ഇന്ത്യയിൽ ഏറ്റവുമധികം തിരിച്ചുവിളിച്ച 10 കാറുകൾ!

By Santheep

തിരിച്ചുവിളികളൊന്നുമില്ലാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. വിപണിയിലുണ്ടായിരുന്ന നന്നെക്കുറച്ച് കാർനിർമാതാക്കൾ എല്ലാംകൊണ്ടും 'പെർഫെക്ട്' ആയ കാറുകളാണ് വിപണിയിലെത്തിച്ചിരുന്നത്. ഇക്കാരണത്താൽ തിരിച്ചുവിളി എന്നൊരു സംഗതി കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. എന്നാൽ, ഈയടുത്ത കാലത്തായി വിദേശ കാർനിർമാതാക്കൾ വിപണിയിലെത്തുകയും മത്സരം കടുക്കുകയും ചെയ്തപ്പോൾ സ്ഥിതിയാകെ മാറി. സർക്കാർ ചില നിയന്ത്രണങ്ങളും ചട്ടങ്ങളുമെല്ലാം കൊണ്ടുവന്നു. തിരിച്ചുവിളികളുടെ കാലം തുടങ്ങി.

മാരുതി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

വിപണിയിലെ മത്സരാന്തരീക്ഷം മൂലം കാർനിർമാതാക്കൾ സ്വയം തിരിച്ചുവിളികൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നടന്നിട്ടുള്ള തിരിച്ചുവിളികലിൽ ഏറ്റവും വലിയ പത്തെണ്ണം തെരഞ്ഞെടുക്കുകയാണ് ഇവിടെ. വായിക്കുക.

10. നിസ്സാൻ സണ്ണി

10. നിസ്സാൻ സണ്ണി

നിസ്സാൻ വലിയ ആഘോഷങ്ങളോടെ അവതരിപ്പിച്ച കാറാണ് സണ്ണി സെഡാൻ. തുടക്കത്തിൽ നല്ല വിൽപന കണ്ടെത്തിയ ഈ കാർ ഇപ്പോൾ പിന്നാക്കം പോയിരിക്കുകയാണ്. 2013ൽ സണ്ണിയുടെ 15,902 യൂണിറ്റ് തിരിച്ചുവിളിക്കുകയുണ്ടായി. 2015ൽ വീണ്ടും 5500 യൂണിറ്റു കൂടി തിരിച്ചുവിളിച്ചു. ആദ്യത്തെ തിരിച്ചുവിളി ബ്രേക്ക് മാസ്റ്റർ സിലിണ്ടർ സീൽ തകരാർ പരിഹരിക്കാനും രണ്ടാമത്തേത് എയർബാഗിന്റെയും എൻജിൻ സ്വിച്ചുകളുടെയും തകരാർ പരിഹാരിക്കാനുമായിരുന്നു. ആകെ തിരിച്ചുവിളിച്ചത് 21402 യൂണിറ്റ്.

ഇന്ത്യയ്ക്കായി റിനോയുടെ പുതിയ എസ്‌യുവി തയ്യാറാകുന്നു
09. മഹീന്ദ്ര സ്കോർപിയോ

09. മഹീന്ദ്ര സ്കോർപിയോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്‌യുവികളിലൊന്നാണ് സ്കോർപിയോ. 2013ൽ ഈ കാറിന്റെ 985 യൂണിറ്റ് തിരിച്ചുവിളിച്ചു. 2014ൽ 23,519 യൂണിറ്റാണ് തിരിച്ചുവിളിച്ചത്. പ്രഷർ റെഗുലേറ്റിങ് വാൽവിന് തകരാർ സംഭവിച്ചതാണ് തിരിച്ചുവിളിക്ക് കാരണമായത്.

രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ
08. ഫോഡ് ഫിയസ്റ്റ ക്ലാസ്സിക്

08. ഫോഡ് ഫിയസ്റ്റ ക്ലാസ്സിക്

2013ലായിരുന്നു ഫിയസ്റ്റ ക്ലാസ്സിക് മോഡലിന്റെ തിരിച്ചുവിളി. ആകെ 25,871 യൂണിറ്റ് തിരിച്ചുവിളിക്കപ്പെട്ടു.

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ
07. ഫോഡ് ഇക്കോസ്പോർട്

07. ഫോഡ് ഇക്കോസ്പോർട്

ചെറു എസ്‌യുവി വിപണിയിലെ സ്റ്റൈലൻ വാഹനമായ ഇക്കോസ്പോർടിനും തിരിച്ചുവിളി നേരിടേണ്ടതായി വന്നു. 2013ൽ വാഹനം വിപണിയിലെത്തിയതിനു തൊട്ടു പിന്നാലെയാണ് തിരിച്ചുവിളിയുണ്ടായത്. ഗ്ലോ പ്ലഗ്ഗിന് തകരാർ സംഭവിച്ചതായിരുന്നു പ്രശ്നം. 2014ൽ 20,700 യൂണിറ്റ് തിരിച്ചുവിളിച്ചു. ഫ്യുവൽ ലൈനിലുണ്ടായ തകരാർ പരിഹരിക്കാനായിരുന്നു ഇത്. 2015ൽ 16,500 യൂണിറ്റാണ് സസ്പെൻഷൻ തകരാർ മൂലം തിരിച്ചുവിളിക്കപ്പെട്ടത്. ആകെ 38,224 യൂണിറ്റ് തിരിച്ചുവിളിച്ചു.

നരേന്ദ്ര മോഡി ജാഗ്വർ പ്ലാന്റിലെത്തി; ഫോട്ടോയെടുത്തു
06. ടൊയോട്ട ഇന്നോവ

06. ടൊയോട്ട ഇന്നോവ

ഇന്ത്യയിലെ ഏറ്റവുമധികം വിൽപനയുള്ള എംപിവി മോഡലാണ് ഇന്നോവ. സ്റ്റീയറിങ് വീലിന് സംഭവിച്ച തകരാർ‌ മൂലം ഈ വാഹനത്തിന്റെ 44,989 യൂണിറ്റ് തിരിച്ചുവിളിക്കപ്പെട്ടു 2014ൽ.

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി
05. മാരുതി സ്വിഫ്റ്റ് ഡിസൈർ

05. മാരുതി സ്വിഫ്റ്റ് ഡിസൈർ

2013ൽ സ്റ്റീയറിങ് കോളത്തിലുണ്ടായ തകരാർ പരിഹരിക്കാൻ 581 യൂണിറ്റ് ഡിസൈർ മോഡൽ തിരിച്ചുവിളിക്കപ്പെട്ടു. 2014ൽ 42,481 യൂണിറ്റ് തിരിച്ചുവിളിച്ചത് ഫ്യുവൽ ഫില്ലർ നെക്കിലുള്ള തകരാർ പരിഹരിക്കുന്നതിനായിരുന്നു. 2014ൽത്തന്നെ സമാനമായ പ്രശ്നം മൂലം വീണ്ടുമൊരു 12,486 യൂണിറ്റിന്റെ തിരിച്ചുവിളിയുണ്ടായി. ആകെ 55,548 യൂണിറ്റ് തിരിച്ചുവിളിച്ചു.

രണ്ടാംതലമുറ ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?
04. മഹീന്ദ്ര എക്സ്‌യുവി500

04. മഹീന്ദ്ര എക്സ്‌യുവി500

2013ൽ 24,695 യൂണിറ്റിന്റെ തിരിച്ചുവിളിയാണ് ആദ്യമുണ്ടായത്. ഓയിൽ ലീക്കായിരുന്നു പ്രശ്നം. സൈഡ് കർട്ടൻ എയർബാഗുകളുടെ പ്രവർത്തനത്തിലുള്ള തകരാർ മൂലം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാൻ 2015ൽ വേറൊരു തിരിച്ചുവിളിയും നടത്തി. 60,000 യൂണിറ്റായിരുന്നു തിരിച്ചുവിളി. മൊത്തം 84,695 കാറുകൾ തിരിച്ചുവിളിച്ചു.

പുതുക്കിയ റെയ്ഞ്ച് റോവർ ഇവോക്ക് 47.10 ലക്ഷത്തിന്
03. ഷെവർലെ ടവേര

03. ഷെവർലെ ടവേര

ലോകത്തെമ്പാടും വലിയ ചർച്ചാവിഷയമായ തിരിച്ചുവിളിയായിരുന്നു ഷെവർലെ ടവേരയുടേത്. ആകെ 1,14,000 യൂണിറ്റാണ് തിരിച്ചുവിളിക്കപ്പെട്ടത്. എമിഷൻ പ്രശ്നങ്ങളാണ് തിരിച്ചുവിളിക്ക് കാരണമായത്.

സിസർ ഡോറുകളുമായി മാരുതി 800!!
02. ഫോഡ് ഫിഗോ

02. ഫോഡ് ഫിഗോ

1,40,000ത്തിലധികം യൂണിറ്റ് ഫിഗോ ഹാച്ച്ബാക്കുകൾ തിരിച്ചുവിളിക്കുകയുണ്ടായി. 2012ലാണ് ആദ്യത്തെ തിരിച്ചുവിളി നടന്നത്. 2013ൽ രണ്ടാമത്തെയും മൂന്നാമത്തെയും തിരിച്ചുവിളികൾ നടന്നു. സസ്പെൻഷനിൽ സംഭവിച്ച ചില തകരാറുകളായിരുന്നു ആദ്യത്തെ തിരിച്ചുവിളികൾക്ക് കാരണമായത്. അവസാനത്തെ തിരിച്ചുവിളി പവർ സ്റ്റീയറിങ് ഹോസിന്റെ തകരാറാണ് കാരണമായത്.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു
01. ഹോണ്ട സിറ്റി

01. ഹോണ്ട സിറ്റി

ഹോണ്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലായ സിറ്റിയും തിരിച്ചുവിളി നേരിട്ടു. ഹോണ്ട ആദ്യം നടത്തിയ തിരിച്ചുവിളിയിൽ 42,672 യൂണിറ്റ് ഉൾപെട്ടു. ഡ്രൈവർ സൈഡിലുള്ള പവർ വിൻഡോയുടെ പ്രശ്നം പരിഹരിക്കാനായിരുന്നു ഇത്. എയർബാഗ് പ്രശ്നം പരിഹരിക്കാൻ 2015ൽ 1,43,154 യൂണിറ്റാണ് തിരിച്ചുവിളിച്ചത്. ആകെ 1,89,705 യൂണിറ്റ് തിരിച്ചുവിളിച്ചു.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!
കൂടുതൽ

കൂടുതൽ

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ

ഇന്ന് ഇന്ത്യയിലുള്ള 10 അലമ്പ് കാർ ഡിസൈനുകൾ

ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ

റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ 10 ഇന്ത്യന്‍ പാതകള്‍

ഇന്ത്യയില്‍ വന്‍ സാധ്യതയുള്ള 10 ബ്രാന്‍ഡുകള്‍

ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന തെറികള്‍

Most Read Articles

Malayalam
English summary
Top 10 Most Recalled Vehicles In India.
Story first published: Tuesday, December 1, 2015, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X