്റെ കഥ നമ്മളേറെ കേട്ടതാണ്. ഈ സംഭവം ഡീസൽ കാറുകളുടെ യുഗാന്ത്യത്തെയാണ് കുറിക്കുന്നതെന്ന് ചില നിരീക്ഷണങ്ങൾ വന്നിട്ടുണ്ട്. ഇതെക്കുറിച്ചുള്ള സ്റ്റോറിയാണ് സെപ്തംബർ മാസത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത്.

ഒക്ടോബർ: റിനോ ക്വിഡ് പുതിയ അധ്യായം രചിക്കുമ്പോൾ

ഒക്ടോബർ: റിനോ ക്വിഡ് പുതിയ അധ്യായം രചിക്കുമ്പോൾ

മാരുതിയുടെ അധിനിവേശ നിയന്ത്രണരേഖകളെ അടുത്തകാലത്ത് ഏറ്റവും ഫലപ്രദമായി ലംഘിച്ച കാർ ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് റിനോ ക്വിഡ്. ഈ വാഹനം ഞങ്ങൾ ടെസ്റ്റ് ചെയ്യുകയുണ്ടായി. ഒക്ടോബറിൽ ഏറ്റവും വായിക്കപ്പെട്ടത് ഈ സ്റ്റോറിയാണ്.

നവംബർ: അബാനിയുടെ വീടും 168 കാറും

നവംബർ: അബാനിയുടെ വീടും 168 കാറും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ അംബാനിയുടെ കാറും വീടുമെല്ലാം നമുക്ക് വലിയ കൗതുകമാണ്. നവംബർ മാസത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് ഈ വിഷയത്തിലുള്ള ഒരു സ്റ്റോറിയാണ്. ഇവിടെ വായിക്കാം.

ഡിസംബർ: തിരിച്ചുവിളികളുടെ കാലം

ഡിസംബർ: തിരിച്ചുവിളികളുടെ കാലം

ഇന്ത്യയിൽ കാർ കമ്പനികൾ സ്വയം തിരിച്ചുവിളികൾ നടത്താൻ തുടങ്ങിയത് ശുഭകരമായ കാര്യമാണ്. രാജ്യത്ത് ഏറ്റവുമധികം തിരിച്ചുവിളിക്കപ്പെട്ട കാറുകളെക്കുറിച്ചുള്ള സ്റ്റോറിയാണ് നടപ്പ് മാസത്തിൽ (ഡിസംബർ) ഏറ്റവുമധികം വായിക്കപ്പെട്ടത്.

English summary
Most Celebrated Automobile Stories Of 2015.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark